കൊലക്ക് കൊലയെന്ന രീതി സമാധാനാന്തരീക്ഷം തകർക്കും -മുനവ്വറലി തങ്ങള്‍
text_fieldsപാലക്കാട്: മേയ് 16 മുതല്‍ 31 വരെ നിയോജക മണ്ഡലം തലങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യുവജാഗ്രത റാലിയുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
അക്രമ-വര്‍ഗീയ രാഷ്ട്രീയത്തെ എതിർക്കാന്‍ സമൂഹം തയാറാകണമെന്ന് തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയനേട്ടമുണ്ടാക്കാൻ മതങ്ങളെയും വികാരങ്ങളെയും ചൂഷണം ചെയ്യുന്നതാണ് കാണുന്നത്. കൊലക്ക് കൊലയെന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ സമാധാനാന്തരീക്ഷം തകരും. നിയമപരമായി നേരിടുന്നതിനുപകരം ചില തീവ്രവാദ സംഘടനകള്‍ ഊതിവീര്‍പ്പിച്ച് വിപത്ത് ഉണ്ടാക്കുകയാണ്. സമുദായ സംരക്ഷകരെന്നാണ് അവരുടെ അവകാശവാദം. എന്നാൽ, അവര്‍ സമുദായത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു. മേപ്പറമ്പില്നിന്ന് തുടങ്ങിയ റാലി സ്വാഗതസംഘം ചെയര്മാന് എം.എം. ഹമീദ് ഫ്ലാഗ്ഓഫ് ചെയ്തു. മഞ്ഞക്കുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് പി.എം. മുസ്തഫ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, യൂത്ത്ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസ്, ട്രഷറര്‍ ഇസ്മായില്‍ വയനാട്, വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സെക്രട്ടറിമാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍, എം.എച്ച്. മുജീബ് റഹ്മാന്, സൈതലവി പൂളക്കാട്, എ.എം. അലി അസ്ഗര്‍, നൗഷാദ് വെള്ളപ്പാടം, കെ.പി.എം. സലീം, സൈദ് മീരാന്‍ ബാബു, ഷമീര്‍ ബാവ, ഇക്ബാല്‍ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, കെ.എം. മുജീബുദ്ദീന്‍, ഇ.കെ. സമദ് മാസ്റ്റര്‍, അഡ്വ. നൗഫല്‍ കളത്തില്‍, അബ്ബാസ്ഹാജി, പി.കെ. ഹസനുപ്പ, ഷറഫു പിലാക്കല്‍, കെ.എം. ഷിബു എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് നാലകത്ത് സ്വാഗതവും നിസാര്‍ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.