ഫോൺ വന്നതിന് പിന്നാലെ വീട്ടിൽനിന്നിറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
text_fieldsപ്രവീൺ
പാലോട് (തിരുവനന്തപുരം): പെരിങ്ങമ്മല പറക്കോണത്ത് യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പറക്കോണം വയലരികത്ത് വീട്ടിൽ പ്രവീൺ ആണ് വീട്ടിന്റെ ടെറസിൽ തൂങ്ങി മരിച്ചത്.
ചൊവ്വാഴ്ച ആറ് മണിയോടെ ഒരു ഫോൺ വന്നതിനെ തുടർന്ന് വീട്ടിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. പിന്നീട് ബന്ധുക്കൾ തുടർച്ചായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ബുധനാഴ്ച രാവിലെ ആരുമില്ലാത്ത സമയം നോക്കി വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
അവസാനം വന്ന ഫോൺ ആരോ ഭീഷണിപ്പെടുത്താൻ വിളിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാണ് പ്രവീൺ ആത്മഹത്യ ചെയ്തതെന്നും ഇതിൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
പെരിങ്ങമ്മലയിൽ പ്രവർത്തിക്കുന്ന ഓട്ടോ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. പാലോട് പൊലീസ് എത്തി നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പ്രസാദ് അർച്ചന ദമ്പതികളുടെ മകനാണ് പ്രവീൺ. സഹോദരൻ: ആദിത്യൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.