Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​ യുവാവിനെ...

പാലക്കാട്ട്​ യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന്​ സംശയം

text_fields
bookmark_border
പാലക്കാട്ട്​ യുവാവിനെ വെട്ടിക്കൊന്നു; ദുരഭിമാനക്കൊലയെന്ന്​ സംശയം
cancel

പാലക്കാട്: ​തേങ്കുറുശ്ശിയിൽ യുവാവ്​ വെ​േട്ടറ്റു മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് (അപ്പു -27) ആണ് മരിച്ചത്. ദുരഭിമാന കൊലപാതകമാണെന്ന്​ പൊലീസ്​ സംശയിക്കുന്നു. ​അനീഷിന്‍റെ ഭാര്യയുടെ അമ്മാവൻ സുരേഷും ഭാര്യാപിതാവ്​ പ്രഭുകുമാറും ചേർന്ന്​ വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ്​​ കരുതുന്നത്​.

ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി വൈകീട്ട്​ ഏഴുമണിയോടെയാണ്​ അനീഷ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച പെൺകുട്ടിയെ അനീഷ്​ രജിസ്റ്റർ വിവാഹം ചെയ്​തത്​. കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന്​ താൽപര്യമില്ലാതിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ മുമ്പ്​ ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരൻ മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newshonour killingpalakkad
Next Story