Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിന്​...

ട്രെയിനിന്​ കല്ലെറിഞ്ഞ​​ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ട്രെയിനിന്​ കല്ലെറിഞ്ഞ​​ യുവാക്കൾ അറസ്റ്റിൽ
cancel

ചെ​ങ്ങ​ന്നൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ മീ​ന​ത്തേ​തി​ൽ ദേ​വ​കു​മാ​ർ (24), ച​ങ്ങ​ല​വേ​ലി​യി​ൽ എ​സ്. അ​ഖി​ൽ (25) എ​ന്നി​വ​രെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ലൈ 24ന്​ ​മാ​വേ​ലി​ക്ക​ര -ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ജ​ന​ശ​താ​ബ്ദി എ​ക്സ്​​പ്ര​സി​നു​നേ​രെ ന​ട​ന്ന ക​ല്ലേ​റി​ൽ എ.​സി കോ​ച്ചി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു. സി.​സി.​ടി.​വി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​ന്നൂ​ർ സി.​ഐ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​പ​ത്മ​കു​മാ​ർ, ആ​ർ. ഗി​രി​കു​മാ​ർ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ വി. ​മ​നോ​ജ്, സീ​നി​യ​ർ കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ അ​രു​ൺ എം. ​കു​മാ​ർ, എ​സ്. ഷൈ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ.​സി കോ​ച്ചി​ന്‍റെ ജ​ന​ലു​ക​ൾ​ക്ക് ക​ട്ടി​കൂ​ടി​യ ര​ണ്ട് ഗ്ലാ​സി​ന്‍റെ സം​ര​ക്ഷ​ണ​മു​ണ്ടാ​യ​തി​നാ​ലാ​ണ് യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ട്രെ​യി​നി​നു​നേ​രെ ക​ല്ലെ​റി​യു​ക​യോ പാ​ള​ത്തി​ൽ ക​ല്ലു​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ സി.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestjanashadhabhi express
News Summary - youth who threw stones at the train were arrested
Next Story