തോക്കും തിരകളുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: തോക്കും തിരകളുമായി ചവനപ്പുഴ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.
ഇരിങ്ങല്‍ ഹൗസില്‍ അനീഷ് എന്ന അനില്‍ (39), എസ്.വി.പി നിവാസില്‍ എം. വിജയന് (44) എന്നിവരെയാണ് ബുധനാഴ്ച രാത്രി 12.30ഓടെ രാത്രി പരിശോധന നടത്തുകയായിരുന്ന തളിപ്പറമ്പ് എസ്.ഐ സുനിൽകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംശയാസ്പദമായ രീതിയില്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇവരെ ചൊറുക്കള ചാണ്ടിക്കരിയില്‍ തടഞ്ഞുനിര്‍ത്തിയാണ് പിടികൂടിയത്. പരിശോധനയിലാണ് നാടൻ തോക്കും നാല് തിരകളും ചാക്കും കെട്ടാൻ ഉപയോഗിക്കുന്ന കയറുകളും ടോർച്ചും കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്ന് ഇവര്‍ സമ്മതിച്ചു. കുറുമാത്തൂര്‍ പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാടന്‍തോക്കുകൾ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. മലയോര മേഖലകൾ കേന്ദ്രീകരിച്ച് നിരവധി നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് പലപ്പോഴായി വിവരം ലഭിച്ചിരുന്നു. കർണാടക സുള്ള്യയിൽ നിന്ന് പഴയ തോക്കുകൾ വാങ്ങി അറ്റകുറ്റപ്പണി നടത്തി 30,000 രൂപക്ക് വരെ നായാട്ടുകാർക്ക് വിൽപന നടത്തുന്ന സംഘത്തെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരുകയാണ്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.