ജഡ്ജിമാർക്കെതിരെയുള്ള യൂട്യൂബ് വീഡിയോ: കോടതിയലക്ഷ്യ കേസിൽ കെ.എം ഷാജഹാൻ നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഹൈകോടതി ജഡ്ജിമാർക്കെതിരായി യൂട്യൂബ് വിഡിയോ ഇറക്കിയ സംഭവത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. നേരത്തെ ഷാജഹാനെതിരെ കോടതി സ്വമേധയ കേസെടുത്തിരുന്നു.
ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും പി.ജി അജിത്കുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഷാജഹാനെതിരെ അടിയന്തരമായി നോട്ടീസ് പുറപ്പെടുവിച്ചത്. മാർച്ച് 13ന് കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം.
മറ്റൊരു ബെഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. വിഡിയോ ചാനലായ 'പ്രതിപക്ഷം' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷാജഹാൻ ഹൈകോടതി ജഡ്ജിമാർക്കെതിരെ ഗുരുതര ആരോപണങ്ങൾ നടത്തിയത്. ഇത് കോടതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജഹാനെതിരെ ഹൈകോടതി രജിസ്ട്രാർ ജനറൽ ഹരജി നൽകിയത്.
ജഡ്ജിമാരുടെ നിർദ്ദേശപ്രകാരം കൈക്കൂലി ആവശ്യപെടുന്നെന്ന വ്യാജേനെ അഭിഭാഷകൻ ഇടപാടുകാരിൽ നിന്നും പണം വാങ്ങുന്നതിനെ സംബന്ധിച്ചായിരുന്നു ഷാജഹാൻ അവതരിപ്പിച്ച യൂട്യൂബ് വിഡിയോയിൽ പരാമർശിച്ചിരുന്നത്. ഇതിൽ ഹൈക്കോടതിയിലെ ചില ജഡ്ജിമാർക്കും പങ്കുണ്ടെന്നും ഷാജഹാൻ ആരോപിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.