ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം സ്വാഭാവികം; വിജയ് പി. നായരെ അറസ്റ്റ് ചെയ്യണമെന്ന് പു.ക.സ
text_fieldsകോഴിക്കോട്: യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി.നായരെ അറസ്റ്റ് ചെയ്യണമെന്ന്പുരോഗമന കലാസാഹിത്യസംഘം. ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ അയാൾക്കെതിരെ നടത്തിയ പ്രതിഷേധം സ്വാഭാവികമാണെന്നും മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവർക്ക് അടങ്ങിയിരിക്കാൻ കഴിയില്ലെന്നും പ്രസിഡൻറ് ഷാജി എൻ. കരുണും ജനറൽ സെക്രട്ടറി അശോകൻ ചരുവിലും പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം. ഇക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകൾ പലവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവർക്ക് കഠിനശിക്ഷ കിട്ടുന്ന വിധത്തിൽ നിയമത്തെ പരിഷ്ക്കരിക്കേണ്ടതുണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവം വ്യക്തമാക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ഇക്കാര്യത്തിൽ നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകൾ പലവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവർക്ക് കഠിനശിക്ഷ കിട്ടുന്ന വിധത്തിൽ നിയമത്തെ പരിഷ്ക്കരിക്കേണ്ടതുണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവം വ്യക്തമാക്കുന്നു. സമൂഹത്തിെൻറ മുന്നിലേക്കു വരുന്ന പ്രതിഭാശാലികളായ വനിതകൾക്ക് നേരെ അവരെ വ്യംഗമായി സൂചിപ്പിച്ചു കൊണ്ട് കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് വിജയ് പി. നായർ പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്.
സംഘപരിവാറിെൻറ സുരക്ഷയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കുലസ്ത്രീ സദാചാര സങ്കല്പങ്ങളുടെ പിൻബലത്തിലാണ് ഈ ആക്ഷേപങ്ങൾ എന്നത് സംഗതിയെ കൂടുതൽ ഗൗരവതരമാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മാനസിക വൈകല്യമായി കാണാൻ കഴിയില്ല. സമൂഹത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മനുവാദി ഫ്യൂഡൽ ജീർണ്ണതയുടെ ബഹിർസ്ഫുരണങ്ങളാണിത്. സതിയനുഷ്ടിച്ചിരുന്ന സ്ത്രീത്വമാണ് ഇവരുടെ മാതൃക. ആധുനിക ജനാധിപത്യ കേരളത്തെ പിൻനടത്താനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ സ്ത്രീകളുടെ സംഘടിത പ്രതിരോധമാണ് ഉണ്ടാവേണ്ടത്. മുന്നിലേക്ക് വരുന്ന സ്ത്രീക്കൊപ്പം പൊതുസമൂഹം എല്ലായ്പ്പോഴും നിലയുറപ്പിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.