കാരുണ്യ പ്രവർത്തനത്തിൽ അതിജീവനം കണ്ടെത്തി യൂനുസ്
text_fieldsതിരൂർ: മനസ്സാന്നിധ്യം കൊണ്ട് വിധിയെ തോൽപിച്ച് വ്യത്യസ്തനാവുകയാണ് തിരൂർ സ്വദേശി യൂനുസ്. ജന്മന ശരീരത്തിലെ എല്ല് പൊടിയുന്ന രോഗത്തിെൻറ വേദനകൾക്കിടയിലും കഴിഞ്ഞ ഏഴ് വർഷമായി തിരൂരിെൻറ കാരുണ്യ പ്രവർത്തന മണ്ഡലത്തിൽ 40കാരനായ യൂനുസ് നിറസാന്നിധ്യമാണ്.
ഏഴാം മാസത്തിലാണ് യൂനുസിെൻറ അസുഖം തിരിച്ചറിഞ്ഞത്. 33 വയസ്സുവരെ പുറംലോകവുമായി ഒരു ബന്ധവുമില്ലാതിരുന്ന യൂനുസ് അപ്രതീക്ഷിതമായാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. പാലിയേറ്റിവ് പ്രവർത്തകൻ നാസർ കുറ്റൂരാണ് യൂനുസിനെ പൊതുരംഗത്ത് സജ്ജീവമാക്കിയത്. പിന്നീട് ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനത്തിലും ചാരിറ്റിയിലും തിരൂർ ജില്ല ആശുപത്രിയിൽ രക്ത ബാങ്കുമായി ചേർന്ന് പ്രവർത്തിച്ചു വരുകയാണ് യൂനുസ്.
പരസഹായമില്ലാതെ എവിേടക്കും സഞ്ചരിക്കാൻ പോലുമാവാത്ത യൂനുസിെൻറ നേതൃത്വത്തിൽ ആയിരക്കണക്കിന് പേർക്കാണ് രക്തം നൽകിയത്. പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വിധിയെ മനസാന്നിധ്യമൊന്നുകൊണ്ട് മാത്രം മറികടന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയമാവുകയാണ് യൂനുസ്.
ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനം, രക്തദാനം, ചാരിറ്റി തുടങ്ങിയ പല കൂട്ടായ്മയിലും യൂനുസ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. തെക്കൻ കുറ്റൂർ പറശ്ശേരി എന്തീൻ ഹാജി-നഫീസ ദമ്പതികളുടെ ആറ് മക്കളിൽ അവസാനത്തെയാളാണ് യൂനുസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.