സംസ്ഥാനങ്ങളുടെ എണ്ണം പിഴച്ച മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ചക്കും തെറ്റി
text_fieldsതിരുവനന്തപുരം: സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിച്ച കഴിഞ്ഞദിവസത്തെ വാർത്തസമ്മേളനത്തിൽ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോൾ സംഭവിച്ച അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴയാണ് ഉണ്ടായതെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ആകെ 35 സംസ്ഥാനങ്ങളുണ്ടെന്ന പരാമര്‍ശം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം.
അതിനിടെ, സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ നാക്കുപിഴച്ച മന്ത്രിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ചയും അബദ്ധത്തിൽ ചാടി. രാജ്യത്ത് എത്ര സംസ്ഥാനം ഉണ്ടെന്നറിയാത്ത വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പഠിപ്പിക്കുന്ന രീതിയിലായിരുന്നു സമരം. ഇതിനായി യുവമോര്‍ച്ച പ്രവർത്തകർ കൊണ്ടുവന്നത് ഇന്ത്യയുടെ പഴയ ഭൂപടവും.
ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയതിന് മുമ്പുള്ള ഭൂപടമാണ് പ്രവര്‍ത്തകര്‍ കൊണ്ടുവന്നത്. രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്ന് യുവമോര്‍ച്ച നേതാവ് 'പഠിപ്പി'ക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.