യുവമോർച്ച ആക്രമണം: സിമി റോസ്ബെൽ ഗവർണർക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: യുവമോർച്ച ഉപരോധക്കാർ വാഹനം ആക്രമിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പി.എസ്.സി അംഗം സിമി റോസ്ബെൽ ജോൺ ഗവർണർക്കു പരാതി നൽകി. സംരക്ഷണം നൽകാത്ത ഉദ്യോസ്ഥരുടെ പേരിലും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അര ലക്ഷം രൂപ നഷ്ടമുണ്ടായതായും സിമി റോസ്ബെൽ ജോൺ പരാതിയിൽ പറയുന്നു.
നിയമന നിരോധനം ആരോപിച്ച് യുവമോർച്ചക്കാർ പി.എസ്.സി ഒാഫിസിന് മുമ്പിൽ ധർണ സംഘടിപ്പിക്കുന്ന വിവരം അറഞ്ഞിരുന്നില്ല. പൊലീസുകാർ ഈ വിവരം അറിയിച്ചിരുന്നില്ല. പി.എസ്.സി ഒാഫിസിന് മുമ്പിലെത്തി തന്‍റെ കാറിന് മുന്നിലേക്ക് ധർണ നടത്തിയവർ ചാടി വീഴുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ താൻ ആയുർവേദ ചികിത്സയിലാണ്.
എന്താണ് സംഭവിക്കുന്നതെന്ന് അറിയും മുമ്പ് ഇന്നോവ കാറിന്‍റെ നാലു വശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഡ്രൈവറിന്‍റെ ഉചിതമായ നീക്കത്തിലൂടെ കാർ മുന്നോട്ടു എടുത്തില്ലായിരുന്നെങ്കിൽ തന്നെ ആപായപ്പെടുത്തുമായിരുന്നുവെന്നും പരാതിയിൽ സിമി റോസ്ബെൽ വ്യക്തമാക്കുന്നു.
മുഴുവൻ റാങ്ക് ലിസ്റ്റുകളിലും നിയമനം നടത്തുക, സർക്കാർ-പി.എസ്.സി ഒത്തുകളി അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പട്ടത്തെ ആസ്ഥാന ഒാഫിസിന് മുമ്പിൽ യുവമോർച്ച പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സമരക്കാരെ നേരിടാൻ മുഖ്യകവാടത്തിൽ പൊലീസ് ഒരുക്കിയ സുരക്ഷയറിയാതെയാണ് പി.എസ്.സി അംഗം ഇതുവഴിയെത്തിയത്. അകത്തേക്ക് കടക്കാൻ ആവില്ലെന്ന് പൊലീസ് അറിയിച്ചതോടെ കാർ സമീപം നിർത്തിയിട്ടു.
അതിനിടെയാണ് ഒരു സംഘം പ്രതിഷേധക്കാർ കാറിന് നേർക്കു തിരിഞ്ഞത്. ഡ്രൈവർക്കു നേരെ തിരിഞ്ഞ സമരക്കാർ കാറിന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. രോഷാകുലരായ പ്രവർത്തകർ പി.എസ്.സി അംഗത്തിെൻറ ഇന്നോവ കാർ അടിച്ചു തകർക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.