സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ
text_fieldsഇരിട്ടി: എൻ.ഡി.എഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ. പയഞ്ചേരിയിലെ ആനതുഴിയിൽ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനുംദിവസം മുമ്പ് പരോൾ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്ന് ജയിലിലേക്ക് തിരിച്ച് പോകേണ്ടതായിരുന്നു.
2008 ജൂൺ 23ന് കാക്കയങ്ങാട് ടൗണിൽവെച്ചാണ് സൈനുദ്ദീൻ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കകമാണ് പട്ടാപ്പകൽ വിനീഷ് അടക്കമുള്ള സംഘം വെട്ടിക്കൊന്നത്. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു വിനീഷ്. 2014 മാർച്ചിൽ എറണാകുളം സി.ബി.ഐ കോടതിയാണ് പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചത്. ഇതിനെതിരെ പ്രതിഭാഗം അപ്പീൽ നൽകിയെങ്കിലും 2019ൽ ഹൈകോടതിയും ശിക്ഷ ശരിവെച്ചു. സിപിഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരെയാണ് ശിക്ഷിച്ചത്.
പയഞ്ചേരിയിലെ വാഴക്കാടൻ രോഹിണി - കൃഷ്ണൻ ദമ്പതികളുടെ മകനാണ് വിനീഷ്. സഹോദരങ്ങൾ: ഷാജി, ഷൈജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.