Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസിലെ പ്രതിയെ...

കൊലക്കേസിലെ പ്രതിയെ വധിക്കാൻ ശ്രമം; സംഘത്തെ തിരിച്ചറിഞ്ഞു

text_fields
bookmark_border
കൊലക്കേസിലെ പ്രതിയെ വധിക്കാൻ ശ്രമം; സംഘത്തെ തിരിച്ചറിഞ്ഞു
cancel

കാസർകോട്: തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ സൈനുൽ ആബിദീനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി വിദ്യാനഗർ നെൽക്കള കോളനിയിലെ പ്രശാന്തിനെ (33) വധിക്കാൻ ശ്രമിച്ച കേസിലെ ആറു പ്രതികളെ തിരിച്ചറിഞ്ഞതായി കേസന്വേഷിക്കുന്ന കാസർകോട് ​െപാലീസ് ഇൻസ്പെക്ടർ എ.വി. അനിൽകുമാർ പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കണ്ണൂർ രജിസ്ട്രേഷൻ നമ്പറിലുള്ള സ്വിഫ്റ്റ് കാർ തിങ്കളാഴ്ച വൈകീട്ടോടെ വിദ്യാനഗർ ​െപാലീസ് സ്​റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

കാർ കസ്​റ്റഡിയിലെടുത്ത് നമ്പർ പരിശോധിച്ചപ്പോഴാണ് കണ്ണൂർ സ്വദേശിയുടേതാണെന്ന് തെളിഞ്ഞത്. കാർ സംഘം വാടകക്ക്​ എടുത്തതാണെന്ന് ​െപാലീസ് പറഞ്ഞു. പ്രശാന്തി​​െൻറ നീക്കങ്ങൾ നിരീക്ഷിച്ചശേഷം സംഘം ഞായറാഴ്ച രാത്രി വിദ്യാനഗറിൽവെച്ച് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കാറിടിച്ച് വീഴ്ത്തിയശേഷം കത്തികൊണ്ട്​ കുത്തുകയായിരുന്നുവെന്ന് പ്രശാന്ത് കാസർകോട് ​െപാലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കാറി​​െൻറ നമ്പർ തിരിച്ചറിഞ്ഞ ​െപാലീസ് ആ വഴിക്ക് അന്വേഷണം നടത്തിയപ്പോഴാണ് കാർ കണ്ടെത്തിയതും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതും. സംഘത്തെ ഉടൻ അറസ്​റ്റ്​ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ​െപാലീസ്. 2014 ഡിസംബർ 14നാണ് സൈനുൽ ആബിദീനെ കടയിൽ കയറി ഒരുസംഘം കൊലപ്പെടുത്തിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATTACKEDzainul abid murder
News Summary - zainul abid murder accused attacked
Next Story