സലഫി നേതാവ് സക്കരിയ്യ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു
text_fieldsപാനൂർ(കണ്ണൂർ): സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. സകരിയ സ്വലാഹി (53) വാഹനാപകടത്തിൽ മരി ച്ചു. ഞായറാഴ്ച ഉച്ചക്ക് 12ഓടെ ചമ്പാട് മനേക്കരയിലായിരുന്നു അപകടം. തലശ്ശേരിയിൽന ിന്ന് സ്കൂട്ടറിൽ കടവത്തൂരിലേക്ക് വരുകയായിരുന്ന ഇദ്ദേഹത്തെ ബസിടിച്ചു തെറിപ്പി ക്കുകയായിരുന്നു. ഉടൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് മണ്ണാർക്കാടിനടുത്ത് പാലക്കാഴി സ്വദേശിയാണ്. 20 വർഷമ ായി കടവത്തൂർ ഇരഞ്ഞിൻകീഴിലെ മംഗലശ്ശേരി വീട്ടിലാണ് താമസം. കടവത്തൂര്‍ നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളജ് അധ്യാപകനായിരുന്നു.
നിലവിൽ തലശ്ശേരി കുയ്യാലി ഷറാറ പള്ളി ഖത്തീബാണ്. തലശ്ശേരി മസ്ജിദുൽ മുജാഹിദീനിൽ ദീർഘകാലം ഖത്തീബായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. എടവണ്ണ ജാമിഅ നദ്വിയ്യയിൽനിന്ന് ഒന്നാംറാങ്കോടെ ബിരുദവും അലീഗഢ് സർവകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി.
ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ്, കേരള നദ്വത്തുല് മുജാഹിദീന്‍ ഫത്വ ബോര്‍ഡ് അംഗം, കെ.ജെ.യു അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സംഘടനയിലെ പിളർപ്പിനെ തുടർന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷെൻറ ഭാഗമായി. പിന്നീട്, അഭിപ്രായവ്യത്യാസത്തെതുടര്‍ന്ന് സംഘടനരംഗത്തുനിന്ന് മാറിയിരുന്നു. തുടർന്ന് ഗൾഫിൽ പോയി. മൂന്നുവർഷത്തിനു ശേഷം തിരിച്ചെത്തി തൃശൂർ വാടാനപ്പള്ളിയിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു.
മണ്ണാർക്കാട് കമ്പളകുഴിയിൽ ഹംസ മൗലവി-ഫാത്തിമക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യമാർ: സുഹറ ടീച്ചർ (അരീക്കോട്), ഹഫ്സ (പെരിന്തൽമണ്ണ), സാജിയ (തൃശൂർ). മക്കൾ: ബുജൈൽ സാദിഖ് (എൻജിനീയർ, എറണാകുളം), ബാസിൽ ജവാദ് (ഒപ്റ്റിക്കൽ സ്റ്റോർ, വടകര), ബരീർ ജാസിം (ബിസിനസ് കൺസൽട്ടൻസി, കോഴിക്കോട്), ബഹീജ്, അബ്ദുല്ല, ബുഷൈറ, ബജീല, വഹീബ. മരുമക്കൾ: റാഷിദ (മഞ്ചേരി), ഫൗസിയ (കാര), ഫിന ഫാത്തിമ (പറമ്പിൽ ബസാർ), ഇഷ്ഫാഖ് (കിണവക്കൽ), നജീബ് (പയ്യോളി).
സഹോദരങ്ങൾ: മുഹമ്മദ് റാഫി, ഹബീബ് റഹ്മാൻ, മഹബൂബ്, യഹിയ, കമാൽ, കാമില. രാത്രി 10ഒാടെ കടവത്തൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.