സീറോ അക്കാദമിക് വർഷം: വിശദമായ പരിശോധനക്ക് ശേഷം തീരുമാനം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവർഷം സീറോ അക്കാദമിക് ഇയർ ആക്കുന്നത് സംബന്ധിച്ച വിഷയത്തിൽ വിശദ പരിശോധനക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ജി.സി ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.
സുരക്ഷക്ക് മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ് കേരളത്തിെൻറ നയം. സാമൂഹിക അകലം പാലിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്റ്റർ ഒാൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർഥികളിലും ഓൺലൈൻ പഠനം എത്തിക്കും. ഉന്നത വലിദ്യാഭ്യാസ സ്ഥാനപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ റെഗുലർ ക്ലാസ് പോലെ ടൈംടേബ്ൾ അനുസരിച്ചാണ് നടക്കുന്നത്.
സീറോ അക്കാദമിക് ഇയർ സംബന്ധിച്ച് പുതിയ കേന്ദ്രതീരുമാനത്തിെൻറ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തി തുടർനടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.