കണ്ണൂർ മെഡി. കോളജിെൻറ അംഗീകാരം പിൻവലിക്കാൻ ശിപാർശ
text_fieldsതിരുവനന്തപുരം: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിെൻറ അംഗീകാരം പിൻവലിക്കാൻ പ്രവേശന മേൽനോട്ടസമിതി ആരോഗ്യ സർവകലാശാലേയാട് ശിപാർശ ചെയ്തു.
മെറിറ്റ ്അട്ടിമറിച്ച് 2016 -17ൽ പ്രവേശനസമയത്ത് വിദ്യാർഥികളിൽനിന്ന് ഇൗടാക്കിയ തലവരിപ്പണം തിരികെ നൽകാനുള്ള നിർദേശം പാലിക്കാത്തതിനെതുടർന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതിയുടെ നടപടി.
വഴിവിട്ട വിദ്യാർഥി പ്രവേശനം സമിതി റദ്ദാക്കുകയും ഹൈകോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തിരുന്നു. ഇതിനെതുടർന്ന്, പണം തിരികെ ആവശ്യപ്പെട്ട് 28 വിദ്യാർഥികൾ പ്രവേശന മേൽനോട്ട സമിതിക്ക് പരാതി നൽകുകയായിരുന്നു. പത്ത് ലക്ഷം രൂപ ഫീസിന് പകരം 20- 50 ലക്ഷം രൂപ വരെ വാങ്ങിയതായാണ് പരാതി.
തുക തിരികെ നൽകാനുള്ള നിർദേശം കോളജ് അധികൃതർ അവഗണിക്കുകയായിരുന്നു. അടിയന്തരമായി പകുതി തുക തിരികെ നൽകാൻ സമിതി കോളജിന് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, തിരികെ നൽകാൻ ഉദ്ദേശിക്കുന്ന തുക 27ന് തീരുമാനിക്കാമെന്ന മറുപടിയാണ് കോളജ് നൽകിയത്. ഇതിനിടെ, ഹിയറിങ് മാറ്റിവെക്കണമെന്ന് കോളജ് പ്രിൻസിപ്പൽ സമിതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെയാണ് കോളജിെൻറ 2018 -19 വർഷത്തെ അംഗീകാരം പിൻവലിക്കാൻ ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. ഇൗ വർഷത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അേലാട്മെൻറിൽ കണ്ണൂർ മെഡിക്കൽ കോളജിനെ ഉൾപ്പെടുത്തി ഒാപ്ഷൻ ക്ഷണിച്ചിരുന്നു. ആരോഗ്യ സർവകലാശാല അംഗീകാരം പിൻവലിച്ചാൽ അലോട്മെൻറ് പ്രസിദ്ധീകരിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.