തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻെറ ആരോഗ്യ പരിശോധന പൂർത്തിയായി
text_fieldsതൃശൂർ: കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻെറ ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാരുടെ മൂന്നംഗ സംഘം കണ്ടെത് തി. ഇന്ന് പുലർച്ചെ തുടങ്ങിയ ആരോഗ്യ പരിശോധന രാവിലെയാണ് പൂർത്തിയായത്. രണ്ട് മണിക്കൂറിനകം റിപ്പോർട്ട് ത ൃശൂർ ജില്ലാ കലക്ടർക്ക് കൈമാറും. അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർക്കും റിപ്പോർട്ട് നൽകും. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കണോയെന്ന കാര്യത്തിൽ കലക്ടറാവും അന്തിമ തീരുമാനം എടുക്കുക.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാനാണെന്ന റിപ്പോർട്ടാവും ഡോക്ടർമാർ കൈമാറുകയെന്ന് സൂചനയുണ്ട്. ആനക്ക് മദപ്പാടില്ലെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും ഡോക്ടർമാർ കണ്ടെത്തിയതായി സൂചനയുണ്ട്. കാഴ്ച പൂർണ്ണമായും നഷ്ടട്ടുവെന്ന് പറയാനാവില്ല. പാപ്പാന്മാരോട് അനുസരണ കാട്ടുന്നുണ്ടെന്നും ഡോക്ടർമാർ വിലയിരുത്തി. വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, വിവേക്, ബിജു എന്നിവരാണ് ഒരു മണിക്കൂറോളം ആനയെ പരിശോധിച്ചത്.
തൃശൂർ കലക്ടർ ടി.വി. അനുപമ അധ്യക്ഷയായ നിരീക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് വെറ്ററിനറി ഡോക്ടർമാർ ഇന്ന് രാവിലെ ആനയെ പരിശോധിച്ചത്. പൂരവിളംബരത്തിന് മാത്രമായി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ സാധിക്കുമോയെന്നതാണ് ഇപ്പോൾ പരിശോധിക്കുന്നത്. കഴിഞ്ഞ വർഷം പൂരവിളംബരത്തിന് നെയ്തലക്കാവിലമ്മയുടെ തിടേമ്പറ്റിയത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനായിരുന്നു. ആരോഗ്യം തൃപ്തികരമെങ്കിൽ ഈ ചടങ്ങിൽ മാത്രം രാമചന്ദ്രനെ എഴുന്നെള്ളിക്കാനാണ് കലക്ടറുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.