സംസ്ഥാനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നതിൽ കേന്ദ്രം ഗവേഷണം നടത്തുന്നു -ഐസക്
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഗവേഷണം നടത്തുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിെൻറ ജി.എസ്.ടി വിഹിതത്തിൽ വൻ ഇടിവുണ്ട്. ബജറ്റിൽ പ്രതീക്ഷിച്ച നികുതി വരുമാനത്തിെൻറ നാലിൽ മൂന്ന് ഭാഗം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനം കാണിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾ തകരട്ടെയെന്നാണ് കേന്ദ്രനിലപാട്. കേന്ദ്രസർക്കാറിനെതിരെ പൊതു ആവശ്യങ്ങളടങ്ങിയ പത്രികയിറക്കുമെന്നും ഐസക് പറഞ്ഞു.
ജി.എസ്.ടി വർധിപ്പിക്കണമെന്ന് സംസ്ഥാനത്തിന് അഭിപ്രായമില്ല. എന്നാൽ, ആഡംബര വസ്തുക്കളുടെ നികുതി കുറച്ചതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.