തുഷാർ തെരഞ്ഞെടുപ്പിൽ മൽസരിക്കരുത് -വെള്ളാപ്പള്ളി
text_fieldsആലത്തൂർ: ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പിയുടെ പോഷക സംഘടനയല്ലെന്നും തുഷാർ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിനോട് യോജിപ്പില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ലെന്നും ഒരു പാർട്ടിയുടെയും വാലാകാനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലത്തൂർ എസ്.എൻ കോളജിൽ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം വാർത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് എല്ലാവരും നിലപാട് മാറ്റിയവരാണല്ലോ എന്നായിരുന്നു മറുപടി. കോൺഗ്രസും ബി.ജെ.പിയും ആദ്യം കോടതി വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞവരാണ്. ഇനി വരുന്ന വിധി കേസിൽ കക്ഷി ചേർന്നവരെല്ലാം അംഗീകരിക്കാൻ തയാറാവണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർഥിയായി മൽസരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.