സംസ്ഥാനത്ത് 14 പാലങ്ങളിൽ ഇനി ടോൾ ഇല്ല
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനുകീഴിലെ മുഴുവൻ പാലങ്ങളുടെയും ടോള്‍ പിരിവ് നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധജില്ലകളിൽ 14 പാലങ്ങളുടെ ടോളാണ് നിർത്തുന്നത്. 2005ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയവയും 14 വര്‍ഷം വരെയായി ടോള്‍ പിരിക്കുന്നതുമായ പാലങ്ങൾ ഇതിലുണ്ട്. പിരിവുസംബന്ധിച്ച കണക്കിലെ അവ്യക്തതയെതുടർന്നാണ് നടപടി.
അരൂര്‍-അരൂക്കുറ്റി (ആലപ്പുഴ), പുളിക്കക്കടവ്, പൂവത്തുംകടവ് (തൃശൂര്‍), ന്യൂ കൊച്ചിന് (ചെറുതുരുത്തി), തുരുത്തിപ്പുറം കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, കടലുണ്ടിക്കടവ്, മുറിഞ്ഞപുഴ, മായന്നൂര്‍, ശ്രീമൂലനഗരം, വെള്ളാപ്പ്, മൂട്ടൂല് മടക്കര, നെടുംകല്ല്, മണ്ണൂര്‍ക്കടവ് പാലങ്ങളിലെ ടോളാണ് നിർത്തുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് മണ്ണൂര്ക്കടവില് ടോള്‍പിരിവ് തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.