കടകംപള്ളി വിേദശത്തേക്കില്ല
text_fieldsതിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിേദശയാത്ര നടത്തുന്നതിൽനിന്ന് പിന്മാറി. സംസ്ഥാനം പ്രളയദുരിതം അനുഭവിക്കുേമ്പാൾ സർക്കാർ ചെലവിൽ മന്ത്രി വിദേശയാത്രക്കൊരുങ്ങിയത് വിവാദമായിരുന്നു.
വിവിധ ടൂറിസം മേളകളിൽ പെങ്കടുക്കാൻ ജപ്പാൻ, സിംഗപ്പൂർ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാൽ, താൻ ട്രേഡ് ഫെയറുകളിൽ പെങ്കടുക്കാൻ പോകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഏറ്റവും കുറച്ച് വിദേശയാത്രകൾ നടത്തിയിട്ടുള്ള ടൂറിസം മന്ത്രിയാണ് താൻ. മൂന്ന് യാത്രകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ഫെയറുകളിൽ മന്ത്രിതന്നെ നേരിെട്ടത്തി കാര്യങ്ങൾ വിശദീകരിക്കുന്നതാണ് ഏറെ സഹായകമാകുക. ഇന്ത്യയുടെ പ്രതിനിധിയായാണ് അത്തരം ഫെയറുകളിൽ പെങ്കടുക്കുന്നത്. എന്നാൽ, ഇപ്പോൾ ഇവിടെ കുറേ ജോലിയുണ്ട്. അതിനാലാണ് യാത്ര വേണ്ടെന്നുവെച്ചത്. മുമ്പും യാത്രകൾ നടത്തുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള പല സർക്കാർ ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും അത് നിങ്ങൾക്ക് ആരും എടുത്ത് തന്നിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
'പ്രളയം ടൂറിസം മേഖലയെ തകർത്തു'
തിരുവനന്തപുരം: പ്രളയവും നിപയും ടൂറിസം മേഖലക്ക് സൃഷ്ടിച്ച ആഘാതം വളരെ വലുതാണ് എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017 ൽ 34000 കോടി വരുമാനം ലഭിച്ചിരിന്ന മേഖലയാണിത്. കഴിഞ്ഞ മാസം 500 കോടിയിൽപരം രൂപയുടെ കാൻസലേഷനാണ് നടന്നത്.
ടൂറിസം മേഖല ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. മേഖലയെ തിരികെ കൊണ്ട് വരാൻ സർക്കാർ കർമ്മപദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ട്രാവൽ മാർട്ട് മുൻ നിശ്ചയിച്ച പ്രകാരം നടത്തും. ഈ മാസം 27 മുതൽ 30 വരെയാണ് കൊച്ചിയിൽ ട്രാവൽ മാർട്ട് നടത്തുക. നമ്മൾ ഇപ്പോഴും പ്രളയത്തിൽ അകപ്പെട്ടിരിക്കുന്നു എന്നതാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ ധാരണ. അത് മാറ്റി എടുക്കണം. വള്ളംകളി ലീഗ് നടത്താനാവുമോയെന്ന് പരിശോധിക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഭരണസ്തംഭനമില്ല. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനില്ലാത്തത് കൊണ്ടാണ് മന്ത്രിസഭ യോഗം ചേരാത്തതെന്നും ബിഷപ്പിനെതിരായ കേസ് പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.