യൂത്ത് ലീഗ് യാത്രക്കിടെ റെയില്‍വേ വൈദ്യുതി ലൈനില്‍ ‘പാരച്യൂട്ട്’ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
text_fieldsവടകര: യൂത്ത് ലീഗ് യുവജന യാത്ര സ്വീകരണത്തിെൻറ ഭാഗമായി ആകാശത്തേക്ക് പറത്തിവിട്ട എല്‍.ഇ.ഡി ബള്‍ബുകള്‍ പ്രകാശിപ്പിച്ച ‘പാരച്യൂട്ട്’ റെയില്‍വേ വൈദ്യുതി ലൈനില്‍ കുടുങ്ങി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജാഥ സമാപനത്തിെൻറ ഭാഗമായി വടകര കോട്ടപ്പറമ്പിലെ ചടങ്ങിനിടെയാണ് പ്രവര്‍ത്തകര്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ നിറച്ച പാരച്യൂട്ട് ആകാശത്തേക്ക് വിട്ടത്.
സിഗ്നല്‍ തകരാറിലായതോടെ മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ലൈനില്‍ കുടുങ്ങിയ പാരച്യൂട്ട് ഏറെനേരം കത്തിക്കൊണ്ടിരുന്നു. സിഗ്നല്‍ തകരാർ കാരണം മംഗളൂരു ഭാഗത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് വടകരയിലും മംഗള എക്സ്പ്രസ് തിക്കോടിയിലും കൊച്ചുവേളി എക്സ്പ്രസ് കൊയിലാണ്ടിയിലും പിടിച്ചിട്ടു. തുടര്‍ന്ന് മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
കൊയിലാണ്ടിയിൽനിന്ന് ഇലക്ട്രിക്കല്‍ വിഭാഗം എത്തി തകരാർ പരിഹരിച്ചശേഷം രാത്രി 9.40നാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സിഗ്നല്‍ കേടാക്കി ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വടകര പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.