തിരുവനന്തപുരം വിമാനത്താവളം :സംസ്ഥാനത്തിെൻറ ഹരജി പരിഗണിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പ് അവകാശം അ ദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹരജി ഹൈക്കോ ടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി.
സർക്കാരിെൻറ ഹരജി തള്ളിയ ഹൈക്കോടതി വി ധി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. മെറിറ്റിൽ വാദം കേൾക്കാൻ നിർദേശിച്ചു. വിമാനത്താവളത്തിെൻറ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനമെടുത്തത് കേന്ദ്രസർക്കാരാണെന്നും കേന്ദ്ര - സംസ്ഥാന തർക്കം ഹൈകോടതിയിലല്ല ചോദ്യം ചെയ്യേണ്ടതെന്നും ഹരജി അപക്വമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി ഹൈേകാടതി തള്ളിയത്. നടത്തിപ്പ് കൈമാറാനുള്ള നടപടികൾ മുന്നോട്ട് പോയതിനാൽ സർക്കാരിെൻറ ഹരജജി നിലനിൽക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. സംസ്ഥാന സർക്കാർ വേണ്ടെന്ന് വച്ചാൽ മാത്രമേ മറ്റുള്ളവർക്ക് കരാർ നൽകാൻ കഴിയുകയുള്ളൂവെന്ന് സർക്കാർ ഹരജിയൽ ചൂണ്ടിക്കാട്ടി.
വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന ആശങ്കയുണ്ട്. ടെൻഡർ നടപടികളിലും ക്രമക്കേടുണ്ടെന്ന് സർക്കാർ ആരോപിച്ചു. 1932 ൽ തിരുവിതാംകൂർ സർക്കാർ നൽകിയ 258.6 ഏക്കറിലാണ് വിമാനത്താവളം തുടങ്ങിയത്. മൂന്നിൽ ഒന്ന് ഭൂമി ഇപ്പോഴും സർക്കാരിെൻറ കൈവശമാണ്.
അതിനാൽ വിമാനത്താവള നടത്തിപ്പുകാരായി ആദ്യം പരിഗണിക്കേണ്ടത് സംസ്ഥാന സർക്കാരിനെയാണ് എന്നും ഹരജയിൽ ചൂണ്ടിക്കാട്ടി. സ്വകാര്യവത്കരണത്തിനുള്ള കരാറായിട്ടില്ലെന്നും ഒരു പദ്ധതി നിർദേശം മാത്രമാണ് സമർപ്പിച്ചതെന്നുന്നും സംസ്ഥാന സർക്കാറിെൻറ വാദത്തെ എതിർത്തി് എയർപോർട്ട് അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.