സി.പി.െഎയെ പരോക്ഷമായി യു.ഡി.എഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂർ
text_fieldsകോട്ടയം: ഭൂമിവിഷയത്തിൽ ജനകീയ നിലപാട് സ്വീകരിക്കുന്ന സി.പി.െഎയെ യു.ഡി.എഫിലേക്ക് പരസ്യമായി ക്ഷണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ കേരള റവന്യൂ ഡിപ്പാർട്മെൻറ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അേദ്ദഹം.
സി.പി.െഎയും കോൺഗ്രസും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നുകിടക്കുന്ന ‘ഒാപ്ഷൻസ് ആർ ഒാപൺ’ സാഹചര്യമാണുള്ളത്. സി.പി.െഎയും കോൺഗ്രസും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന സുവർണകാലഘട്ടത്തിലാണ് സി. അച്യുതമേനോൻ ഏറ്റവും നല്ല മുഖ്യമന്ത്രിയായത്. അക്കാലഘട്ടത്തിലെ വികസനം കേരളത്തിൽ പിന്നീട് ഒരിക്കലുമുണ്ടായിട്ടില്ല. ഞങ്ങൾ പഴയസുഹൃത്തുക്കളാണ്. പാവങ്ങൾക്കുവേണ്ടി ഇന്നല്ലെങ്കിൽ നാളെ ഒരുമിച്ച് പൊരുതാൻ കേരളം അനുവദിക്കേട്ടയെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി പ്രശ്നത്തിൽ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒരേമനസ്സും ഒരേചിന്തയുമുള്ള ആളുകളുടെ പുതിയ മുേന്നറ്റമുണ്ടാകണം. സാധാരണ ഇത്തരം സമ്മേളനങ്ങളിൽ േപാകാറില്ലെന്നും റവന്യൂ ഡിപ്പാർട്മെൻറിെൻറ തലപ്പത്തുനിന്ന് നിശ്ചയദാഢ്യത്തോടെയുള്ള ചില നടപടികൾ ഉണ്ടായതിനാലാണ് സമ്മേളനത്തിന് എത്തിയതെന്നും പറഞ്ഞാണ് പ്രഭാഷണം തുടങ്ങിയത്. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യം സമ്മതിക്കരുത്. അതിനുവേണ്ടി പാർട്ടി വിരോധങ്ങൾക്കും ചിന്തകൾക്കും അതീതമായി മനുഷ്യചിന്തയുള്ള സമൂഹത്തിന് സി.പി.െഎ നേതൃത്വം നൽകണം.
കൈയേറ്റക്കാർക്ക് കൂടുതൽ ശക്തിയുള്ള കാലഘട്ടമാണ്. തർക്കം വന്ന് സർക്കാർ തീരുമാനത്തെ ചോദ്യംചെയ്യുന്നത് ജനാധിപത്യത്തിലെ ആദ്യത്തെ കേട്ടുകേൾവിയാണ്. ഉന്നത തലത്തിൽ ഇരിക്കുന്ന ആളുകളുടെ സമീപനത്തിൽ നിയന്ത്രണമുണ്ടാക്കാൻ സാമൂഹികശക്തികൾ രൂപപ്പെടണം. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എടുത്ത തീരുമാനം മനസ്സുകൊണ്ട് പൂർണമായും അംഗീകരിക്കുന്നു. റവന്യൂ വകുപ്പിൽ രണ്ട് അഭിപ്രായം പുറത്തുവന്നാൽ മേച്ചിൽപുറത്ത് അഴിഞ്ഞാടുന്നവരുടെ എണ്ണം വർധിക്കും.
റവന്യൂ മന്ത്രിയായിരിക്കെ കൊട്ടക്കാമ്പൂരിലെ രേഖ പരിശോധിച്ചപ്പോൾ ആദിവാസികളിൽനിന്ന് കൈമാറ്റം ചെയ്തതാണെന്ന് ബോധ്യമായിട്ടുണ്ട്. ആദിവാസി ഭൂമി കൈയേറാൻ പാടില്ലെന്ന് നിയമസഭ പാസാക്കിയ നിയമം നിലനിൽക്കുേമ്പാൾ ജനകീയ കോടതിക്ക് അത് റദ്ദാക്കാനുള്ള അവകാശമുണ്ട്. ഭൂമിക്കുേവണ്ടി ആധിപത്യമുണ്ടാക്കുന്ന സ്വതന്ത്ര രാഷ്ട്രീയക്കാർ സമ്മർദത്തിെൻറ അടിസ്ഥാനത്തിൽ ഭൂമി കൈവശപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.