Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightbusiness innovationschevron_rightശുദ്ധമായ ജലം വേണോ,...

ശുദ്ധമായ ജലം വേണോ, ഡുബെ റിച്ചൂസ്​ തരും

text_fields
bookmark_border
dubhe richus water
cancel

'വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്ര' എന്ന ചൊല്ല് പോലെയാണ്​ നമ്മുടെ നാട്ടിലെ പലരുടെയും അവസ്ഥ. മഴയും പുഴയും കൊണ്ട്​ അനുഗ്രഹിക്കപ്പെട്ടതാണ്​ നമ്മുടെ നാടെങ്കിലും പലർക്കും ശുദ്ധജലമെന്നത്​ ഇന്നും അന്യമാണ്​. ചിലയിടങ്ങളിൽ കിണറുകളിലാണ്​ പ്രശ്​നമെങ്കിൽ, മറ്റു ചിലയിടത്ത്​ ഒരു നാടു​തന്നെ ശുദ്ധജലം കിട്ടാതെ വലയുകയാണ്. കിണറും പൈപ്പ്​ ലൈനും ബോർവെല്ലുമല്ലാം തരുന്നത്​ കലങ്ങിയതും മണമുള്ള വെള്ളവുമൊക്കെയാണ്​. ശുദ്ധീകരിക്കാൻ ഫിൽട്ടറുകൾ വെച്ചാലും പാചകാവശ്യത്തിനപ്പുറമുള്ള വെള്ളമൊന്നും കിട്ടില്ല.

അതിലാണെങ്കിൽ കെമിക്കലിന്‍റെ അംശം ഉണ്ടാക്കുന്ന പ്രശ്നങ്ങളും. കുളിക്കാനും അലക്കാനുമൊക്കെയുള്ള വെള്ളം ശുചീകരിക്കുന്ന പ്ലാന്‍റ്​ വേ​ണമെങ്കിൽ ലക്ഷങ്ങൾ വേണം. ഗതികേടു​കൊണ്ട്​ കലങ്ങിയ വെള്ളത്തിലാണ്​ പലരുടെയും ജീവിതം​. പാത്രങ്ങളുടെ നിറങ്ങൾ മങ്ങി, നിലത്തു വിരിച്ച ടൈൽസിന്‍റെയും നിറം വൃത്തികേടായി, ​അലക്കിയ തുണികളുടെയൊക്കെ നിറം മാറി, വാഷ്​റൂമിൽ കയറിയാൽ പറയുകയും വേണ്ട.. വൃത്തിയാക്കാത്തതു​ കൊണ്ടല്ല, വെള്ളമാണ്​ കുഴപ്പക്കാരനെന്ന്​ ബന്ധുക്കളോടൊക്കെ പറഞ്ഞ്​ മടുത്തു പലരും.

ഈ ആശങ്കകൾക്കൊക്കെ ഇന്ന്​ ഒരു പരിഹാരമുണ്ട്. കേരളത്തിന്‍റെ സ്വന്തം ബ്രാൻഡായ ഡുബെ റിച്ചൂസിന്‍റെ പരീക്ഷണ ശാലയിൽ പിറന്നുവീണ ഇന്‍റഗ്രേറ്റഡ്​ വാട്ടർ പ്യൂരിഫയിങ്ങ്​ ടെക്​നോളജിയാണ്​ സാധാരണക്കാരനു​ പോലും വാങ്ങിവെക്കാനാകുന്ന വാട്ടർ ട്രീറ്റ്​മെന്‍റ്​ പ്ലാന്‍റുകൾ​ വിപണിയിലെത്തിച്ചിരിക്കുന്നത്​. സ്റ്റാൻലി ​ജേക്കബും റിച്ചാർഡ്​ ജേക്കബ​ുമാണ്​ ഈ ടെക്​നോളജിക്കു പിന്നിൽ. ചെറിയ വീടുകൾ​ക്കു മുതൽ വൻകിട കെട്ടിടങ്ങൾക്കു വരെ ആവശ്യമുള്ള വെള്ളം നിമിഷങ്ങൾക്കകം ശുചീകരിച്ച്​ നൽകുന്ന സംവിധാനമാണ്​​ ഡുബെ റിച്ചൂസിന്‍റെ വാട്ടർ ട്രീറ്റ്​മെന്‍റ്​ പ്ലാന്‍റുകൾ. മണിക്കൂറിൽ ആയിരം ലിറ്റർ വരെ വെള്ളം ശുചീകരിക്കാൻ കപ്പാസിറ്റിയുള്ള യൂനിറ്റുകൾ​ ആകർഷകമായ ഡിസൈനുകളിലാണ്​ ഒരുക്കിയിരിക്കുന്നത്​.


വിപ്ലവമായ ആലോചനകൾ

ഫാക്​ടിലെ ടെക്​നിക്കൽ എൻജിനീയറായിരുന്ന സ്റ്റാൻലി ജേക്കബിന്‍റെ വീട് കൊച്ചിയിലെ കോതാട് ദ്വീപിലാണ്​​. ദ്വീപ്​ ആയതിനാൽതന്നെ ശുദ്ധജലം കിട്ടുക വലിയ വെല്ലുവിളിയായിരുന്നു. ഓരിനൊപ്പം നിറവ്യത്യാസവും മണവും. ​സാ​ങ്കേതിക പരീക്ഷണങ്ങളിൽ തൽപരനായിരുന്ന സ്റ്റാൻലിയുടെ ആലോചനകൾ വീട്ടിലെ വെള്ളം എങ്ങനെ ശുചീകരിക്കാമെന്നതിനെക്കുറിച്ചായി. പലതരം പരീക്ഷണങ്ങൾ നടത്തിയും നീണ്ട കാലത്തെ അന്വേഷണങ്ങൾ​െക്കാടുവിലുമാണ്​ വിപ്ലവകരമായ ആ കണ്ടുപിടിത്തത്തിലേക്കെത്ത​ുന്നത്​. സ്വന്തം വീട്ടിലെ കലങ്ങിയ വെള്ളം തെളിനീരു​ പോലെ ശുദ്ധീകരിച്ചെടുത്തതോടെ കൊച്ചിയിൽ അത്​ വലിയ വാർത്തയായി. സ്റ്റാൻലിയെ തേടി ദൂരദേശങ്ങളിൽനിന്നുവരെ ആളുകളെത്തിത്തുടങ്ങി.

ആ പരീക്ഷണങ്ങളാണ്​ ഇപ്പോൾ ഇന്ത്യയിലെ പ്രധാന വാട്ടർ ട്രീറ്റ്​​െമന്‍റ്​ എക്​സ്​പെർട്​സ്​ ആയി ഡുബെ റിച്ചൂസിനെ മാറ്റിയത്. കുറഞ്ഞ ചെലവിൽ ഇതെങ്ങനെ ജനങ്ങളിലേക്കെത്തിക്കാമെന്ന് സ്​റ്റാന്‍ലി ആലോചിച്ചു. ബിടെക്​ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞിറങ്ങിയ മകൻ റിച്ചാർഡ്​ ജേക്കബ്​ കൂടി ചേർന്നതോടെ സ്റ്റാൻലിയുടെ സ്വപ്​ന പദ്ധതി വികസിച്ചു. ഇന്നവേഷനുകൾ നടത്തുകയെന്നതായിരുന്നു സ്റ്റാൻലിയുടെ ഹോബി. ആ പരീക്ഷണങ്ങളാണ്​ 91ൽ ഒരു വിപ്ലവത്തിന്​ തുടക്കമിട്ടത്​. കണ്ടെത്തിയ മോഡലുകൾക്കെല്ലാം പേറ്റന്‍റ്​ നേടിയാണ്​ ഉൽപന്നങ്ങൾ വിപണിയിലേക്ക്​ ഇറക്കിയത്​. 2000 മുതലാണ്​ വാണിജ്യാടിസ്ഥാനത്തിൽ​ ഉൽപാദിപ്പിച്ചുതുടങ്ങിയതെന്ന്​ സ്റ്റാൻലി.

വെറും 28000 രൂപ മതി

വെള്ളത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പലതരം പരീക്ഷണങ്ങൾ നടത്തിയവരുണ്ടാകും. ലക്ഷങ്ങൾ ​ചെലവാക്കിയ ഫിൽട്ടറുകൾ പാചകാവശ്യത്തിനുള്ള വെള്ളം ശുചീകരിച്ചു നൽകി പണി അവസാനിപ്പിക്കും. അപ്പോഴും മറ്റു​ പ്രാഥമികാവശ്യങ്ങൾക്ക്​ ആ മലിനജലം തന്നെ ഉപയോഗിക്കേണ്ടി വരും. അത്​ പരിഹരിക്കാൻ അന്വേഷിച്ചിറങ്ങിയാൽ കമ്പനികളുടെ എസ്റ്റിമേറ്റ്​ കണ്ട്​ വെള്ളം കുടിച്ചുപോകും. ഇനി ലക്ഷങ്ങൾ മുടക്കിയാൽതന്നെ കുറഞ്ഞ കാലത്തെ വാറന്‍റി കഴിഞ്ഞാൽ മെയിന്‍ററനൻസുകളുടെ ഒഴുക്കായിരിക്കും. അവിടെയാണ്​ ഡുബെ റിച്ചൂസ്​ ഉപഭോക്​താക്കളുടെ ചോയ്​സാകുന്നത്​. മറ്റു​ ജലശുചീകരണ കമ്പനികളുടെ യൂനിറ്റുകളിൽനിന്ന്​ വളരെ വ്യത്യസ്തമാണ്​ ഇവരുടെ പ്രവർത്തനം.

അതുകൊണ്ടു​തന്നെ വിലയും കുറവാണ്. കഴിഞ്ഞ 25 വർഷമായി വലിയ പരസ്യങ്ങളൊന്നുമില്ലാതെ കേരളത്തിനു പുറമെ തമിഴ്​നാട്ടിലും കർണാടകയിലും വരെ വെള്ളം ശുദ്ധീകരിക്കുന്നുണ്ട് ഡുബെ റിച്ചൂസ്. വാങ്ങി ഉപയോഗിച്ചവരുടെ അനുഭവങ്ങളാണ്​ തങ്ങളുടെ പരസ്യമെന്ന്​ ​റിച്ചാർഡ്​ ജേക്കബ്​ പറയുന്നു. കേരളത്തിനുള്ളിൽ 15,000 വീടുകളിൽ കമ്പനിയുടെ വാട്ടർ ട്രീറ്റ്​മെന്‍റ്​ പ്ലാന്‍റുകൾ ഉപ​േയാഗിക്കുന്നുണ്ട്. വെള്ളത്തിലെ അയൺ, നിറം, മണം, കലക്കൽ തുടങ്ങി ഒട്ടുമിക്ക പ്രശ്നങ്ങളും നിമിഷങ്ങൾക്കകം ശുചീകരിച്ചു നൽകും.

കമ്പനിയുമായി ബന്ധപ്പെടാം, കൂടുതൽ വിവരങ്ങൾ അറിയാം

ക്യു.ആർ കോഡ് സ്കാൻ ചെയ്യൂ. വെബ്​സൈറ്റ്​ - www.dubherichus.com

ഫോൺ - 99611 22777

നാല്​ മോഡലുകൾ

1200 സ്ക്വയർ ഫീറ്റ്​ വരെയുള്ള കെട്ടിടങ്ങൾക്ക്​ പറ്റിയ- MINI മോഡലും 1600 സ്ക്വയർ ഫീറ്റ്​ വരെയുള്ള കെട്ടിടങ്ങൾക്ക്​ പറ്റിയ Medium മോഡലും 2500 സ്ക്വയർ ഫീറ്റ്​ വരെയുള്ള കെട്ടിടങ്ങൾക്ക്​ പറ്റിയ Standard മോഡലുമാണുള്ളത്. ഇതിനു പുറമെ വൻകിട കെട്ടിടങ്ങൾക്ക്​ പറ്റിയ കമേഴ്​സ്യൽ മോഡലും ഒരുക്കിയിട്ടുണ്ട്​. അഞ്ചു ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റ്​ വരെ ഡുബെ റിച്ചൂസ്​ ഒരുക്കിയിട്ടുണ്ട്​.

ഓരോ സ്ഥാപനവും സന്ദർശിച്ച്​ അനുയോജ്യമായ മോഡലുകൾ സ്ഥാപിച്ചു നൽകുന്ന രീതിയാണ്​ പിന്തുടരുന്നത്. സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടിലുള്ള ആൾക്കും ഇത്​ ഉപയോഗിക്കാനാകണമെന്നാണ്​ കമ്പനിയുടെ പോളിസി. അതുകൊണ്ടു​തന്നെ കമ്പനി നടന്നു പോകാനുള്ള ചെറിയ ലാഭം മാത്രമാണ്​ ഈടാക്കുന്നത്. 28000 രൂപ മുതലാണ്​ മോഡലുകൾ ആരംഭിക്കുന്നത്​.

പ്രകൃതിദത്തം

വെള്ളം ശുചീകരിക്കാൻ മിക്ക ഫിൽട്ടർ കമ്പനികളും കെമിക്കൽസാണ്​ ഉപയോഗിക്കുന്നത്​. ഇത്​ വെള്ളത്തിന്‍റെ നിറവും അയൺ കണ്ടന്‍റിന്‍റെ അളവുമൊക്കെ കുറക്കുമെങ്കിലും കെമിക്കൽസ്​ കലർന്ന വെള്ളം മറ്റ്​ ആരോഗ്യപ്രശ്നങ്ങൾക്ക്​ വഴിവെച്ചേക്കാം. അവിടെയാണ്​ ഡുബെ റിച്ചൂസ്​ വീണ്ടും വ്യത്യസ്തമാകുന്നത്​. പ്രകൃതി വിഭവങ്ങൾ എന്നത്​ മാത്രമല്ല, മനുഷ്യനോ ജീവജാലങ്ങൾക്കോ ഒരു ദോഷവും വരുത്താത്ത രീതിയിലാണ്​​ വെള്ളം ശുചീകരിക്കുന്നതും​. ​പ്രോസസ്​ഡ്​ സാന്‍റ്​ ആണ്​ ശുചീകരണത്തിലെ പ്രധാനി​. മൂന്നു​ പേറ്റന്‍റാണ്​ ഡൂബെ റിച്ചൂസിന്​ വാട്ടർ ഫിൽട്ടറിങ്​ മേഖലയിലുള്ളത്​.

വൈദ്യുതിയില്ലാതെ വെള്ളം ശുദ്ധീകരിച്ച്​ നൽകുന്ന ഇന്‍റഗ്രേറ്റഡ്​ വാട്ടർ പ്യൂരിഫയിങ്​ ടെക്​നോളജിയാണ്​ ഡുബെ റിച്ചൂസിേൻറത്. ഗ്രാവിറ്റേഷനൽ ഫോഴ്​സിലാണ്​ പ്രവർത്തനം. ടാങ്കിൽ നിന്നുള്ള വെള്ളം ടാപ്പുകളിലേക്ക്​ എത്തുന്നതിനിടയിലാണ്​ ശുദ്ധീകരണം​. പൂർണമായും ഇക്കോ ഫ്രണ്ട്​ലിയുമാണ്. മെയിന്‍റനൻസ്​ വേണ്ട എന്നതാണ്​ മറ്റൊരു പ്രത്യേകത​. അഞ്ചു വർഷം ഗാരന്‍റിയും ലൈഫ്​ ലോങ്​ വാറന്‍റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ ടെക്​നീഷ്യന്മാർ വന്ന് ഉപയോഗിക്കുന്ന വെള്ളം, കെട്ടിടത്തിന്‍റെ വലുപ്പം എന്നിവ പരിശോധിച്ചാണ് മോഡൽ ഫിക്​സ്​ ചെയ്യുക. തുടർന്ന്​ യൂനിറ്റ്​ ഫിറ്റുചെയ്ത് വെള്ളം ശുചീകരണം തുടങ്ങും. ഉപഭോക്​താവിന്​ തൃപ്തിയുണ്ടെങ്കിൽ മാത്രം പണമടച്ചാൽ മതി. തൃപ്തികരമല്ലെങ്കിൽ യൂനിറ്റ്​ തിരിച്ചെടുക്കും.

മാളുകളുടെയും ഫ്ലാറ്റുകളുടെതുമടക്കം വൻകിട സ്ഥാപനങ്ങളിലെ വെള്ളം ശുചീകരണവും​ ഡുബെ റിച്ചൂസ് നിർവഹിക്കുന്നുണ്ട്. ലക്ഷക്കണക്കിന്​ ലിറ്റർ വെള്ളമാണ്​ ഇങ്ങിനെ ശുചീകരിക്കുന്നത്​. അതിനേറ്റവും വലിയ തെളിവാണ്​ കൊച്ചിയിലെ ഒബ്​റോൺ മാൾ. 12 വർഷം കൊണ്ട്​ ഒബ്​റോൺ മാളിൽ ശുദ്ധീകരിച്ചത്​ 45 കോടി ലിറ്റർ വെള്ളമാണ്. ഇന്ന്​ ഇന്ത്യയി​ലെ നമ്പർ വൺ വാട്ടർ ട്രീറ്റ്​​െമന്‍റ്​ എക്​സ്​പെർടാണ് ഡുബെ റിച്ചൂസ്​.

സീവേജ് വാട്ടർ ട്രീറ്റ്​​െമന്‍റ്​ പ്ലാന്റിന്റെ ​വിപ്ലവകരമായ ഒരു കോംപാക്ട് മോഡൽ ഈ വർഷം പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ് 'ഡുബെ റിസർച്ച്​ വിംഗ്​'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubhe richus water purifierbiztalk
News Summary - dubhe richus water purifier
Next Story