Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഉന്നത പഠനത്തിന് ഈ...

ഉന്നത പഠനത്തിന് ഈ സ്കോളർഷിപ്പുകൾ നിങ്ങളെ സഹായിക്കും

text_fields
bookmark_border
Minority Scholarship
cancel

സെൻട്രൽ സെക്ടർ സ്കോളർഷിപ്

യോഗ്യത: പ്ലസ് ടു /വൊക്കേഷനൽ കോഴ്‌സുകളിൽ 80 ശതമാനം മാർക്ക് നേടിയ ​പ്രഫഷനൽ കോഴ്‌സ് ഉൾപ്പെടെയുള്ള ബിരുദപഠനത്തിന് തയാറെടുക്കുന്ന എല്ലാ വിഭാഗത്തിൽപെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. രക്ഷിതാക്കളുടെ വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയാൻ പാടില്ല.

സ്കോളർഷിപ്: ബിരുദത്തിന് ഓരോ വർഷവും 10,000 രൂപയും ബിരുദാനന്തര ബിരുദത്തിന് 20,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.

വെബ്‌സൈറ്റ് : http://www.scholarships.gov.in


ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്

യോഗ്യത: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന (സർക്കാർ /എയ്‌ഡഡ്‌/ മറ്റ് അംഗീകാരമുള്ള സ്‌കൂൾ) പിന്നാക്ക സമുദായങ്ങളിൽ (ഒ.ബി.സി) ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്നവർ മുൻവർഷത്തെ വാർഷിക പരീക്ഷയിൽ 80 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.

സ്‌കോളർഷിപ് തുക: പ്രതിവർഷം 1500 രൂപ വരെ.

വെബ്‌സൈറ്റ്: https://bcdd.kerala.gov.in/schemes/educational-schemes/obc-prematric-scholarship/


ബീഗം ഹസ്‌റത്ത് മഹൽ നാഷനൽ സ്കോളർഷിപ്

യോഗ്യത: ഒമ്പതു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് മൗലാനാ ആസാദ് എജുക്കേഷനൽ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകർ മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്‌സി, ബുദ്ധിസ്റ്റ്, ജൈന സമുദായങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം. അപേക്ഷകർ മുമ്പത്തെ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കവിയരുത്.

സ്കോളർഷിപ്: 9, 10 ക്ലാസുകളിലെ പഠനത്തിന് 10,000 രൂപ രണ്ടു ഗഡുക്കളായും 11 , 12 ക്ലാസിലെ പഠനത്തിന് 12,000 രൂപ രണ്ടു ഗഡുക്കളായും ലഭിക്കും.

വെബ്‌സൈറ്റ് : www.maef.nic.in


സ്നേഹപൂർവം സ്കോളർഷിപ്

മാതാവോ പിതാവോ അല്ലെങ്കിൽ രണ്ടുപേരും മരിച്ച വിദ്യാർഥികൾക്ക് സാമൂഹിക സുരക്ഷ മിഷൻ നൽകിവരുന്ന സ്കോളർഷിപ്പാണിത്. അർഹതപ്പെട്ട വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവി മുഖേന അപേക്ഷ സമർപ്പിക്കാം. വരുമാനപരിധി 22,375ൽ കവിയാൻ പാടില്ല.

സ്കോളർഷിപ്: ഒന്നുമുതൽ അഞ്ചു വരെ ക്ലാസ് - 300 രൂപ

ആറു മുതൽ പത്തു വരെ ക്ലാസ് - 500 രൂപ

പ്ലസ് വൺ- പ്ലസ് ടു = 750 രൂപ

ഡിഗ്രി / ​പ്രഫഷനൽ - 1000 രൂപയും പ്രതിമാസം അനുവദിക്കും.

വിദ്യാർഥിയുടെയും രക്ഷാകർത്താവിന്റെയും പേരിൽ കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്കിൽ ജോയന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.

വെബ്‌സൈറ്റ് : www.socialsecuritymission.gov.in


ഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്

യോഗ്യത: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഹയർ സെക്കൻഡറി /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ /പോളിടെക്‌നിക്കിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

സ്കോളർഷിപ്: പ്രതിവർഷം 1250 രൂപ.

വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in


സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്

യോഗ്യത: കേരളത്തിലെ സർവകലാശാലകളിലോ ഗവണ്മെന്റ് /എയ്‌ഡഡ്‌ ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ യൂനിവേഴ്‌സിറ്റി ഡിപ്പാർട്മെന്റുകളിലോ പഠിക്കുന്ന ആദ്യവർഷ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

സ്കോളർഷിപ്: തിരഞ്ഞെടുത്ത 300 ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപയും ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപയും ലഭിക്കും.

വെബ്‌സൈറ്റ് : www.dcescholarship.gov.in


പ്രതിഭ സ്കോളർഷിപ്

കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന സ്കോളർഷിപ്പാണിത്. ഹയർ സെക്കൻഡറി പരീക്ഷ ഉന്നതനിലവാരത്തിൽ വിജയിച്ച് മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ അടിസ്ഥാന ശാസ്ത്രവിഷയങ്ങളിലെ ആദ്യവർഷ ബിരുദക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.

സ്കോളർഷിപ്: ആദ്യ വർഷം 12,000 രൂപയാണ് ലഭിക്കുക. തുടർന്നുള്ള വർഷങ്ങളിൽ 18,000, 24,000 എന്നിങ്ങനെ ലഭിക്കും. ബിരുദ കോഴ്‌സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്കോളർഷിപ് നൽകും. ആദ്യ വർഷം 40,000 രൂപയും രണ്ടാം വർഷം 60,000 രൂപയും ലഭിക്കും.

വെബ്‌സൈറ്റ് : https://kscste.kerala.gov.in


വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ

യോഗ്യത: കുടുംബ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ നൽകുന്ന സ്കോളർഷിപ്പാണിത്. അപേക്ഷകർ സർക്കാർ/ എയ്‌ഡഡ്‌ സ്‌കൂൾ/കോളജ് /സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.

സ്കോളർഷിപ്: പ്രതിവർഷം 2000 രൂപ മുതൽ 50,000 രൂപ വരെ

വെബ്‌സൈറ്റ്: www.kswcfc.org


ഇന്ദിര ഗാന്ധി പി.ജി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്

യോഗ്യത: മാതാപിതാക്കൾക്ക് ഒരു മകളേയുള്ളൂവെങ്കിൽ ഇന്ദിര ഗാന്ധിയുടെ പേരിലുള്ള ഒറ്റപ്പെൺകുട്ടി പി.ജി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദപഠനത്തിന് നൽകുന്ന സ്കോളർഷിപ്പാണിത്. ഒറ്റപ്രസവത്തിൽ ഒന്നിലേറെ പെൺകുട്ടികൾ ജനിച്ചാലും മറ്റു സഹോദരങ്ങളില്ലെങ്കിൽ ഒറ്റപ്പെൺകുട്ടി എന്ന പരിഗണനക്ക് അർഹതയുണ്ട്. 30 വയസ്സ് കവിയരുത്.

സ്കോളർഷിപ്: രണ്ടു വർഷങ്ങളിലായി 36,200 രൂപ ലഭിക്കും.

വെബ്‌സൈറ്റ് : https://sgc.ugc.ac.in/


മദർ തെരേസ സ്കോളർഷിപ്

യോഗ്യത: കേരള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പാണിത്. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരും (മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങൾ) പിന്നാക്കം നിൽക്കുന്നവരുമായ സർക്കാർ / എയ്‌ഡഡ്‌ സ്ഥാപനങ്ങളിലെ നഴ്‌സിങ് /പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയരുത്.

സ്കോളർഷിപ്: അപേക്ഷകന് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

15,000 രൂപയാണ് സ്കോളർഷിപ് തുക. സ്കോളർഷിപ്പിൽ 50 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in


നാഷനൽ ടാലന്‍റ് സെർച് സ്കോളർഷിപ്

യോഗ്യത: എൻ.സി.ഇ.ആർ.ടി നൽകിവരുന്ന ഈ സ്‌കോളർഷിപ്പിന് പത്താം ക്ലാസിൽ ഉന്നതനിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത. സർക്കാർ, എയ്‌ഡഡ്‌, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വിദൂര പഠനം വഴി രജിസ്റ്റർ ചെയ്ത 18 വയസ്സിൽ താഴെയുള്ള പത്താം ക്ലാസിൽ ആദ്യതവണ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

സ്കോളർഷിപ്: 11, 12 ക്ലാസുകളിലെ പഠനത്തിന് 1250 രൂപയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് 2000 രൂപ വീതവും പ്രതിമാസം സ്കോളർഷിപ്പായി ലഭിക്കും.

വെബ്‌സൈറ്റ് : https://ncert.nic.in/national-talent-examination.php


ഹിന്ദി സ്കോളർഷിപ്

ബിരുദ ബിരുദാനന്തര ബിരുദതലങ്ങളിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം. വരുമാനപരിധിയില്ല.

സ്കോളർഷിപ്: ഡിഗ്രിതലത്തിൽ പ്രതിമാസം 500 രൂപ, പി.ജിതലത്തിൽ 1000 രൂപ.

വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in

സംസ്‌കൃത സ്കോളർഷിപ്

യോഗ്യത: ഡിഗ്രി, പി.ജി ക്ലാസുകളിൽ സംസ്കൃതം ഒരു വിഷയമായി പഠിക്കുന്ന ആദ്യവർഷക്കാർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയരുത്.

സ്കോളർഷിപ്: പ്രതിമാസം 200 രൂപ

വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in


ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്

യോഗ്യത: സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

സ്കോളർഷിപ് 10,000 രൂപ.

വെബ്സൈറ്റ്: www.minoritywelfare.kerala.gov.in

ഉർദു സ്കോളർഷിപ്

ഹൈസ്‌കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ ഉർദു പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം.

സ്കോളർഷിപ്: 1000 രൂപ

വെബ്സൈറ്റ്: www. minoritywelfare.kerala.gov.in

അപേക്ഷിക്കേണ്ട മാസം: സെപ്റ്റംബർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationGuidelinesNational-stateScholarship Portal
News Summary - Guidelines for Registration on National-state Scholarship
Next Story