എല്ലാ ഹാക്കിങ്ങും ക്രിമിനൽ കുറ്റമല്ല. അറിയാം, എത്തിക്കൽ ഹാക്കിങ്ങിനെക്കുറിച്ച്
text_fieldsനിയമവിധേയമായിത്തന്നെ നെറ്റ്‍വർക്ക് സുരക്ഷ ഉറപ്പാക്കുന്ന ഹാക്കർമാരാണ് സെക്യൂരിറ്റി ചെക്കർ, എത്തിക്കൽ ഹാക്കർ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. സാധാരണ ഹാക്കർമാർ സിസ്റ്റം നശിപ്പിക്കാൻ ഹാക്ക് ചെയ്യുകയാണെങ്കിൽ എത്തിക്കൽ ഹാക്കർമാർ സുരക്ഷ മെച്ചപ്പെടുത്താനാണ് ഹാക്ക് ചെയ്യുന്നത്.
ഐ.ടി, ടെലികോം, ബാങ്കിങ് തുടങ്ങി രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ ഇവർക്ക് അവസരങ്ങളേറെയാണ്. തന്‍റെ മേഖലക്ക് പുറത്തു നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും സാങ്കേതിക വിദ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ചും തികഞ്ഞ അറിവുണ്ടെങ്കിൽ ജോലി വളരെ എളുപ്പം. പൈത്തൺ, ജാവാ സ്ക്രിപ്റ്റ്, SQL, C/C++ എന്നീ പ്രോഗ്രാമിങ് ലാംഗ്വേജ് അറിഞ്ഞിരിക്കണം.
സ്വയം പഠനം, യുട്യൂബ്, Udemy, Coursera, Cybrary തുടങ്ങിയവയിൽ സൗജന്യ-പെയ്ഡ് കോഴ്‌സുകൾ ഉണ്ട്. TryHackMe, Hack The Box പോലുള്ള വെബ്സൈറ്റുകളിലും പ്രാക്ടീസ് ചെയ്യാം. ഹാക്കിങ് അനുബന്ധ കോഴ്‌സുകൾ പഠിക്കാൻ ഡിഗ്രി വേണമെന്ന് നിർബന്ധമില്ല.
കമ്പ‍്യൂട്ടർ, ഇന്‍റർനെറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകൾ അപ്‌ഡേറ്റ് ചെയ്‌തുകൊണ്ടേയിരിക്കണം. എല്ലാ ഓപറേഷൻ സോഫ്‌റ്റ് വെയറുകളെക്കുറിച്ചും അവ ഉപയോഗിക്കുന്ന രീതികളും നെറ്റ്‍വർക്കിങ്ങും അറിഞ്ഞിരിക്കണം.
കോഴ്‌സുകളിൽ രാജ്യാന്തര മേഖലയിൽ അംഗീകാരം ലഭിക്കാവുന്ന പല സർട്ടിഫിക്കറ്റുകളും നിലവിലുണ്ട്. സാൻസ് (SANS) സർട്ടിഫിക്കറ്റാണ് ഇതിൽ മികച്ചതെന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ വർഷത്തിലൊരിക്കൽ ഇവർ അഞ്ച്-ഏഴ് ദിവസത്തെ കോഴ്‌സ് നടത്താറുണ്ട്. ഇ.സി കൗൺസിൽ (EC-Council) സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (സി.ഇ.എച്ച്) എന്ന സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. ഇവർക്ക് ഇന്ത്യയിൽ പരിശീലന കേന്ദ്രമുണ്ട്.
സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ (CEH), ഹാക്കിങ് ഫൊറൻസിക് ഇൻവെസ്‌റ്റിഗേറ്റർ (CHFA), സർട്ടിഫൈഡ് സെക്യൂരിറ്റി സ്‌പെഷലിസ്‌റ്റ് (ECSS), CompTIA Security+ തുടങ്ങിയവ ഇതിനായുള്ള സർട്ടിഫിക്കേഷന്‍ കോഴ്സുകളാണ്.
ബിസിനസുകൾക്കും സൈബർ സുരക്ഷ ആവശ്യമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൈബർ സുരക്ഷാ പ്രഫഷനലുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്‍റെ സങ്കീർണതയും ആഗോള ഭീഷണികളും വർധിക്കുമ്പോൾ അവരുടെ ഡേറ്റയും സിസ്റ്റങ്ങളും സംരക്ഷിക്കാൻ സൈബർ സുരക്ഷാ പ്രഫഷനലുകൾക്ക് സമ്മർദം ഉണ്ടാകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.