Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightഅവസരങ്ങളുടെ ലോകം...

അവസരങ്ങളുടെ ലോകം തുറന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

text_fields
bookmark_border
next generation courses artificial intelligence, robotics
cancel

ഡേ​റ്റ അ​ന​ലി​റ്റി​ക്സ്​

സ്​​മാ​ർ​ട്ട് ഫോ​ണെ​ടു​ത്ത് നാം ​വെ​റു​തെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​നല​ഭ്യ​ത തി​ര​ഞ്ഞാ​ലോ ഒ​രു ഷ​ർ​ട്ട് വാ​ങ്ങ​ണ​മെ​ന്ന് തി​ര​ഞ്ഞാ​ലോ ന​മ്മ​ൾ സെ​ർ​ച് ഓ​ഫ് ചെ​യ്യും മു​മ്പേ​ ത​ന്നെ ന​മ്മു​ടെ ഇ^​മെ​യി​ലി​ലും ഫോ​ണി​ലും ന​മ്മ​ൾ തി​ര​ഞ്ഞ​തി​നെ​ക്കു​റി​ച്ചും എ​ന്തെ​ല്ലാം വ​ഴി​ക​ളു​ണ്ടെ​ന്നും എ​ന്തു​വി​ല​യെ​ന്നും അ​വ​യെ​ക്കു​റി​ച്ച് പൊ​തു അ​ഭി​പ്രാ​യ​മെ​ന്തെ​ന്നും അ​റി​യി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടേ​യി​രി​ക്കും. ഇ​തി​നു പി​ന്നി​ൽ ബി​ഗ് ​േഡ​റ്റ അ​ന​ലി​റ്റി​ക്സ്​ ആ​ണ്.


കോ​ഴ്സു​ക​ൾ

● ഡ​ൽ​ഹി, ചെ​ന്നൈ, മ​ഹാ​രാ​ഷ്​​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ൽ ബി.​ടെ​ക് ബി​ഗ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്​ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

● ഐ.​ഐ.​എം ബം​ഗ​ളൂരു, ബി​റ്റ​്സ്​ പി​ലാ​നി എ​ന്നി​വ ബി​സി​ന​സ്​ അ​ന​ലി​റ്റി​ക്സ്​ േപ്രാ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

● സിം ​ബ​യോ​സി​സ്​ പു​ണെ, ഡി.​വൈ. പാ​ട്ടീ​ൽ യൂ​നി​വേ​ഴ്സി​റ്റി പു​ണെ, ഗോ​വ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ൻ​റ്, റോ​ത്ത​ക്​, കാ​ശി​പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഐ.​ഐ.​എം, ഐ.​ഐ.​ടി ഖരഗ്​പുർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡേ​റ്റ അ​ന​ലി​റ്റി​ക്സി​ൽ പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.

● ഐ.​ഐ.​ടി ഗു​വാ​ഹ​തി​യി​ലും നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലും ഡേ​റ്റ സ​യ​ൻ​സി​ൽ എം.​ടെ​ക് കോ​ഴ്സു​ക​ൾ നി​ല​വി​ലു​ണ്ട്.

കേ​ര​ള​ത്തി​ൽ

● ട്രി​പ്​​ൾ ഐ.​എം.​കെ ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള എം.​എ​സ്​​സി ഡേ​റ്റ അ​ന​ലി​റ്റി​ക്സ്​ കോ​ഴ്സ്​ ന​ട​ത്തി​വ​രു​ന്നു.

● കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ നീ​ലി​റ്റ് കോ​ഴി​ക്കോ​ടി​ലും ഐ.​ഐ.​എം കാ​ലി​ക്ക​റ്റി​ലും ബി​സി​ന​സ്​ അ​ന​ലി​റ്റ്ക്സി​ൽ കോ​ഴ്സു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.


ബ്ലോക്ക്​ ചെയിൻ ടെക്​നോളജി

1991ൽ ​​സ്​​​റ്റു​​വ​​ർ​​ട്ട് ഹാ​​ബ​​റും സ്​​​കോ​​ട്ട് സ്​​​റ്റോ​​ർ​​നെ​​റ്റ​​യും ചേ​​ർ​​ന്നാ​​ണ് ലോ​​ക​​ത്തി​​ലെ പ്ര​​ഥ​​മ ബ്ലോ​​ക്ക് ചെ​​യി​​നി​​ന് തു​​ട​​ക്ക​​മി​​ട്ട​​തെ​​ങ്കി​​ലും 2008ൽ ​​സ​​തോ​​ഷി നാ​​കാ​​മോ​​ട്ടോ ആ​​ണ് ഇ​​ത് യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കി​​യ​​ത്. ബി​​റ്റ്കോ​​യി​​ൻ ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി​​യി​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​ത് ബ്ലോ​​ക്ക് ചെ​​യി​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​ണ്. ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി​​ക്കു ​​പു​​റ​​മെ മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കും അ​​തി​​വേ​​ഗം ഈ ​​സാ​​ങ്കേ​​തി​​കവി​​ദ്യ പ​​ട​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു.


കോ​​ഴ്സു​​ക​​ൾ

● മി​​ക്ക ഐ.​​ഐ.​​ടി​​ക​​ളി​​ലും ഐ.​​ഐ.​​ഐ.​​ടി​​ക​​ളി​​ലും ബ്ലോ​​ക്ക്ചെ​​യി​​ൻ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യി​​ൽ കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.

● ബം​​ഗ​​ളൂ​​രു, ഹൈ​​ദ​​രാ​​ബാ​​ദ്, മും​​ബൈ, പു​​ണെ, ഡ​​ൽ​​ഹി തു​​ട​​ങ്ങിയ ന​​ഗ​​ര​​ങ്ങ​​ളി​​ലെ സ്വ​​കാ​​ര്യ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ വി​​പു​​ല​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഈ ​​പ​​ഠ​​ന​​മേ​​ഖ​​ല​​ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

● ബ്ലോ​​ക്ക്ചെ​​യി​​ൻ ടെ​​ക്നോ​​ള​​ജി സ്‍പെഷലൈ​സേ​​ഷ​​നോ​​ടു​​കൂ​​ടി ട്രി​​പ്​ൾ ഐ.​​ടി ബാം​​ഗ്ലൂ​​ർ ഒ​​ന്ന​​ര​​ വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള പി.​​ജി ഡി​​പ്ലോ​​മ കോ​​ഴ്സ്​ ന​​ട​​ത്തു​​ന്നു. സ​​മാ​​ന​​മാ​​യ കോ​​ഴ്സ്​ ട്രി​​പ്​​​ൾ ഐ.​​ടി ഹൈ​​ദ​​രാ​​ബാ​​ദി​​ലും ല​​ഭ്യ​​മാ​​ണ്.

● ഐ.​​ഐ.​​ടി കാ​​ൺ​​പുർ, ഐ.​​ഐ.​​ടി മും​​ബൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ബ്ലോ​​ക്ക് ചെ​​യി​​ൻ സാ​​ങ്കേ​​തി​​കവി​​ദ്യ​​യി​​ൽ വി​​വി​​ധ കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.

● മും​​ബൈ ഐ.​​ഐ.​​ടി​​യി​​ൽ ബ്ലോ​​ക്ക് ചെ​​യി​​ൻ ടെ​​ക്നോ​​ള​​ജി വി​​ക​​സി​​പ്പി​​ക്കാ​​ൻ ഒ​​രു സെ​​ൻ​​റ​​ർ ഓ​​ഫ് എ​​ക്സ​​ല​​ൻ​​സ്​​​ത​​ന്നെ സ്​​​ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

● ബ​​ഹു​​രാ​​ഷ്​​​ട്ര ക​​മ്പ​​നി​​യാ​​യ ഐ.​​ബി.​​എം ബ്ലോ​​ക്ക് ചെ​​യി​​ൻ സാ​​ങ്കേ​​തി​​കവി​​ദ്യ​​യി​​ൽ നി​​ര​​വ​​ധി െട്ര​​യി​​നി​​ങ്ങു​​ക​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു.

കേ​​ര​​ള​​ത്തി​​ൽ

ബ്ലോ​​ക്ക്ചെ​​യി​​ൻ സാ​​ങ്കേ​​തി​​കവി​​ദ്യ​​യു​​ടെ സാ​​ധ്യ​​ത​​ക​​ൾ മ​​ന​​സ്സി​​ലാ​​ക്കി കേ​​ര​​ള​​ത്തി​​ൽ ട്രി​​പ്​​​ൾ ഐ.​​ടി.​​എ​​മ്മി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള ബ്ലോ​​ക്ക് ചെ​​യി​​ൻ അ​​ക്കാ​​ദ​​മി എ​​ന്ന സ്​​​ഥാ​​പ​​ന​​ത്തി​​നു​​ത​​ന്നെ രൂ​​പം​​ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ബ്ലോ​​ക്ക് ചെ​​യി​​ൻ ബി​​സി​​ന​​സ്​ പ്ര​​ഫ​​ഷ​​ന​​ൽ, ബ്ലോ​​ക്ക് ചെ​​യി​​ൻ അ​​സോ​​സി​​യ​​റ്റ് േപ്രാ​​ഗ്രാം, ഡെ​​വ​​ല​​പ്പ​​ർ േപ്രാ​​ഗ്രാം, ഹൈ​​പ്പ​​ർ ലെ​​ഡ്ജ​​ർ, ബ്ലോ​​ക്ക് ചെ​​യി​​ൻ ആ​​ർ​​ക്കി​​ടെ​​ക്ട് എ​​ന്നീ അ​ഞ്ചു കോ​​ഴ്സു​​ക​​ൾ ഈ ​​അ​​ക്കാ​​ദ​​മി​​യു​​ടെ കി​​ൻ​​ഫ്ര പാ​​ർ​​ക്കി​​ലു​​ള്ള കാ​​മ്പ​​സി​​ൽ ല​​ഭ്യ​​മാ​​ണ്.


ഐ.​​ഒ.​​ടി​​ (IOT)

മെ​​ഡി​​ക്ക​​ൽ, ട്രാ​​ൻ​​സ്​​​പോ​​ർ​​ട്ടേ​​ഷ​​ൻ, ബി​​ൽ​​ഡി​​ങ്​ ഹോം ​​ഓ​​ട്ടോ​​മേ​​ഷ​​ൻ, നി​​ർ​​മാ​​ണം, വ്യ​​വ​​സാ​​യം, കാ​​ർ​​ഷി​​കം തു​​ട​​ങ്ങി എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും ഐ.​​ഒ.​​ടി വ്യാ​​പ​​ക​​മാ​​വു​​ക​​യാ​​ണ്.

കോ​​ഴ്​​​സു​​ക​​ൾ

മി​​ക്ക സ്വ​​കാ​​ര്യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും ഡീം​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും ഐ.​​ഒ.​​ടി സ്​​​പെ​​ഷ​​ലൈ​​സേ​​ഷ​​നോ​​ടു​​കൂ​​ടി ബി.​​ടെ​​ക് കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്നു. ഐ.​​ഐ.​​ടി​​ക​​ളി​​ലെ​​ല്ലാം​​ത​​ന്നെ ഈ ​​മേ​​ഖ​​ല​​ക്ക്​ പ്രാ​​ധാ​​ന്യം ന​​ൽ​​കി​​ത്ത​​ന്നെ വി​​വി​​ധ കോ​​ഴ്സു​​ക​​ളും പ​​രി​​ശീ​​ല​​ന​​വും ന​​ൽ​​കു​​ന്നു​​ണ്ട്.

● ബി​​റ്റ്സ്​ പി​​ലാ​​നി ഐ.​​ഒ.​​ടി​​യി​​ൽ പി.​​ജി കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്.

● ഡീം​​ഡ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളാ​​യ നോ​​യ്ഡ ശാ​​ര​​ദ, ല​​വ്​​​ലി ജ​​ല​​ന്ധർ, ഗാ​​ൽ​​ഗോ​​ട്ടി​​യ നോ​​യ്ഡ, എ​​സ്.​​ആ​​ർ.​​എം രാ​​മ​​പു​​രം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ, ഐ.​​ഒ.​​ടി​​യി​​ൽ ബി.​​ടെ​​ക് കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തിവ​​രു​​ന്നു.

കേ​​ര​​ള​​ത്തി​​ൽ

കേ​​ന്ദ്ര​​ സ​​ർ​​ക്കാ​​ർ സ്​​​ഥാ​​പ​​ന​​മാ​​യ നീ​​ലി​​റ്റ് കാ​​ലി​​ക്ക​​റ്റി​​ൽ ഐ.​​ഒ.​​ടി​​യി​​ൽ പോ​​സ്​​​റ്റ്​ ഗ്രാ​​ജ്വേ​​റ്റ് ഡി​​പ്ലോ​​മ കോ​​ഴ്സ്​ ല​​ഭ്യ​​മാ​​ണ്.


റോ​ബോ​ട്ടി​ക്സ്

റോ​ബോ​ട്ടി​ക്സ് ലോകത്തിന്റെ സ്പന്ദനമായി മാറുന്ന കാലമാണ് വരുന്നത്. അതുകൊണ്ടുതന്നെ പഠന-ജോലിസാധ്യതകളും ഈ രംഗത്ത് ഏറെയാണ്. പല രാജ്യങ്ങളിലും സെ​ക്യൂ​രി​റ്റി​ക​ളാ​യും ഭക്ഷണം വിളമ്പുന്നവരായും എല്ലാം റോബോട്ടുകൾ എത്തിക്കഴിഞ്ഞു.


റോ​ബോ​ട്ടി​ക്സ്​ ആ​ൻ​ഡ്​ ഓ​ട്ടോ​മേ​ഷ​ൻ

റോ​ബോ​ട്ടു​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി റോ​ബോ​ട്ടി​ക്സ്​ ആ​ൻ​ഡ്​ ഓ​ട്ടോ​മേ​ഷ​ൻ എ​ന്ന കോ​ഴ്സി​ന് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ൾ മു​ത​ൽ നാലു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ബി.​ടെ​ക് കോ​ഴ്സു​ക​ൾ വ​രെ ഈ ​മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ണ്. ചെ​ന്നൈ ഐ.​ഐ.​ടി റോ​ബോ​ട്ടി​ക്സി​ൽ ഡ്യുവ​ൽ ഡി​ഗ്രി കോ​ഴ്സ്​ ന​ട​ത്തു​ന്നുണ്ട്​. മി​ക്ക ഐ​.ഐ.​ടി​ക​ളി​ലും റോ​ബോ​ട്ടി​ക്സി​നാ​യി പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മും​ബൈ, ചെ​ന്നൈ, ഡ​ൽ​ഹി, കാ​ൺ​പുർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ബോ​ട്ടി​ക്സ്​ ലാ​ബു​ക​ളും സെ​ൻ​റ​റു​ക​ളും പ്ര​ശ​സ്​​ത​മാ​ണ്.

കേ​​ര​​ള​​ത്തി​​ലെ ചിലത്

● ടോ​​ക് എ​​ച്ച് എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ് എ​​റ​​ണാ​​കു​​ളം

● കോ​​ട്ട​​യം സെ​​ൻ​​റ് ഗി​​റ്റ്സ്​ കോ​​ള​​ജ്

● അ​​മൃ​​ത കോ​​ള​​ജ് കൊ​​ല്ലം

(ബി.​​ടെ​​ക് റോ​​ബോ​​ട്ടി​​ക്സ്​ കോ​​ഴ്സു​​ക​​ൾ)

● തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ​​. എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ്

● തൃ​​ശൂർ ജ്യോ​​തി എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ്

(എം.​​ടെ​​ക് റോ​​ബോ​​ട്ടി​​ക്സ്​)


മറ്റു ചില കോളജുകൾ

അ​​യ​​ൽസം​​സ്​​​ഥാ​​ന​​ങ്ങ​​ളാ​​യ ത​​മി​​ഴ്നാ​​ട്ടി​​ലെ​​യും ക​​ർ​​ണാ​​ട​​ക​​യി​​ലെ​​യും മി​​ക്ക കോ​​ള​​ജു​​ക​​ളി​​ലും റോ​​ബോ​​ട്ടി​​ക്സി​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു.

● കോ​​യ​​മ്പ​​ത്തൂ​​ർ പി.​​എ​​സ്.​​ജി

● ചെ​​ന്നൈ എ​​സ്.​​ആ​​ർ.​​എം

● കാ​​രു​​ണ്യ, കോ​​യ​​മ്പ​​ത്തൂ​​ർ ബ​​ണ്ണാ​​രി അ​​മ്മ​​ൻ ഈ​​റോ​​ഡ്

● എം.​​ഐ.​​ടി, മ​​ണി​​പ്പാ​​ൽ

● എം.​​എ​​സ്.​ രാ​​മ​​യ്യ, ബാം​​ഗ്ലൂ​​ർ

● മ​​ല​​നാ​​ട് എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ള​​ജ്, ഹ​​ാസ​​ൻ

● വി​​ശ്വേ​​ശ്വ​​ര​​യ്യ യൂ​​നി​​വേ​​ഴ്സി​​റ്റി, ബെ​​ള​​ഗാ​​വി

● എ​​ൻ.​​ഐ.​​ഇ, മൈ​​സൂ​​ർ

● ക​​രാ​​വ​​ലി, മാം​​ഗ്ലൂ​​ർ

എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും റോ​​ബോ​​ട്ടി​​ക്സി​​ൽ ബി.​​ടെ​​ക്, എം.​​ടെ​​ക് കോ​​ഴ്സു​​ക​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു.


(ചിത്രങ്ങൾക്ക് കടപ്പാട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:artificial intelligenceroboticscoursesinstitutenext generation courses
News Summary - next generation courses artificial intelligence, robotics,
Next Story