അവസരങ്ങളുടെ ജാലകം തുറന്നിട്ട് റോബോട്ടിക്സ് പഠനം
text_fieldsലോകം വരുംകാലത്ത് റോബോട്ടുകൾക്കൊപ്പമായിരിക്കും എന്ന തിരിച്ചറിവിൽനിന്നുള്ള പരിശ്രമമാണ് പത്തനംതിട്ട തുരുത്തിക്കാട്ടുകാരൻ ബൻസൻ തോമസ് ജോർജ് എന്ന ചെറുപ്പക്കാരനെ ലോകമറിയുന്ന റോബോട്ടിക് വിദഗ്ധനാക്കി മാറ്റിയത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽനിന്ന് 2010ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പൂർത്തിയാക്കിയ ബൻസൻ കൂട്ടുകാരെ കൂട്ടി 2018ലാണ് തൃശൂർ ആസ്ഥാനമായി റോബോട്ടിക്സ് എന്ന സ്ഥാപനം ആരംഭിച്ചത്.
പക്ഷേ, തന്‍റെ സ്വപ്നങ്ങൾക്കൊപ്പം കുതിക്കാനുള്ള ഊർജം നൽകാൻ കേരളത്തിനാകാതെ പോയതോടെ ജോലിയും റോബോട്ടിക് സ്വപ്നവുമായി 33ാം വയസ്സിൽ യു.എ.ഇയിൽ എത്തി. ഇന്ന്, 2019ൽ ദുബൈ ആസ്ഥാനമായി ആരംഭിച്ച യുനീക് വേൾഡ് റോബോട്ടിക് എന്ന സ്ഥാപനത്തിന്‍റെ സി.ഇ.ഒ കൂടിയാണ്.
ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോണായ നാസയുടെ സ്പേസ് ആപ്സ് ചലഞ്ചിൽ ബൻസൻ പരിശീലിപ്പിച്ച അഞ്ചുകുട്ടികൾക്കാണ് യു.എ.ഇയിൽ ഒന്നാംസ്ഥാനം. ഏപ്രിലിൽ അമേരിക്കയിലെ ഹ്യൂസ്റ്റനിൽ നടന്ന ലോക റോബോട്ടിക് ചാമ്പ്യൻഷിപ്പിലേക്ക് യു.എ.ഇയെ പ്രതിനിധാനം ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളികൾ അടക്കമുള്ള ഏഴ് ഇന്ത്യൻ വിദ്യാർഥികളും യുനീക് വേൾഡ് റോബോട്ടിക്സിന്‍റെ സ്റ്റാർ ലിങ്ക് ടീം അംഗങ്ങളാണ്.
നാളെയിലേക്കുള്ള ജാലകം
റോബോട്ടിക്സ്, എ.ഐ, മെറ്റാവേഴ്സ്, കോഡിങ്, സ്പേസ് ടെക്, ത്രീഡി പ്രിന്‍റിങ് തുടങ്ങിയവയിലെ പഠനത്തിലൂടെ അവസരങ്ങളുടെ വലിയൊരു ലോകം തന്നെ യുനീക് വേൾഡ് റോബോട്ടിക്സ് തുറന്നുകഴിഞ്ഞു. അഞ്ചുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇവരുടെ പരിശീലനത്തിന്‍റെ ഭാഗമാകാം.
ഫസ്റ്റ് ലെഗോ ലീഗ് റോബോട്ടിക്സ് ചാമ്പ്യൻഷിപ്, ഫസ്റ്റ് ടെക് ചലഞ്ച്, ഫസ്റ്റ് ഗ്ലോബൽ ചലഞ്ച് കോംപറ്റീഷൻ, വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡ്, നാസയുടെ സ്പേസ് ആപ്സ് ചലഞ്ച് തുടങ്ങിയ ഇന്‍റർനാഷനൽ ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ മൂന്നുവർഷമായി ജേതാക്കളായത് യൂനീക്കിലെ കുട്ടികളാളെന്ന നേട്ടവുമുണ്ട്. ആവശ്യമെങ്കിൽ സ്കൂളുകളിലെ അധ്യാപകർക്കുതന്നെ പരിശീലനം നൽകി കുട്ടികളെ മികച്ചവരാക്കി വാർത്തെടുക്കാൻ നേതൃത്വം നൽകുന്നു. ഓൺലൈൻ കോഴ്സുകളും പഠിക്കാൻ അവസരമുണ്ട്.
പഠനം കേരളത്തിൽ
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി 16 സ്കൂളുകളിൽ റോബോട്ടിക്സ്, സ്പേസ്, എ.ഐ ലാബ് ഒരുക്കിക്കഴിഞ്ഞു യുനീക്. അമേരിക്ക ആസ്ഥാനമായ stem.orgയിൽനിന്ന് പഠിച്ചിറങ്ങിയ പ്രഗത്ഭരായ അധ്യാപകരാണ് ഇവിടെയെല്ലാം ക്ലാസെടുക്കുന്നത്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ്, തൃശൂർ ജ്യോതി എൻജിനീയറിങ് കോളജ്, കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ്, കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലും ലാബ് ഒരുക്കിയ യുനീക് വേൾഡ് റോബോട്ടിക്സ് തങ്ങളുടെ പരിശീലന കേന്ദ്രങ്ങൾ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ്. യു.എ.ഇക്കുപുറമെ ഒമാൻ, സൗദി, ഖത്തർ എന്നിവിടങ്ങളിലും കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു.
ലോകത്തെ മിക്ക അത്യാധുനിക കമ്പനികളും തങ്ങളുടെ വളർച്ചക്കാവശ്യമായ രീതിയിൽ റോബോട്ടിക്സ്, സ്റ്റം, എ.ഐ എന്നിവ ഉപയോഗപ്പെടുത്തുന്നത് അധികരിച്ചുവരുന്നതിനാൽ മേഖലയിൽ വിദഗ്ധ പരിശീലനം നേടുന്നവർക്ക് നിരവധി തൊഴിലവസരങ്ങളാണ് വരുന്നതെന്ന് ബൻസൻ പറയുന്നു.
ലോകത്തെ മികച്ച സർവകലാശാലകളിൽ പ്രവേശനം നേടാനാവശ്യമായ പ്രഫഷനൽ മികവിലേക്ക് വിദ്യാർഥികളെ എത്തിക്കുക എന്നതാണ് ആഗ്രഹമെന്നും അതിനാവശ്യമായ പരിശീലനവും യുനീക്കിന്‍റെ പ്രത്യേകതയാണെന്നും ബൻസൻ വ്യക്തമാക്കി. വിവരങ്ങൾക്ക്: https://uniqueworldrobotics.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.