ഫോക്കസ് ഫീച്ചർ: രജത ജൂബിലി നിറവിൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsകോട്ടക്കൽ: മലബാറിലെ പ്രഫഷനൽ വിദ്യാഭ്യാസ പുരോഗതിക്ക് മുന്നിൽനിന്ന് വിദ്യാർഥികൾക്ക് വഴികാട്ടിയ കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് രജത ജൂബിലി നിറവിൽ. പ്രഫഷനൽ വിദ്യാഭ്യാസ രംഗത്തേക്ക് മലബാറിലെ കുട്ടികളെ കൈപിടിച്ച് ഉയർത്താനായിട്ടാണ് 2000ൽ കോട്ടക്കലിൽ സ്ഥാപനം തുടക്കം കുറിച്ചത്.
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മലബാറിലെ വിദ്യാർഥികൾക്ക് മികച്ച പ്രഫഷനൽ പ്രവേശന പരീക്ഷ പരിശീലനം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഇന്ന് കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ യൂനിവേഴ്‌സൽ ഭൗതിക സാഹചര്യങ്ങളിലടക്കം ഒരുപാട് മുന്നോട്ട് കടന്നു.
വർഷങ്ങളായി മെഡിക്കൽ, എഞ്ചിനീയറിങ്, ഐ.ഐ.ടി പ്രവേശന പരീക്ഷകളിൽ വിദ്യാർഥികൾക്ക് സ്ഥിരതയാർന്ന റാങ്കുകൾ നേടിക്കൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം മലബാറിലെ പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്.
25ാം വർഷത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ സേവനം ഗുണമേന്മയോടെ കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കാനാണ് സ്ഥാപനത്തിന്റെ പരിശ്രമം. എല്ലാ വിദ്യാർഥികൾക്കും മികച്ച കോഴ്സുകളിലൂടെ ജോലി സാധ്യതകൾ നേടിക്കൊടുക്കാനുള്ള പദ്ധതികൾ യൂനിവേഴ്സൽ ആവിഷ്കരിച്ച് വരികയാണ്.
ഒരു ജോലി എന്ന ലക്ഷ്യത്തോടെ യൂനിവേഴ്സലിനെ സമീപിക്കുന്ന വിദ്യാർഥിയെ ആത്മവിശ്വാസം പകർന്ന് കുട്ടിയുടെ അഭിരുചി മനസ്സിലാക്കി ഇഷ്ടപ്പെട്ട കോഴ്സുകൾ വഴി ജോലി നേടിക്കൊടുക്കാൻ യൂനിവേഴ്സലുണ്ടാകും. ഭാവിയിൽ പി.എസ്.സി, യു.പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകളെ നേരിടാൻ സ്ഥാപനം ഓരോ ഉദ്യോഗാർഥികളെയും സജ്ജരാക്കും
Captain (Dr) Abdul Hameed (Academic Director), Iqbal kP (Chief Executive Officer), Dr. Abdul Azeez (Managing Director)
യൂനിവേഴ്സലിന്‍റെ പ്രത്യേകത
ഇന്ന് നാടിന്‍റെ മുക്കിലും മൂലയിലും പ്രവേശന പരീക്ഷ പരിശീലന സ്ഥാപനങ്ങളാണ്. ഇവയിൽ നിന്നും യൂനിവേഴ്സലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. കോട്ടക്കലിൽ മാത്രമാണ് യൂനിവേഴ്സലിന് കാമ്പസുള്ളത്. തങ്ങളുടെ ഗുണമേന്മ അതേ നിലയിൽ തുടരുന്നതിനാണ് കോട്ടക്കലിൽ മാത്രമായി കേന്ദ്രം നിലനിർത്തിയത്.
രാജ്യത്തെ പ്രധാനപ്പെട്ട മെഡിക്കൽ, എഞ്ചിനീയറിങ്, അടിസ്ഥാന ശാസ്ത്ര മേഖലകളിലെ എല്ലാ മത്സരപരീക്ഷകൾക്കും യൂനിവേഴ്സൽ വിദ്യാർഥികളെ സജ്ജമാക്കുന്നു. കോട്ടക്കലിലെ വിശാലമായ കാമ്പസിലാണ് മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനവും യൂനിവേഴ്സൽ പബ്ലിക് സ്കൂൾ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളും നടക്കുന്നത്. ഹോസ്റ്റലുകൾ, ആധുനിക ലാബുകൾ, ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ പ്രിയപ്പെട്ട ഗുരുനാഥൻ
മികച്ച അധ്യാപക സംഘമാണ് യൂനിവേഴ്സലിന്റെ മുതൽ കൂട്ട്. ഒരു വിദ്യാർഥിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല പാഠപുസ്തകമാണ് അധ്യാപകൻ. യൂനിവേഴ്സലിന് ചൂണ്ടിക്കാട്ടാൻ മികച്ച ഒരുപാട് അധ്യാപക നിരയുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലുള്ള അധ്യാപകനാണ് സ്നേഹത്തോടെ എ.എഫ് എന്ന ചുരുക്കപേരിൽ വിളിക്കുന്ന ക്യാപ്റ്റൻ ഡോ.അബ്ദുൽ ഹമീദ്. സ്ഥാപനത്തിന്റെ തുടക്കം മുതൽ മുന്നിൽനിന്ന് നയിക്കുന്ന ഡോ.ഹമീദ് പഠിക്കുന്ന എല്ല വിദ്യാർഥികളുമായും അധ്യാപക വിദ്യാർഥി ബന്ധത്തിനപ്പുറം ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്.
വീട് വിട്ട് ഹോസ്റ്റലുകളിൽ എത്തുന്നവർക്ക് കൂടെ നിൽക്കുന്ന മികച്ച രക്ഷിതാവുകൂടിയാണ് അദ്ദേഹം. എം.ഇ.എസ്സിന്റെ വിവിധ കോളജുകളിൽ അധ്യാപകനായി ജോലി ചെയ്ത ഡോ. ഹമീദ് വളാഞ്ചേരി കോളജ് പ്രിൻസിപ്പലായിട്ടാണ് സർവീസിൽനിന്ന് വിരമിച്ചത്. കോളജധ്യാപകനായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഡോക്ടറേറ്റ് അടക്കം നിരവധി ബിരുദങ്ങൾ നേടിയിട്ടുണ്ട്. ഉൾക്കാട്ടിൽ പുതുതായി അഞ്ച് സസ്യങ്ങളെ കണ്ടെത്തി അവയ്ക്ക് പേരുകൾ നൽകി. പത്തോളം ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഫിൽമി ഫേൻസ് ഓഫ് സൗത്ത് ഇന്ത്യ (Filmy Ferns of South India) എന്ന പുസ്തകമെഴുതിയിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല നൽകുന്ന മികച്ച അധ്യാപകർക്കുള്ള എം.എം.ഗനി അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഭാര്യ: കെ.പി.റംലത്ത് (രണ്ടത്താണി തോഴനൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: ഡോ.സുമയ്യ, ഫാസിൽ. മരുമക്കൾ: ആഷിഫ്, ഡോ.നിദ.
വിദ്യാഭ്യാസം സമൂഹ നന്മക്ക്
വിദ്യാർഥിയുടെ കരിയർ ഉന്നമനത്തിനൊപ്പം കുടുംബത്തെയും സമൂഹത്തെയും കൂടെ കൂട്ടി വേണം മുന്നോട്ട് പോകാൻ എന്ന ആശയം മുൻ നിർത്തിയാണ് യൂനിവേഴ്സൽ പ്രവർത്തിക്കുന്നത്. ഓരോ കുട്ടിക്കും ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം യൂനിവേഴ്സൽ നൽകി വരുന്നുണ്ട്. സ്വന്തം നേട്ടം എന്നതിനപ്പുറം നമുക്ക് ചുറ്റുമുള്ളവരെ കൂടി ചേർത്ത് പിടിച്ചാൽ മാത്രമേ ഓരോ വിദ്യാർഥിയുടെ വിജയവും പൂർണമാകൂ എന്നാണ് സ്ഥാപനം മുന്നോട്ട് വെക്കുന്ന ആശയം.
ഇക്കാര്യത്തിൽ സ്ഥാപനം വലിയ മുൻതൂക്കം നൽകുന്നു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധയോടെയാണ് സ്ഥാപനം നോക്കുന്നത്. അച്ചടക്കത്തിൽ ചിട്ടയായിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. പുലർച്ചെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ കൃത്യമായ ഷെഡ്യൂളുകളുണ്ട്. ഇത് കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനും പഠനത്തിൽ ഊർജസ്വലതയോടെ വിഷയങ്ങൾ ഗ്രഹിക്കാനും സഹായകരമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
വിദ്യാർഥികളെ സജ്ജരാക്കാൻ യൂനിവേഴ്സൽ പബ്ലിക് സ്കൂൾ
യൂനിവേഴ്സൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഒരു പുതിയ സംരംഭമായിട്ടാണ് 2014-ൽ ആരംഭിച്ച യൂനിവേഴ്സൽ പബ്ലിക് സ്കൂൾ. വിദ്യാർഥികൾക്ക് മികച്ച ഹയർസെക്കൻഡറി ക്ലാസുകൾക്കൊപ്പം പ്രവേശന പരീക്ഷ പരിശീലനവും ഒരുമിച്ച് നൽകി വരികയാണ് പബ്ലിക് സ്കൂൾ. ആദ്യ ശ്രമത്തിൽ തന്നെ അവർക്ക് ഇഷ്ടമുള്ള മികച്ച യൂനിവേഴ്സിറ്റി കാമ്പസുകളിലേക്ക് പ്രവേശനം നേടാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
എയിംസ്, ജിപ്മെർ, ഐ.ഐ.ടി, എൻ.ഐ.ടി, ഐസർ, നൈസർ, ഐ.ഐ.എസ്.സി, ഐ.ഐ.എസ്.ടി മുതലായവയിൽ ചേരാൻ വിദ്യാർഥികളെ സജ്ജരാക്കും. വിദ്യാർഥികൾക്ക് അവരുടെ വിലയേറിയ സമയം തയ്യാറെടുപ്പിനായി വിനിയോഗിക്കാമെന്നതാണ് പബ്ലിക് സ്കൂളിന്റെ പ്രധാന നേട്ടം.
സൗകര്യങ്ങളോടെ പഠിക്കാം
മികച്ച ലൈബ്രറി തന്നെയാണ് സ്ഥാപനത്തിന്റെ മുതൽക്കൂട്ടുകളിൽ ഒന്ന്. പുസ്തകങ്ങളുടെയും ജേണലുകളുടെയും നല്ല ശേഖരം വിദ്യാർഥികൾക്ക് ലൈബ്രറിയിൽ ലഭ്യമാണ്. റഫൻസിനായി മികച്ച ഇരിപ്പിട സൗകര്യവും ലൈബ്രറിയിലുണ്ട്. കാമ്പസിനുള്ളിൽതന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പെൺകുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നൽകുന്നുണ്ട്. യൂനിഫോം ധരിച്ചാണ് കുട്ടികൾ കാമ്പസിലെത്തുന്നത്. കാമ്പസിലെ എല്ലാ ക്ലാസ് മുറികളും ലൈബ്രറിയും ഹോസ്റ്റലുകളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇതു വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായകരമാണ്. ലൈബ്രറി, ക്ലാസ് മുറികൾ അടക്കം ഏറിയ പങ്കും ശീതികരിച്ച സംവിധാനവുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.