വൈദ്യുതി വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം, മിച്ചമുള്ളത് വിറ്റ് കാശാക്കാം; സർക്കാറിെൻറ സൗരോർജപദ്ധതി അറിയാം
text_fieldsവൈദ്യുതി ഉപയോഗം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ് എല്ലാ വീടുകളിലും. കറൻറ് ബിൽ കണ്ട് അടിക്കടി ഞെട്ടുന്നവർക്ക് വീട്ടിൽ തന്നെ വൈദ്യുതി ഉൽപാദിപ്പിക്കാനും വേണമെങ്കിൽ മിച്ചമുള്ള വൈദ്യുതി വിറ്റ് കാശാക്കാനുമള്ള വഴിയാണ് സർക്കാറിെൻറ സൗരോർജപദ്ധതി...
ഇന്നു നമുക്ക് ഭൂമി എല്ലാ സൗകര്യങ്ങളും കനിഞ്ഞുനൽകിയിട്ടുണ്ട്. മനുഷ്യ െൻറ ആവശ്യത്തിലധികം വിഭവങ്ങൾ ഈ ഭൂമിയിൽ തന്നെയുണ്ട്. അതിെൻറ അഹങ്കാരം നാം കാണിക്കുന്നുമുണ്ട്. പക്ഷേ, അടുത്ത തലമുറക്ക് അനുഭവിക്കാൻ വിഭവങ്ങളെല്ലാം എത്രത്തോളം ബാക്കിയുണ്ടാകുമെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നാം അമിതമായ രീതിയിൽ കാടും മരങ്ങളും വെട്ടിനശിപ്പിക്കുകയാണ് ഒരു ഭാഗത്ത്. മറുഭാഗത്താകട്ടെ, പെരുകിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും അത് പുറപ്പെടുവിക്കുന്ന മലിനവാതകങ്ങളുമെല്ലാം ഭൂമിയെ ഓരോ നിമിഷവും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യ ഊർജ സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലനാവസ്ഥയും തകിടംമറിയുന്നു.
കേരളത്തിലും വൻകിട വ്യവസായങ്ങൾ മുതൽ ഗാർഹിക രംഗത്തുവരെ ഊർജവിനിയോഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. ജലവൈദ്യുതി പദ്ധതികളടക്കം നാം സ്ഥിരമായി ഉപയോഗിക്കുന്ന മാർഗങ്ങളെ ആശ്രയിക്കുന്നത് പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങൾ ധാരാളം സൃഷ്ടിക്കുന്നുണ്ട്. ഇലക്ട്രിസിറ്റി വളരെ ചെലവേറിയ, മലിനീകരണത്തിന് കാരണമാകുന്ന ഊർജമാണ്. നമ്മൾ ഉപയോഗിക്കുമ്പോൾ മലിനീകരണം ഉണ്ടാക്കുന്നില്ലെങ്കിലും ഉൽപാദന വേളയിൽ വലിയ മലിനീകരണം ഉണ്ടാകുന്നുണ്ട്.
താപവൈദ്യുതി നിലയങ്ങൾ വലിയരീതിയിൽ കാർബൺ ഡൈ ഓക്സൈഡുകൾ പുറത്തേക്ക് വിടുന്നുണ്ട്. തെർമൽ പവർ പ്ലാൻറുകൾ, കൽക്കരി, നാഫ്ത തുടങ്ങിയ അടിസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാൻറുകളും പരിസ്ഥിതിക്ക് വലിയരീതിയിൽ ആപത്താണ്. ന്യൂക്ലിയർ പവർ പ്ലാൻറുകൾ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളില്ലെങ്കിലും ഇവയുടെ കൂളിങ് ടവറുകൾ വലിയരീതിയിൽ ചൂടിനെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്.
ഇങ്ങനെ പലരീതിയിൽ ഭൂമിയിലെ താപനില വർധിക്കുന്നതുമൂലം കാലാവസ്ഥ വ്യതിയാനങ്ങൾ പതിവാകുന്നു. ഇതിന് പരിഹാരമായ പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുകയാണ് ഏറ്റവും മികച്ച മാർഗം. പരിസ്ഥിതിക്ക് അധികം കോട്ടം വരാത്ത സൗരോർജം ശേഖരിക്കുന്ന സോളാർ പാനലുകൾ, തിരമാലകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ടൈഡൽ എനർജി, കാറ്റാടികൾ ഇവയെല്ലാം പരിഹാരമായി ഉപയോഗിക്കാവുന്നതാണ്.
പാരമ്പര്യേതര ഊർജ ഉറവിടങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളതാണ് സൗരോർജം. ഇത് പ്രയോജനപ്പെടുത്തുന്നതിനു വേണ്ട സോളാർ പാനലടക്കമുള്ള സംവിധാനങ്ങൾക്ക് അൽപം ചെലവ് കൂടുതലാണ് എന്നതു കൊണ്ടാണ് നമ്മളിൽ പലരും അതു വേണ്ട എന്നുവെക്കുന്നത്. കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. പുറത്തുനിന്ന് വൻവില കൊടുത്ത് വൈദ്യുതി വാങ്ങിയാണ് ക്ഷാമമില്ലാതെ പോകുന്നത്. വൈദ്യുതി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലൂടെ മാത്രമേ ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കൂ. ഭാവിയിലെ ഊർജ പ്രതിസന്ധി മുൻകൂട്ടി കാണുമ്പോൾ സൗരോർജത്തോടു മുഖംതിരിക്കാനാവില്ല.
കേരളത്തിെൻറ വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയിൽനിന്നു കരകയറാൻ സൗരോർജത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെടുന്നപോലെ വളരെ ഉയർന്ന ശേഷിയുള്ള മെഗാ സൗരോർജ പവർ പ്ലാൻറുകളേക്കാൾ കേരളത്തിന് അനുയോജ്യമായത് മേൽക്കൂരയിൽ സ്ഥാപിക്കുന്ന സോളാർ റൂഫ് ടോപ് പ്ലാൻറുകളാണ്.
സൗരോർജം എന്ന വലിയ അനുഗ്രഹം
തുടക്കത്തിലെ മുടക്കുമുതൽ ഒഴിച്ചാൽ പൂർണമായും സൗജന്യമാണ് സൗരോർജം. മേൽക്കൂരയിൽ നേരിട്ട് സൂര്യപ്രകാശം പതിയുന്ന സ്ഥലത്താണ് പാനലുകൾ പിടിപ്പിക്കേണ്ടത്. പാനലുകൾ പിടിച്ചെടുക്കുന്ന സൗരോർജം ഡി.സി കറൻറായി ബാറ്ററിയിൽ സൂക്ഷിക്കുകയും പിന്നീട് ഇൻവർട്ടറിലൂടെ വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഒരു കിലോവാട്ട് ശേഷിയുള്ള സോളാർ പവർ സിസ്റ്റം െവച്ചാൽ മാസം 100 യൂനിറ്റോളം വൈദ്യുതി ലഭിക്കും. വീട്ടിലെ സകല ഉപകരണങ്ങളും സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഇന്നുണ്ട്.
പുരപ്പുറത്ത് 10 ചതുരശ്ര മീറ്റർ സ്ഥലം പാനൽ പിടിപ്പിക്കാൻ മാറ്റിവെക്കണം. ചരിഞ്ഞ മേൽക്കൂരയിലും പാനൽ പിടിപ്പിക്കാം. സൂര്യന്റെ ചലനപാത, മരങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും നിഴൽ വീഴാനുള്ള സാധ്യത എന്നിവ പാനൽ സ്ഥാപിക്കുമ്പോൾ കണക്കിലെടുക്കണം. കൃത്യമായ രീതിയിൽ സോളാർ പാനൽ വെക്കുകയാണെങ്കിൽ നിലവിലെ കറൻറ് ബില്ലിലെ 60 ശതമാനമെങ്കിലും കുറക്കാൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
പുരപ്പുറ സൗരോര്ജ പദ്ധതി
പാരമ്പര്യ ഊർജ സ്രോതസ്സുകളെ ലോകമെമ്പാടും ഇന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വൈദ്യുതി ഉൽപാദനത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കാവുന്ന സ്രോതസ്സാണ് സൂര്യൻ. സൗരോർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതുവഴി സ്വന്തം വീട്ടിലേക്ക് വൈദ്യുതി കിട്ടുന്നതോടൊപ്പം അതൊരു വരുമാനമാർഗവുമാക്കാൻ സാധിക്കുമെങ്കിലോ? അത്തരത്തിലൊരു പദ്ധതി നമ്മുടെ സ്വന്തം കെ.എസ്.ഇ.ബി നടപ്പാക്കുന്നുണ്ട്.
വലിയ മുതൽമുടക്ക് ഇല്ലാതെതന്നെ ഈ പദ്ധതിയിൽ ഭാഗമാകാൻ സാധിക്കും. ഒരു വീടിന് ആവശ്യമുള്ള വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനോടൊപ്പം ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ വിൽക്കാനും കഴിയുന്നു എന്നതാണ് പുരപ്പുറ സൗരോർജ പദ്ധതിയുടെ ലക്ഷ്യം. ഒരു കിലോവാട്ടിന് പരമാവധി 10 സ്ക്വയർ മീറ്റർ/ 100 സ്ക്വയർ അടി റൂഫ് വിസ്തീർണം മതിയാവും.
ഉപഭോക്താക്കൾ അപേക്ഷ നൽകി അത് അംഗീകരിച്ചാൽ സോളാർ പാനൽ സ്ഥാപിക്കേണ്ടത് കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയ എം പാനൽഡ് ഏജൻസിയാണ്. സോളാർ പാനൽ സ്ഥാപിക്കുന്നതിെൻറയും അവയുടെ എല്ലാ ഉപകരണങ്ങളുടെയും ഗുണനിലവാരം കെ.എസ്.ഇ.ബി ഉറപ്പുവരുത്തും. സബ്സിഡി ഒഴിവാക്കി ബാക്കിയുള്ള തുക കെ.എസ്.ഇ.ബിയിൽ അടക്കണം. ഇതടച്ചാൽ മാത്രമേ ജോലി ആരംഭിക്കുകയുള്ളൂ. ടാറ്റ ഏജൻസി വഴി കേരളത്തിലെ ആയിരത്തിലധികം വീടുകളിൽ സൗര പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.
ചെലവുകൾ
മോഡൽ 1 എ: പ്രതിമാസ ശരാശരി ഉപയോഗം 120 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.
●കപ്പാസിറ്റി 2 കി. വാട്ട് അല്ലെങ്കിൽ 3 കി. വാട്ട്
●പ്ലാൻറിെൻറ വിലയുടെ 12 ശതമാനം മാത്രമാണ് ഉപഭോക്താവ് മുടക്കേണ്ടി വരുന്നത്.
●ഉൽപാദനത്തിെൻറ 25 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.
ഉദാഹരണം: പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്
. ഉപഭോക്താവ് അടക്കേണ്ട തുക-15,120 രൂപ. പ്രതിമാസ ഉൽപാദനം- 3 കി.വാട്ട്X 4 യൂനിറ്റ്X 30 ദിവസം= 360 യൂനിറ്റ്. ഉപഭോക്താവിനുള്ള വിഹിതം- 90 യൂനിറ്റ് (360 യൂനിറ്റിെൻറ 25 ശതമാനം). 200 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 730 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 154 രൂപയായി കുറയുന്നു.
മോഡൽ 1 ബി
●പ്രതിമാസ ശരാശരി ഉപയോഗം 150 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.
●കപ്പാസിറ്റി 2 കി.വാട്ട് അല്ലെങ്കിൽ 3 കി. വാട്ട്
●പ്ലാൻറിെൻറ വിലയുടെ 20 ശതമാനം മാത്രമാണ് ഉപഭോക്താവ് മുടക്കേണ്ടി വരുന്നത്.
●ഉൽപാദനത്തിെൻറ 40 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.
●25 വർഷത്തേക്ക് പ്ലാൻറിെൻറ മെയിൻറനൻസ് കെ.എസ്.ഇ.ബി നിർവഹിക്കും.
ഉദാഹരണം:
പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്
ഉപഭോക്താവ് അടക്കേണ്ട തുക- 25,200 രൂപ
പ്രതിമാസ ഉൽപാദനം- 3 കി. വാട്ട്X4 യൂനിറ്റ്X 30 ദിവസം= 360 യൂനിറ്റ്
ഉപഭോക്താവിനുള്ള വിഹിതം- 144 യൂനിറ്റ് (360 യൂനിറ്റി
െൻറ 40 ശതമാനം)
300 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 1494 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 126 രൂപയായി കുറയുന്നു.
മോഡൽ 1 സി
പ്രതിമാസ ശരാശരി ഉപയോഗം 200 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം.
കപ്പാസിറ്റി 2 കി.വാട്ട് അല്ലെങ്കിൽ 3 കി.വാട്ട്
പ്ലാൻറിെൻറ വിലയുടെ 25 ശതമാനം മാത്രമാണ് ഉപഭോക്താവ് മുതൽ മുടക്കേണ്ടിവരുന്നത്.
ഉൽപാദനത്തിെൻറ 50 ശതമാനം യൂനിറ്റ് ഉപഭോക്താവിന് ലഭിക്കുന്നു.
25 വർഷത്തേക്ക് പ്ലാൻറിെൻറ മെയിൻറനൻസ് കെ.എസ്.ഇ.ബി നിർവഹിക്കും.
ഉദാഹരണം:
പ്ലാൻറ് കപ്പാസിറ്റി -3 കി. വാട്ട്
ഉപഭോക്താവ് അടക്കേണ്ട തുക- 31,500 രൂപ
പ്രതിമാസ ഉൽപാദനം- 3 കി.വാട്ട്X4 യൂനിറ്റ്X30 ദിവസം= 360 യൂനിറ്റ്
ഉപഭോക്താവിനുള്ള വിഹിതം- 180 യൂനിറ്റ് (360 യൂനിറ്റി
െൻറ 50 ശതമാനം)
400 യൂനിറ്റ് രണ്ടുമാസം ഉപയോഗിക്കുന്ന, 2140 രൂപ രണ്ടുമാസ ബില്ല് വരുന്ന ഉപഭോക്താവിെൻറ വൈദ്യുതി ബില്ല് 183 രൂപയായി കുറയുന്നു.
മോഡൽ 2: മിനിമം കപ്പാസിറ്റി 2കി. വാട്ട്
ഉൽപാദിപ്പിക്കുന്നതിൽനിന്നും ഉപഭോക്താവിെൻറ ആവശ്യകത കഴിഞ്ഞുള്ളത് റെഗുലേറ്ററി കമീഷൻ നിശ്ചയിക്കുന്ന തുകക്ക് കെ.എസ്.ഇ.ബിക്ക് നൽകാം.
3 കി. വാട്ട് വരെയുള്ള മുടക്കുമുതലിെൻറ 40 ശതമാനവും അതിനു മുകളിൽ വരുന്ന ഓരോ കി. വാട്ടിനും 20 ശതമാനവും സബ്സിഡി ലഭിക്കും.
പ്ലാൻറിെൻറ മെയിൻറനൻസ് അഞ്ചു വർഷത്തേക്ക് കെ.എസ്.എ.ബി നിർവഹിക്കും.
ഓൺ ഗ്രിഡ് സംവിധാനം
ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ് എന്നിങ്ങനെ രണ്ടുതരം സോളാർ ഇൻവർട്ടറുകളുണ്ട്. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി സർക്കാറിനു നൽകാനുള്ള സംവിധാനം ഓൺ ഗ്രിഡ് ഇൻവർട്ടർ വഴിയാണ് സാധ്യമാകുന്നത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി തൃപ്തികരമെങ്കിൽ മാത്രമാണ് ഇത് അനുവദിക്കുന്നത്. സർക്കാറിനു നൽകുന്ന വൈദ്യുതിയുടെ തത്തുല്യമായ തുക വൈദ്യുതി ബില്ലിൽനിന്ന് ഇളവ് ചെയ്യും.
പാനൽ, ഇൻവർട്ടർ, സർജ് പ്രൊട്ടക്ഷൻ യൂനിറ്റ് എന്നിവയാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഓൺ ഗ്രിഡിനു വേണ്ടി ചെലവാക്കുന്ന തുക അഞ്ചു വർഷത്തെ വൈദ്യുതി ലാഭത്തിലൂടെ തിരിച്ചുപിടിക്കാവുന്നതാണ്. ഓഫ് ഗ്രിഡ് സംവിധാനത്തിൽ ഇടക്കിടക്ക് ബാറ്ററി മാറ്റേണ്ടിവരും. ഈ ബാറ്ററിയുടെ ചെലവ് ലാഭമാണെന്നതാണ് ഓൺ ഗ്രിഡ് സംവിധാനത്തിെൻറ മേന്മ.
ഒരു ചെറിയ വീടിനു ശരാശരി രണ്ട് കിലോവാട്ടും വലിയ വീടിന് അഞ്ച് കിലോവാട്ടും വൈദ്യുതി പ്രതിദിനം വേണ്ടിവരുമെന്നാണ് കണക്ക്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് സൗരോർജ വൈദ്യുതി ലഭിക്കുക. ഓൺ ഗ്രിഡായതിനാൽ ബാറ്ററി-ഇൻവർട്ടർ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുമില്ല. കെ.എസ്.ഇ.ബിയുടെ മേൽനോട്ടത്തിലുള്ള പദ്ധതിയായതിനാൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് പവർ ഗ്രിഡിലേക്കാണ് പോവുക. ഉപഭോക്താവിന് ബോർഡിൽനിന്ന് വൈദ്യുതി ലഭിക്കുന്നതിനാൽ സമയത്തിെൻറ പ്രശ്നങ്ങളുണ്ടാകാനും സാധ്യത കുറവാണ്.
പരിചരണം വേണം
സോളാർ പ്ലാൻറ് സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെയങ്ങോട്ട് തിരിഞ്ഞുനോക്കേണ്ട എന്ന ധാരണ തെറ്റാണ്. കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ അതും നാശമാകാനുള്ള സാധ്യതയുണ്ട്. ഒന്നോ രണ്ടോ മാസത്തിലൊരിക്കൽ പ്ലാൻറ് നന്നായി വൃത്തിയാക്കണം. പൊടിയും മറ്റും അടിഞ്ഞുകൂടിക്കിടക്കാൻ അനുവദിക്കരുത്. എർത്തിങ് നല്ലരീതിയിലാണ് കൊടുത്തിരിക്കുന്നത് എന്ന് ഉറപ്പാക്കണം. കൂടാതെ മിന്നൽ രക്ഷാകവചവും സ്ഥാപിക്കുന്നത് കൂടുതൽ സുരക്ഷ നൽകും.
രജിസ്ട്രേഷൻ
www.kseb.in വഴിയോ സർവിസ് പോർട്ടലായ www.kseb.in വഴിയോ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ പോർട്ടലിലേക്ക് കയറാം. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. വൈദ്യുതിയുടെ ശരാശരി ഉപഭോഗം അനുസരിച്ച് ഉപഭോക്താവിന് ലഭ്യമാകുന്ന വിവിധ മോഡലുകളിൽനിന്ന് താൽപര്യമുള്ളത് തിരഞ്ഞെടുക്കാം. ഫോറത്തിൽ ആവശ്യപ്പെട്ട വിവരങ്ങൾകൂടി നൽകി അപേക്ഷ സമർപ്പിക്കാം.
ഈ അപേക്ഷ കെ.എസ്.ഇ.ബി പരിശോധിക്കും. ശേഷം അവർ നിങ്ങളുടെ വീട് സന്ദർശിച്ച് സോളാർ പാനൽ സ്ഥാപിക്കാൻ കഴിയുന്ന ഇടമാണോ എന്ന് പരിശോധിക്കും. ഇതിനുശേഷം മാത്രമാണ് ഫീസടക്കേണ്ടത്. 1000 രൂപ + ജി.എസ്.ടിയാണ് ഫീസ് വരുന്നത്. മുമ്പ് അപേക്ഷയോടൊപ്പംതന്നെ ഫീസടക്കണമായിരുന്നു. എന്നാൽ, അപേക്ഷിച്ചവരുടെ വീട് സോളാർ പാനൽ സ്ഥാപിക്കാൻ അനുയോജ്യമല്ലാതെ വന്നാൽ ഈ പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസവും മറ്റും വന്നതിനാലാണ് മുൻകൂറായി ഫീസടക്കേണ്ടത് ഒഴിവാക്കിയത്. ഫീസടച്ചു കഴിഞ്ഞാൽ ബാക്കിയുള്ള നടപടിയിലേക്ക് കടക്കും. ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചതിന് ശേഷമുള്ള സർവേയാണ് കൂടുതലായും നടക്കുന്നത്.
ശ്രദ്ധിക്കുക
●മൂന്ന് കിലോവാട്ട് ശേഷിക്ക് മുകളിൽ പത്ത് കിലോവാട്ട് ശേഷി വരെയുള്ള നിലയം സ്ഥാപിക്കാൻ താൽപര്യമുള്ളവർക്കാണ് മുൻഗണന നൽകുന്നത്.
●പകൽ സമയം നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നിഴൽ വീഴാത്തതുമായ 400 ചതുരശ്ര അടി സ്ഥലമെങ്കിലും പുരപ്പുറത്ത് ഉണ്ടായിരിക്കണം.
●മീറ്ററും അനുബന്ധ ഉപകരണങ്ങളും കെ.എസ്.ഇ.ബി ഘടിപ്പിക്കും. സുരക്ഷയുടെ കാര്യത്തിൽ എല്ലാ മുൻകരുതലും കെ.എസ്.ഇ.ബി എടുത്തിരിക്കും.
●പുരപ്പുറത്തിന് സോളാർ പാനൽ ഭാരം വഹിക്കാൻ കഴിയുമോ എന്ന് ആദ്യംതന്നെ ഉറപ്പുവരുത്തണം. ഏത് രീതിയിലുള്ള സോളാർ പാനലാണ് വെക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവും അവർ തിരഞ്ഞെടുക്കുന്ന കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയ ഏജൻസിയും കൂടിയാണ്. പാനൽ സ്ഥാപിച്ചു കഴിഞ്ഞാൽ കെ.എസ്.ഇ.ബിയുടെ അവസാനഘട്ട പരിശോധനയുമുണ്ടാകും.
ഏതുതരം റൂഫിലും സോളാർ പാനലുകൾ സ്ഥാപിക്കാനാവും. എന്നാൽ, റൂഫിെൻറ രീതിക്കനുസരിച്ച് മൗണ്ടിങ് സ്ട്രക്ചറുകളുടെ രീതി മാറുമെന്നു മാത്രം.
ഫോൺ നമ്പറുകൾ
●തിരുവനന്തപുരം, കാസർകോട്, കൊട്ടാരക്കര, നിലമ്പൂർ, പാലാ-9496003594
●എറണാകുളം, പാലക്കാട്, ഷൊർണൂർ, പത്തനംതിട്ട, കൽപറ്റ- 9496003591
●തൃശൂർ, ഇരിങ്ങാലക്കുട, കൊല്ലം, കോട്ടയം, ഹരിപ്പാട്- 9496003590
●കോഴിക്കോട്, പെരുമ്പാവൂർ, മഞ്ചേരി, ആലപ്പുഴ, ശ്രീകണ്ഠപുരം-9496003592
●തിരൂർ, കാട്ടാക്കട, കണ്ണൂർ, തൊടുപുഴ, വടകര- 9496003593.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.