Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cycle ride
cancel

കുറച്ച് മാത്രം പ്രയത്‌നം ആവശ്യമായി വരുന്ന എയ്റോബിക് എക്‌സർസൈസാണ് സൈക്ലിങ്. നടത്തവും ജോഗിങ്ങും പോലെ ഹൃദയധമനികൾക്ക് ഏറ്റവും നല്ലതാണ് സൈക്ലിങ്ങും.

ഗുണങ്ങളേറെ

● മാനസികാരോഗ്യവും ബുദ്ധിശക്തിയും വർധിപ്പിക്കുന്നു: സ്‌ട്രെസ്, ഡിപ്രഷന്‍, ഉത്കണ്ഠപോലുള്ള മാനസിക പ്രശ്‌നങ്ങള്‍ കുറക്കാൻ സഹായിക്കും. ഏകാഗ്രതയോടെ സൈക്കിളോടിക്കുന്നതിലൂടെ മാനസിക പ്രശ്‌നങ്ങളില്‍നിന്ന് ഒരു പരിധിവരെ ശ്രദ്ധതിരിക്കാന്‍ സഹായിക്കും. മ​ന​സ്സിലെ വി​ഷാ​ദ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും ഇ​ല്ലാ​താ​ക്കി, സ​മ്മ​ർ​ദം മാ​റ്റി ഉ​ന്മേ​ഷം നി​റ​ക്കാ​ൻ ക​ഴി​യും.

ദി​വ​സം മു​ഴു​വ​ൻ സ​ന്തോ​ഷവും ന​ല്ല ഉ​റ​ക്കവും ല​ഭി​ക്കും. ശ​രീ​രം ആ​ക്ടി​വാ​യി​രി​ക്കു​മ്പോ​ൾ ഏ​കാ​ഗ്ര​ത വ​ർ​ധി​ക്കു​ക​യും ഊർജവും മെറ്റബോളിസവും ശരിയായി നിലനിര്‍ത്താൻ സഹായിക്കുകയും ചെയ്യും. രക്തചംക്രമണം വർധിപ്പിച്ച് ദിവസം മുഴുവന്‍ പോസിറ്റിവായി ഉണര്‍ന്നിരിക്കാന്‍ സാധിക്കുന്നു.

● ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാം: വ്യാ​യാ​മ​മി​ല്ലാ​ത്ത​താ​ണ് പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ ജീ​വി​തശൈ​ലീരോ​ഗ​ങ്ങളുടെ പ്രധാന കാരണം. ഇവയെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗംകൂ​ടി​യാ​ണ്.

● ശരീരത്തിനു മുഴുവനായി ലഭിക്കുന്ന വ്യായാമം: ഹൃദയധമനികൾക്കു പുറമെ കാലിന്റെ മസിലുകൾക്കും നടുവിനും നല്ലതാണ്. സൈക്കിൾ ചവിട്ടുന്നതോടെ വയർ, അരക്കെട്ട്, കാൽ മസിലുകൾ ഉൾപ്പെടുന്ന മിഡില്‍ ബോഡിക്ക് ഉറപ്പ് കൂടുന്നു.

● ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും: പ​ണ​ച്ചെ​ല​വി​ല്ലാ​തെ, അ​മി​ത​ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​മി​ല്ലാ​തെ, മ​റ്റു പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ല്ലാ​തെ​ ത​ടി കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. കാ​ൽ, കൈകൾ, അടിവയർ തുടങ്ങി ശ​രീ​ര​ത്തി​ലെ മു​ഴു​വ​ൻ കൊ​ഴു​പ്പു​ം ക​ത്തി​ച്ചു​ക​ള​യാ​ൻ സഹായിക്കും.

ഒരു മികച്ച ഡയറ്റ് പ്ലാനിനൊപ്പം നിശ്ചിത സമയം വരെ സൈക്കിള്‍ ചവിട്ടാന്‍ ശ്രമിക്കാം. നടത്തവും സൈക്ലിങ്ങും താരതമ്യം ചെയ്തുനോക്കുമ്പോൾ കൂടുതല്‍ കാലറി എരിയിച്ചു കളയുന്നത് സൈക്ലിങ്ങിലൂ‍ടെ തന്നെയാണ്.

● ആരോഗ്യപ്രശ്‌നങ്ങളെ മറികടക്കാം: ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ പ​റ്റി​യ ഏ​റ്റ​വും മി​ക​ച്ച കാ​ർ​ഡി​യാ​ക് വ്യാ​യാ​മ​മാ​ണ് സൈ​ക്ലി​ങ്. ഇ​തു​വ​ഴി ബ്ലോ​ക്ക്, അറ്റാക്ക് തു​ട​ങ്ങി​യ​വ​യി​ൽനി​ന്ന് ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കാ​ം. ഉയര്‍ന്ന രക്തസമ്മര്‍ദത്തിൽനിന്ന് സംരക്ഷണം നല്‍കാനും ടൈപ്പ് 2 ഡയബറ്റിസ് വരെ നിയന്ത്രിക്കാനും സാധിക്കും.

● ശ്വാസകോശത്തിനുള്ള വ്യായാമം: ന​ട​ത്ത​വും ജോ​ഗി​ങ്ങുംപോ​ലെ ത​ന്നെ ശ​രീ​ര​ത്തി​ൽ ശ്വാ​സോ​ച്ഛ്വാ​സ പ്ര​ക്രി​യ കൂ​ടു​ന്ന​തുവ​ഴി കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ക​യും ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

● ആയാസരഹിതം: നടത്തത്തേക്കാള്‍ വളരെ വേഗത്തിൽ കാൽമസിലുകൾക്ക് ഉറപ്പുകിട്ടാൻ സൈക്ലിങ്ങാണ് നല്ലത്. ജോഗിങ് നടത്തുമ്പോഴും ഓടുമ്പോഴും കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം സൈക്കിൾ വ്യായാമത്തിൽ ഇല്ല.

സൈ​ക്കി​ൾ ച​വി​ട്ടു​മ്പോ​ൾ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന ച​ല​നങ്ങ​ൾ​മൂ​ലം പേ​ശി​ക​ളു​ടെ​യും എ​ല്ലു​ക​ളു​ടെ​യും ശ​ക്തി വ​ർ​ധി​ക്കുന്നു. കൂ​ടാ​തെ മ​സി​ലു​ക​ളു​ടെ വഴക്കം കൂ​ട്ടാ​നും സ​ഹാ​യി​ക്കും.

കാ​ലു​ക​ളി​ലും കൈ​ക​ളി​ലും കൂ​ടു​ത​ൽ ച​ല​ന​ങ്ങ​ളു​ണ്ടാ​വു​ന്ന​തുവഴി കൈകാലുകൾ, അ​ര​ക്കെ​ട്ടി​ന് താ​ഴെ​യു​ള്ള എ​ല്ലു​ക​ൾ, ഷോ​ൾ​ഡ​ർ എന്നിവിടങ്ങളിലെ ജോ​യന്റുക​ൾ​ക്ക് കൂ​ടു​ത​ൽ ശക്തി ലഭിക്കും.

● ച​ർ​മ​ങ്ങ​ൾ​ക്ക് പു​ത്ത​നുണ​ർ​വ്: ശ​രീ​രം വി​യ​ർ​ക്കു​ക​യും കൂ​ടു​ത​ൽ ര​ക്ത​യോ​ട്ടം ഉ​ണ്ടാ​വുക​യും ചെ​യ്യു​ന്നു. ഈ ​സ​മ​യ​ത്ത് കോ​ശ​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​കും. ച​ർ​മ​ങ്ങ​ൾ​ക്ക് പു​ത്ത​നുണ​ർ​വും തെ​ളി​ച്ച​വും ലഭിക്കും.


സൈ​ക്കി​ൾ ചവിട്ടിത്തുടങ്ങും മുമ്പ് ശ്ര​ദ്ധി​ക്കാം...

● തുടക്കക്കാർ ഒറ്റയടിക്ക് കൂടുതൽ ദൂരം സഞ്ചരിക്കരുത്.

● ചവിട്ടാന്‍ തുടങ്ങുമ്പോൾ തന്നെ കാല്‍മസിലുകളും നടുവും ആയാസപ്പെടുന്നതുകൊണ്ട് ചെറിയ സ്ട്രെച്ചിങ്ങിനുശേഷം മാത്രം സൈക്ലിങ് തുടങ്ങുക. നടുവിനും കാലിനും ആവശ്യമുള്ള സ്ട്രെച്ചിങ് ചെയ്യണം. കാൽമുട്ടു വളക്കാതെ വിരൽ പാദത്തിൽ തൊടുന്നതുപോലുള്ള സ്ട്രെച്ചിങ് നല്ലതാണ്.

● ച​വി​ട്ടു​ന്ന ആ​ളു​ടെ ഭാ​രം, സ​വാ​രി​ക്കി​റ​ങ്ങു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി തു​ട​ങ്ങി​യ​വ​ക്ക​നു​സ​രി​ച്ച് ച​വി​ട്ടു​ന്ന ദൂ​രം ക്ര​മീ​ക​രി​ക്കു​ക. സ്മാർട്ട് വാച്ച് വഴിയോ ഫോൺ വഴിയോ ഇത് സെ​റ്റ് ചെ​യ്യാം.

● രാ​വി​ലെയാണ് ഏറ്റവും മികച്ച സമയം.

● ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്കു​ക.

● ശരീരത്തോടു ചേർന്നുകിടക്കുന്ന വസ്ത്രങ്ങൾ ഉപയോഗിക്കുക. അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ സൈക്കിൾ യാത്ര കൂടുതൽ ആയാസകരമാക്കും. ഗ്ലൗസും ഷൂസുമൊക്കെ ഉപയോഗിക്കുന്നതും യാത്ര എളുപ്പമാക്കും.

● സൈക്കിളില്‍ ഇരിക്കുന്നതും ശ്രദ്ധിക്കണം. നടുഭാഗം കുനിഞ്ഞ് ഇരിക്കരുത്.

● ഹൃദയത്തിനു തകരാറുള്ള‌വർ, ഹൈപ്പർ തൈറോയ്ഡ് ഉള്ളവർ, ഷുഗർ ലെവലിൽ വലിയ വ്യത്യാസങ്ങളുള്ളവർ, പെട്ടെന്ന് തലകറക്കം വരുന്നവർ ഒക്കെ സൈക്ലിങ് ഒരു വ്യായാമമായി എടുക്കുമ്പോൾ ശ്രദ്ധിക്കണം.

● കാ​ലു​ക​ൾ, കൈ​ക​ൾ, മു​ട്ട് ഇ​വ​യി​ലേ​തി​ലെ​ങ്കി​ലും സ​ർ​ജ​റി​ ക​ഴി​ഞ്ഞ​വ​രോ മു​റി​വ് പ​റ്റി​യ​വ​രോ സൈ​ക്ലി​ങ് ചെ​യ്യു​ന്ന​ത് ന​ല്ല​ത​ല്ല. ഇ​വ ഭേ​ദ​മാ​യ​ശേ​ഷം മാ​ത്ര​ം സൈ​ക്ലി​ങ് ചെ​യ്യുക.

● സ​ന്ധി​വേ​ദ​ന, പു​റം​വേ​ദ​ന തു​ട​ങ്ങി​യ ശാ​രീ​രി​ക​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ര്‍ അ​ധി​കം ച​വി​ട്ടാ​തി​രി​ക്കു​ക.

● യാത്രയിൽ തലകറക്കമോ തളർച്ചയോ വന്നാൽ പൾസ് റേറ്റ് നോക്കുക. അളവിൽ കൂടുതലാണ് പൾസ് റേറ്റെങ്കിൽ നിര്‍ബന്ധമായും വിശ്രമം എടുക്കുക.

● ഗിയറുള്ള സൈക്കിളുകൾ കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം കുറക്കുന്നു.

● വയർ നിറയെ ഭക്ഷണം കഴിച്ച ഉടന്‍ സൈക്ലിങ് ചെയ്യരുത്. വെറും വയറോടെയും ചവിട്ടരുത്. ഈ രണ്ട് അവസ്ഥയും വളരെ പെട്ടെന്ന് ക്ഷീണമുണ്ടാക്കാൻ ഇടയാക്കും.

● ക്ഷീ​ണം തോ​ന്നു​മ്പോ​ൾ വി​ശ്ര​മി​ക്കു​കയും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​കയും ചെയ്യുക.

● കുടിവെള്ളം കൈയിൽ കരുതണം.

● നടക്കാനാകുമ്പോൾ മുതൽ കുഞ്ഞുങ്ങളെ ബേബി സൈക്കിൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കാം. സെക്കിളിന്‍റെ ചലനവും ശരീരത്തിന്‍റെ ബാലൻസിങ്ങും ചെറുപ്രായത്തിൽതന്നെ ശീലിക്കുന്നത് ശാരീരികമായും മാനസികമായും ഗുണം ചെയ്യും.

● വാർധക്യത്തിലെ ആരോഗ്യ പ്രശ്നങ്ങളെ സുരക്ഷിതമായി പരിഹരിക്കുന്ന ഉപാധിയാണ് സൈക്ലിങ്. പ്രായമേറെയായിക്കഴിഞ്ഞ് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് അത്ര എളുപ്പമല്ല. അതിനാൽ ആരോഗ്യമുള്ള കാലത്തുതന്നെ പഠിച്ചുവെക്കുന്നത് നല്ലതാണ്. പ്രായമേറിയവർക്ക് ഗിയറുള്ള സൈക്കിളാണ് ഉത്തമം. കാൽമുട്ടുകൾക്കുണ്ടാവുന്ന അമിത ആയാസം നന്നേ കുറക്കാനാകും.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Tipscycling
News Summary - Stay healthy by cycling
Next Story