കടലാസുകളിൽ അടുപ്പുകൂട്ടി പഴയിടം രുചിപ്പെരുമ
text_fieldsകോട്ടയം: പാചകപ്പുരകളിൽ തീയണഞ്ഞപ്പോൾ കടലാസുകളിൽ അടുപ്പുകൂട്ടിയ പഴയിടം രുചിപ്പെരുമ ഇനി കേരളത്തിന് മധുരം പകരും. മലയാളി അതിരുചിയോടെ ആസ്വദിക്കുന്ന പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിക്കൂട്ട് രഹസ്യങ്ങൾ പുസ്തകമായി പുറത്തിറങ്ങുന്നു.
സദ്യവട്ടങ്ങൾ ഒഴിഞ്ഞ ലോക്ഡൗൺ കാലത്ത് പുസ്തകത്തിൽ തീൻമേശയൊരുക്കിയ പഴയിടം മോഹനൻ നമ്പൂതിരി, 75 പായസങ്ങളടക്കം 400 വെജിറ്റേറിയൻ വിഭവങ്ങളുടെ പാചകക്കുറിപ്പാണ് തയാറാക്കിയിരിക്കുന്നത്. വിഭവങ്ങൾ, പാചകരീതി എന്നിവ വിവരിക്കുന്ന കുറിപ്പുകൾ തയാറായിക്കഴിഞ്ഞു. ഇതിനൊപ്പം ചിത്രങ്ങളും ചേരുന്നതോടെ രുചിക്കൂട്ട് പുസ്തകത്തിലിടം പിടിക്കും.
കേരളത്തിെൻറ നാടൻ രുചികൾക്കൊപ്പം തമിഴ്നാട്, ചെട്ടിനാട് വിഭവങ്ങളും കുറിപ്പുകളിൽ നിറയും. പാവക്കപ്പായസമടക്കം അദ്ദേഹത്തിെൻറ സ്വന്തം കണ്ടെത്തലുകളും പുസ്തകത്തിലുണ്ടാകും. ഒരോ പാചകക്കുറിപ്പിനൊപ്പവും അതേ അളവിൽ തയാറാക്കിയാൽ എത്ര പേർക്ക് കഴിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. കപ്പ്, സ്പൂൺ അളവിെനാപ്പം തൂക്കവും പ്രത്യേകമായുണ്ടാകും. ഒരോ വിഭവവും എവിടെനിന്ന് വന്നു, ഉത്ഭവം അങ്ങനെ ചെറുവിവരണവുമുണ്ടാകും. ആദ്യകാല കറിക്കൂട്ടുകളുടെ സമഗ്രചിത്രവുമുണ്ടാകും.
ഒരോ വിഭവവും തയാറാക്കി ചിത്രമെടുക്കുന്ന ജോലിയാണ് നടക്കുന്നതെന്ന് മോഹനൻ നമ്പൂതിരി പറയുന്നു. ഇതിന് ഏറെ സമയം വേണ്ടിവരുന്നുണ്ട്. ചിങ്ങത്തിനുമുമ്പ് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ ലോക്ഡൗൺ കാലത്ത് വെറുതെ ഇരുന്നപ്പോഴാണ് ഇത്തരമൊരു ആശയം ഉടലെടുത്തത്. രണ്ടാം ലോക്ഡൗൺ എത്തിയതോടെ ഏറക്കുറെ പൂർത്തിയാക്കി. കൂട്ടുകൾ പങ്കുവെക്കുന്നത് വെല്ലുവിളിയാകില്ലെയെന്ന് ചോദിച്ചാൽ പാചകത്തിൽ രഹസ്യങ്ങളില്ലെന്നാണ് അദ്ദേഹത്തിെൻറ ചിരിമറുപടി. റഫറൻസ് ഗ്രന്ഥമെന്ന നിലയിൽ ഏറെ തയാറെടുപ്പുകളോടെയാണ് രൂപപ്പെടുത്തുന്നതെന്നും അടുത്തഘട്ടമായി പ്രസാധകരെ കണ്ടെത്തുമെന്നും പഴയിടം പറഞ്ഞു.
മകൻ ആരംഭിച്ച യൂട്യൂബ് ചാനൽ വഴി രുചിക്കൂട്ടുകളെ പരിചയപ്പെടുത്തുന്ന തിരക്കിലുമാണ് ഇപ്പോൾ പഴയിടം. ഒപ്പം 'പഴയിടം രുചി' േപരിൽ റസ്റ്റാറൻറ് ആരംഭിക്കുകയാണ്. തിരുവല്ലയിലാണ് ആദ്യസംരംഭം. പതിനഞ്ചിലധികം സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും നിരവധി ജില്ല മേളകൾക്കും ഭക്ഷണമൊരുക്കിയതിലുടെ പ്രശസ്തനാണ് പഴയിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.