Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightപരിസ്ഥിതിയുടെ കാവൽഭടൻ

പരിസ്ഥിതിയുടെ കാവൽഭടൻ

text_fields
bookmark_border
sumanjith misha, environment, protection
cancel
camera_alt

ക്ലീൻ പള്ളിക്കലാർ ചലഞ്ചിൽ കായലിൽനിന്ന് സുമൻജിത് മിഷയുടെ നേതൃത്വത്തിൽ പ്ലാസ്​റ്റിക്

മാലിന്യം ശേഖരിക്കുന്നു

പരിസ്ഥിതി സംരക്ഷണത്തിനായി സദാസമയവും കർമനിരതനാണ് സുമൻജിത് മിഷ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സമാന ചിന്താഗതിക്കാരായ യുവാക്കളെ ചേർത്തുപിടിച്ചാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ.

സു​മ​ൻ​ജി​ത് മി​ഷ​ക്ക് എ​ല്ലാ ദി​വ​സ​വും പ​രി​സ്ഥി​തിദി​ന​മാ​ണ്. മ​രം വെ​ച്ചു​പി​ടി​പ്പി​ക്കാ​നും പ​രി​സ്ഥി​തി​യെ സ്നേ​ഹി​ക്കാ​നും പ്ര​ത്യേ​ക ദി​വ​സ​ത്തി​നാ​യി അ​ദ്ദേ​ഹം കാ​ത്തി​രി​ക്കാ​റി​ല്ല. 'എ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടാ​ക്കി' പ​രി​സ്ഥി​തി​ക്കാ​യി ഇ​റ​ങ്ങും. ജ​ന​ന​മാ​യാ​ലും മ​ര​ണവാ​ർ​ഷി​ക​മാ​യാ​ലും എ​ല്ലാം പ​രി​സ്ഥി​തിസൗ​ഹൃ​ദ​മാ​ക്കി പ്ര​കൃ​തി​ക്ക് കാ​വ​ലൊ​രു​ക്കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ.

ഇ​തി​ന​കം വി​വി​ധ ജി​ല്ല​ക​ളി​ൽ മ​രം വെ​ച്ചു​പി​ടി​പ്പി​ക്ക​ൽ, ക​ണ്ട​ൽ വനവത്കരണവും സം​ര​ക്ഷ​ണവും, ക​ണ്ട​ൽ പ​ഠ​ന​യാ​ത്ര, പ്ര​കൃ​തിപ​ഠ​ന​യാ​ത്ര, വി​ദ്യാ​ർ​ഥി​ക​ളി​ലും മ​റ്റും പരിസ്ഥിതി അ​വ​ബോ​ധം സൃ​ഷ്​​ടി​ക്ക​ൽ, ക്ലാ​സുകൾ, ക​രി​മ്പ​ന ന​ട്ടു​പി​ടി​പ്പി​ക്ക​ൽ, പ്ലാ​സ്​​റ്റി​ക് നീ​ക്ക​ൽ, ക്ലീൻ പള്ളിക്കലാർ ചലഞ്ച്, ഡിസാസ്​റ്റർ മാനേജ്മെൻറ്​, റിസർച്​ ആൻഡ്​ ട്രെയിനിങ്, സ​ന്ന​ദ്ധസ​ഹാ​യം, കാടകം പദ്ധതികൾ എ​ന്നി​വ​യു​മാ​യി അ​ദ്ദേ​ഹ​വും സം​ഘ​വും മു​ന്നി​ലു​ണ്ട്.

'ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി' എ​ന്ന കാ​മ്പ​യി​ൻ ഈ ​പ​രി​സ്ഥി​തിദി​ന​ത്തി​ൽ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. ഇ​തി​ന​കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ര​ങ്ങ​ളും ക​ണ്ട​ൽ​ക്കാ​ടു​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ച് സംരക്ഷിച്ചുവരുന്ന ഇ​വ​ർ ഇ​ത്ത​വ​ണ​യും സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​വി​ധ​ങ്ങ​ളാ​യ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കാനൊരുങ്ങുന്ന​ത്.

പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള സ​മ്മാ​നപ​ദ്ധ​തി​യാ​ണ് 'പി​റ​ന്നാ​ൾ മ​രം'. പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന സു​ഹൃ​ത്തി​ന് തൈ ​സ​മ്മാ​നി​ക്കു​ക​യും അ​ത് അ​വ​രെ​ക്കൊ​ണ്ട്​ വീ​ട്ടു​പ​രി​സ​ര​ത്തോ പൊ​തു​സ്ഥ​ല​ത്തോ ​െവ​ച്ചുപി​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. കൂ​ടാ​തെ പ്ര​ശ​സ്ത​രു​ടെയോ ബ​ന്ധു​ക്ക​ളു​ടെ​യോ മ​റ്റോ ഓ​ർ​മദി​ന​ങ്ങ​ളി​ൽ അ​വ​ർ​ക്കാ​യി വൃ​ക്ഷ​ത്തൈ ​െവ​ച്ചു പി​ടി​പ്പി​ക്കു​ന്ന 'ഓ​ർ​മ മ​രം' പ​രി​പാ​ടി​യു​മു​ണ്ട്.

പ​ള്ളി​ക്ക​ലാ​റി​​െൻറ തീ​ര​ത്ത്​ നാ​ലു വ​ർ​ഷ​മാ​യി ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ​െവ​ച്ചു​പി​ടി​പ്പി​ച്ചു സം​ര​ക്ഷി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട് സുമൻജിത്തും സംഘവും. ആ​യി​രം​തെ​ങ്ങി​ലെ സ്വാ​ഭാ​വി​ക ക​ണ്ട​ൽ​വ​നം സം​ര​ക്ഷി​ക്കാ​നും അ​വി​ടേ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ണ്ട​ൽ പ​ഠ​ന​യാ​ത്ര സം​ഘ​ടി​പ്പി​ക്കാ​നും വ​ർ​ഷ​വും നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു​ണ്ട്.

പാലക്കാട് ജി​ല്ല​യിൽ ക​രി​മ്പ​ന വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യും ഇ​തി​ന​കം ശ്ര​ദ്ധനേ​ടി​യി​രു​ന്നു. അ​തോ​ടൊ​പ്പം ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന റാ​ണി​പു​രം, അ​ഗ​സ്ത്യ​മ​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, അ​രി​പ്പ​യി​ൽ​നി​ന്ന്​ പൊ​ന്മു​ടി​യി​ലേ​ക്കു​ള്ള പ്ര​കൃ​തി​യെ അ​റി​ഞ്ഞു​ള്ള യാ​ത്ര തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​റു​തെ യാ​ത്ര​പോ​വു​ക​യ​ല്ല പ്ര​കൃ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ അ​റി​യാ​നും അ​വി​ട​ങ്ങ​ളി​ൽ ക​ണ്ടെ​ത്തു​ന്ന പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ം നീ​ക്കം​ചെ​യ്യാ​നും സം​ഘം മുന്നിലുണ്ട്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ വഴിയാണ് പ്രവർത്തനങ്ങൾ.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ന്ന രാഷ്​​ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ സം​ഘ​ട​ന​യി​ലൂ​ടെയാണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ത്ര​യും അ​ദ്ദേ​ഹം മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് തെ​ക്കേ​യ​റ്റ​ത്തു വീ​ട്ടി​ൽ സു​മ​ൻ​ജി​ത് മി​ഷ​യെ​ന്ന 35കാ​ര​ൻ. ഭാ​ര്യ സ​വി​ത ശ്രീ​ചി​ത്ര​യി​ൽ സ്​​റ്റാ​ഫ് ന​ഴ്സാ​ണ്. മ​ക​ൻ: ധ്യാ​ൻ​ജി​ത് മി​ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentprotectionsumanjith misha
News Summary - sumanjith misha, environment, protection
Next Story