Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Which course to pursue after Plus Two | All you need to know
cancel

അതിവേഗം വളരുന്ന സാങ്കേതിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ് ആർട്ടിഫിഷൽ ഇൻറലിജൻസ്. പുതിയ കാലത്ത് പുതിയ സ്കിൽ ആർജിച്ചാൽ മാത്രമേ പുത്തനുണർവോടെ പിടിച്ചുനിൽക്കാൻ കഴിയൂ. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വിജ്ഞാനവും പ്രവൃത്തിപരിചയവും നേടാനാണ് പുതുതലമുറക്ക് താൽപര്യം. പ്ലസ് ടു കഴിഞ്ഞാൽ തിരഞ്ഞെടുക്കാവുന്ന വ്യത്യസ്തവും തൊഴിൽസാധ്യത ഉറപ്പു നൽകുന്നതുമായ കുറച്ച് ട്രെൻഡി കോഴ്സുകളെ പരിചയപ്പെടാം.


ഉപരിപഠനം വൈവിധ്യങ്ങളാൽ സമ്പന്നം

പ്ലസ്ടുവിനുശേഷം കോഴ്സുകളുടെ ലോകവും തുറക്കുകയാണ്. തൊഴിൽ മേഖലകൾ വികസിക്കുമ്പോൾ പഠനസാധ്യതകളും പെരുകുകയാണ്. ഉപരിപഠനരംഗം ഇന്ന് വൈവിധ്യങ്ങളാൽ സമ്പന്നമാണ്. ഏതു കാലത്തും തിളങ്ങിനിൽക്കുന്ന മെഡിസിൻ, എൻജിനീയറിങ്, നിയമപഠനം, മാനേജ്മെൻറെ് പഠനം എന്നിവയിൽ താൽപര്യവും അഭിരുചിയുമുള്ളവർ പ്രവേശനപരീക്ഷകളിൽ ഉന്നത റാങ്ക് കരസ്ഥമാക്കി മികച്ച ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കണം.

അതിന് നേരത്തേയുള്ള തയാറെടുപ്പാണ് ആവശ്യം. ഇനി കോമേഴ്സിലെ മിന്നും കോഴ്സുകളായ ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടിങ്, നഴ്സിങ്, ബാങ്കിങ്, ആനിമേഷൻ, പത്രപ്രവർത്തനം, ഭാഷാപഠനം, ശാസ്ത്രപഠനം, പാരാമെഡിക്കൽ, കാർഷിക പഠനം, സോഷ്യൽവർക്ക്, താൽപര്യമുള്ള വിഷയങ്ങളിൽ കേന്ദ്ര സർവകലാശാലകളിൽനിന്ന് ബിരുദപഠനം, വിദേശപഠനം, അധ്യാപനം എന്നിവയിലാണ് താൽപര്യമെങ്കിൽ ആ മേഖല തിര​െഞ്ഞടുത്ത് ഇച്ഛാശക്തിയോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ടുപോവുക.


ഡേറ്റ സയൻസ്

സാങ്കേതികവിദ്യയിലെ ട്രെൻഡിങ് മേഖലകളിലൊന്നാണ് ഡേറ്റ സയൻസ്. ആധുനിക ടൂളുകളും ടെക്നിക്കുകളും ഉപയോഗിച്ച് കാണാത്ത പാറ്റേണുകൾ കണ്ടെത്തുന്നതിന് വലിയ അളവിലുള്ള ഡേറ്റ കൈകാര്യം ചെയ്യുന്ന പഠനമേഖലയാണ് ഡേറ്റ സയൻസ്. എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ബൈറ്റുകൾ ഡേറ്റ സൃഷ്ടിക്കപ്പെടുമ്പോൾ ബിസിനസ് തലങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് ബുദ്ധിപരമായ പരിഹാരങ്ങൾ നൽകാൻ ബാധ്യസ്ഥരായ ഡേറ്റ സയന്റിസ്റ്റുകളുടെ പങ്ക് പരമപ്രധാനമാണ്.

ഡേറ്റ സയന്റിസ്റ്റുകളെ വൻതോതിൽ നിയമിക്കുന്ന ഇന്ത്യയിലെ ചില മുൻനിര കമ്പനികൾ ആമസോൺ, ഡിലോയിറ്റ്, ഫ്രാക്റ്റൽ അനലിറ്റിക്സ്, ലിങ്ക്ഡ്ഇൻ, മുസിഗ്മ, ഫ്ലിപ്പ്കാർട്ട്, ഐ.ബി.എം, ആക്സൻചർ, സിട്രിക്സ്, മിന്ത്ര, ഡെക്സ്ലോക്, റഡ്ഡർ അനലിറ്റിക്സ് എന്നിവയാണ്. കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഐ.ഐ.എം. കൊൽക്കത്ത, ഐ.ഐ.ടി മദ്രാസ്, ലയോള കോളേജ് ചെന്നൈ, വി.ഐ.ടി വെല്ലൂർ എന്നിവ ഡേറ്റ സയൻസിൽ ഇന്ത്യയിലെ മികച്ച കോളജുകളാണ്.


ഫോട്ടോണിക്സ്

ഫോട്ടോണുകൾ (പ്രകാശകണികകൾ) സൃഷ്ടിക്കുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശാസ്ത്രമാണ് ഫോട്ടോണിക്സ്. കമ്യൂണിക്കേഷൻസ്, ഇമേജിങ്, ഹെൽത്ത്കെയർ, മെഡിസിൻ, ഡിഫൻസ്, ഒപ്റ്റിക്സ്, ഇലക്ട്രോണിക്സ്, നെറ്റ് വർക്, സെമികണ്ടക്ടർ ടെക്നോളജി, ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണ വികസന സ്ഥാപനങ്ങളിലാണ് ഫോട്ടോണിക്സ് വിദഗ്ധർക്ക് അവസരമേറെയുള്ളത്.

കോഴ്സുകൾ നൽകുന്ന മികച്ച സ്ഥാപനങ്ങൾ: ഇന്റർനാഷനൽ സ്കൂൾ ഓഫ് ഫോട്ടോണിക്സ് കുസാറ്റ്, െഎ.െഎ.ടി മദ്രാസ്, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐ.ഐ.ടി ഡൽഹി, പെരിയാർ ഇ.വി.ആർ കോളജ്, രാജർഷി ഷാഹു മഹാവിദ്യാലയ ഫോട്ടോണിക്സ് വകുപ്പ്, മഹാരാഷ്ട്ര.


ഗെയിമിങ്

പ്രതിദിനം ശരാശരി 42 മിനിറ്റ് മൊബൈൽ ഗെയിമുകൾക്കായി ചെലവഴിക്കുന്ന 22.2 കോടി ഗെയിമർമാർ രാജ്യത്തുണ്ട്. ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് വ്യവസായം 2023ഓടെ 12,000 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു. ഇന്നത്തെ ലോകത്ത്, ഗെയിമിങ് വിനോദത്തിലും ഹോബിയിലും പരിമിതമല്ല. സർഗാത്മകതയെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല കരിയർ ഓപ്ഷനായി മാറിയിരിക്കുന്നു.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആൻഡ് ആനിമേഷൻ(AIGA), ഡി.എസ്.കെ സുപിൻഫോകോം, പുണെ(DSK Supinfocom), ഐകാറ്റ് ഡിസൈൻ ആൻഡ് മീഡിയ കോളജ് (ചെന്നൈ,ബംഗളൂരു, ഹൈദരാബാദ്) www.icat.ac.in.


ക്രിയേറ്റിവ് ഡിസൈൻ

ഓരോ ദിവസും നിരവധി ഉൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്ന ആധുനിക ലോകത്ത് ക്രിയേറ്റിവ് ഡിസൈൻ ഏറെ പ്രാധാന്യമർഹിക്കുന്നു. ഉൽപന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട ആശയം, വികസനം, വിപണനം, റോൾഔട്ട് എന്നിവക്കായി കമ്പനികൾക്ക് ക്രിയേറ്റിവ് ഡിസൈനർമാരെ ആവശ്യമാണ്. ഒരു കമ്പനിയെയോ അതിന്റെ സേവനങ്ങളെയോ ഉൽപന്നങ്ങളെയോ പരസ്യപ്പെടുത്താൻ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കന്ന പ്രഫഷനലാണ് ക്രിയേറ്റിവ് ഡിസൈനർ.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ-NID, അഹ്മദാബാദ്, ഐ.ഡി.സി, ഐ.ഐ.ടി ബോംബെ, പേൾ അക്കാദമി (ഡൽഹി, മുംബൈ, ജയ്പുർ), NIFTഡൽഹി, MAEER'S MIT ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, പുണെ, സൃഷ്ടി സ്കൂൾ ഓഫ് ആർട്ട് ഡിസൈൻ ആൻഡ് ടെക്​നോളജി, (ബംഗളൂരു, പുണെ, തിരുവനന്തപുരം), ഇന്ത്യൻ സ്കൂൾ ഓഫ് ഡിസൈൻ ആൻഡ് ഇന്നൊവേഷൻ, മുംബൈ.


ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്

സാങ്കേതിക പുരോഗതി നേടിയ ലോകത്തെ പ്രൈം-ടൈം എൻജിനീയർമാരാണ് ഫുൾ-സ്റ്റാക്ക് ഡെവലപ്പർമാർ. 2024 ആകുമ്പോഴേക്കും ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് ജോലികൾ 1,35,000ൽനിന്ന് 8,53,000 ആയി ഉയരുമെന്ന് യു.എസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിൽ ഒന്നാണിത്. ഫുൾ സ്റ്റാക്ക് ടെക്നോളജി എന്നത് ഒരു കമ്പ്യൂട്ടർ സിസ്റ്റം ആപ്ലിക്കേഷന്റെ മുഴുവൻ ആഴത്തെയും സൂചിപ്പിക്കുന്നു. കൂടാതെ, ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർ രണ്ടു വ്യത്യസ്തവെബ്ഡെവലപ്മെന്റ് ഡൊമൈനുകൾ സ്ട്രാഡിൽ ചെയ്യുന്നു: ഫ്രണ്ട് എൻഡും ബാക്ക് എൻഡും.

ഒരു ക്ലയൻറ് അല്ലങ്കിൽ സൈറ്റ് വ്യൂവർ, കാണാനും സംവദിക്കാനും കഴിയുന്ന എല്ലാം ഫ്രണ്ട് എൻഡിൽ ഉൾപ്പെടുന്നു. പ്ലസ് ടു വിനുശേഷം ഫുൾ സ്റ്റാക്ക് ഡെവലപ്പറാകാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. ഫ്രണ്ട് എൻഡ് സാങ്കേതികവിദ്യകൾ പഠിക്കുക. ബാക്ക് എൻഡ് ടെക്നോളജികൾ/ഡേറ്റബേസ്/ഫ്രെയിംവർക്കുകൾ/ഡെവോപ്സ്/മൊബൈൽ ആപ്ലിക്കേഷൻ വികസനം എന്നിവ പഠിക്കുക. ഡിസൈനിന്റെ അടിസ്ഥാന കാര്യങ്ങളെങ്കിലും പഠിക്കുക.

ടി ആകൃതിയിലുള്ള പ്രോഗ്രാമിങ് സമീപനത്തിൽ വൈദഗ്ധ്യം നേടുക. കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ബിറ്റ്സ് പിലാനി. കൂടാതെ സോഫ്റ്റ് വെയർ എൻജിനീയറിങ് /സോഫ്റ്റ് വെയർ ഡെവലപ്പർ/ ​േഡറ്റ സയൻറിസ്റ്റ് എന്നീ കോഴ്സുകൾ ലഭിക്കുന്ന മികച്ച കോളജുകളിൽ നിന്നും ഈ കോഴ്സ് പഠിക്കാം.


ബ്ലോക്ക്‌ ചെയിൻ

സിസ്റ്റം ഹാക്ക് ചെയ്യുകയോ അതിൽ സംഭരിച്ച ഡേറ്റ കെട്ടിച്ചമക്കുകയോ ചെയ്യുന്നത് തടഞ്ഞ് അത് സുരക്ഷിതമാക്കുന്നതിന് രൂപകൽപന ചെയ്ത റെക്കോഡ് കീപ്പിങ് സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിൻ. ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ ഇടപാടുകളും അനുബന്ധ ഡേറ്റയും രേഖപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനം.

ഈ മേഖലയിൽ ജോലി ലഭിക്കാൻ വ്യത്യസ്ത ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയണം. കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്ചെയിൻ ടെക്നോളജി, ഹൈദരാബാദ്, ഇന്ത്യൻ ബ്ലോക്ക്‌ചെയിൻ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ, കേരള ബ്ലോക്ക്‌ ചെയിൻ അക്കാദമി, തിരുവനന്തപുരം, അമിറ്റി ഫ്യൂച്ചർ അക്കാദമി, മുംബൈ., ജി.ടി.എ അക്കാദമി, ഗുരുഗ്രാം, ഇന്ത്യൻ സൈബർ സൊല്യൂഷൻസ്, കൊൽക്കത്ത.

ഒക്യുപേഷനൽ തെറപ്പി

ശാരീരികമായും വൈകാരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന ആളുകളെ ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ശാസ്ത്രമാണ് ഒക്യുപേഷനൽ തെറപ്പി. സ്വകാര്യ പ്രാക്ടീഷനർമാർക്ക് വലിയ ഡിമാൻഡാണ്.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്- ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, HIMSR ന്യൂഡൽഹി, ഹംദർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്, ജി.എസ്.എം.സി മുംബൈ, സേത്ത് ജിഎസ് മെഡിക്കൽ കോളജ്, AIIPMR മുംബൈ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ.


ക്ലൗഡ് കമ്പ്യൂട്ടിങ്

ഏറ്റവും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഉപഭോക്താവിനെ നേരിട്ടും സജീവമായും കൈകാര്യം ചെയ്യാതെ, ആവശ്യാനുസരണം കമ്പ്യൂട്ടിങ് ഉറവിടങ്ങളുടെ ലഭ്യതയെ സൂചിപ്പിക്കുകയാണ്. പ്രത്യേകിച്ച് കമ്പ്യൂട്ടിങ് പവറും ഡേറ്റ സംഭരണവും. ഇന്റർനെറ്റ് വഴി അത്തരം വിഭവങ്ങൾ പങ്കിടുന്ന പ്രക്രിയയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: രാഷ്ട്രസന്ത് തുകദോജി മഹാരാജ് നാഗ്പൂർ യൂനിവേഴ്സിറ്റി നാഗ്പൂർ, ഐ.ഐ.ടി. റൂർക്കി, ഉത്തരാഞ്ചൽ യൂനിവേഴ്സിറ്റി ഡെറാഡൂൺ, എറണാകുളം സെൻറ് തെരേസാസ് കോളജ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്), മൊഹാലി.


സംരംഭകത്വം

പുതിയ ബിസിനസ് സൃഷ്ടിക്കുന്ന വ്യക്തിയാണ് സംരംഭകൻ. ഇത്തരത്തിൽ ഒരു ബിസിനസ് സ്ഥാപിക്കുന്ന പ്രക്രിയയെ സംരംഭകത്വം എന്നു വിളിക്കുന്നു. പുതിയ ആശയങ്ങൾ, ചരക്കുകൾ, സേവനങ്ങൾ, ബിസിനസ് എന്നിവയുടെ ഉറവിടമാണ് സംരഭകത്വം.

രണ്ടു കാരണങ്ങളാൽ സംരംഭകത്വം പ്രധാനമാണ്. ഒന്ന്, നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ആവശ്യങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തുന്നതിന്. ഇത് നവീകരണത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു. രണ്ട്, സമ്പത്ത് സൃഷ്ടിക്കുന്നതിന് മറ്റെന്തിനെക്കാളും വലിയ അവസരങ്ങൾ ഇത് പ്രദാനംചെയ്യുന്നു.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഐ.ഐ.എം ബാംഗ്ലൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കൊൽക്കത്ത, ഐ.ഐ.എം ലഖ്‌നോ, SPJIMR മുംബൈ.


റോബോട്ടിക്സ്

റോബോട്ടിക്സ് എൻജിനീയറിങ്ങിൽ പ്രഫഷനൽ പരിശീലനം നേടിയ ഒരു ഉദ്യോഗാർഥിയെ കാത്തിരിക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങളാണ്. കമ്പ്യൂട്ടർ സയൻസിന്റെയും എൻജിനീയറിങ്ങിന്റെയും ഒരു ഇൻറർ ഡിസിപ്ലിനറി ശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ രൂപകൽപന, നിർമാണം, പ്രവർത്തനം, ഉപയോഗം എന്നിവ റോബോട്ടിക്സിൽ ഉൾപ്പെടുന്നു. പല ആധുനിക നിർമാണ വ്യവസായങ്ങളിലും റോബോട്ടിക്സ് ഒരു പ്രധാന ഘടകമാണ്. വ്യവസായങ്ങൾ വർധിക്കുന്നതിനനുസരിച്ച് റോബോട്ടിക്സിനുള്ള സാധ്യതയും വർധിക്കുന്നു.

കോഴ്സുകൾ നൽകുന്ന സ്ഥാപനങ്ങൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബംഗളൂരു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി അലഹബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-കാൺപുർ, ബിറ്റ്സ് പിലാനി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജാദവ്പുർ യൂനിവേഴ്സിറ്റി, ഡോ. വിശ്വനാഥ് കരാഡ് എം.ഐ.ടി വേൾഡ്പീസ് യൂനിവേഴ്സിറ്റി പുണെ, അമിറ്റി യൂനിവേഴ്സിറ്റി, ലവ് ലി പ്രഫഷനൽ യൂനിവേഴ്സിറ്റി, SRM എൻജിനീയറിങ് കോളജ് കാഞ്ചീപുരം.

(ചിത്രങ്ങൾക്ക് കടപ്പാട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerPlus Two
News Summary - Which course to pursue after Plus Two | All you need to know
Next Story