കേരളത്തിൽ ഇനിയും പ്രളയമുണ്ടാകും- ഡോ.എസ്.ഫെയ്സി
text_fieldsപ്രകൃതിക്കും പച്ചപ്പിനും തണലൊരുക്കാനുള്ള അതിജീവന സമരമാണ് അന്താരാഷ്ട്ര പരിസ്ഥിതി സംരക്ഷണ വേദികളിലെ കേരളത്തിെൻറ സംഭാവനയായ ഇൗ പരിസ്ഥിതി ശാസ്ത്രജ്ഞെൻറ ജീവിതം. സൈലൻറ് വാലി പ്രക്ഷോഭം മുതൽ ജൈവചോരണത്തിനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ അന്തർദേശീയ വേദികളിലെ കൃത്യമായ ചെറുത്തുനിൽപുവരെ ഇൗ അറുപതുകാരെൻറ പരിസ്ഥിതിക്കും ജൈവസമ്പത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നു. അനുഭവങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആർജിച്ച ഉറച്ച ബോധ്യങ്ങളാണ് ഡോ. എസ്. ഫെയ്സിയുടെ നിലപാടുകളെ അന്തർദേശീയ തലത്തിൽ പ്രസക്തമാക്കുന്നത്.
അട്ടപ്പാടി മലയോര വികസന ഏജൻസി മുതൽ യു.എന്നിെൻറ പരിസ്ഥിതി സംരക്ഷണ യജ്ഞങ്ങളിൽ വരെ ഇദ്ദേഹം സജീവമാണ്. ജീവെൻറ ജലയറകളായ ജലാശയങ്ങളും നാടിെൻറ നാഡീഞരമ്പുകളായ നദികളുമെല്ലാം െകെയേറ്റങ്ങൾക്കു വിധേയമാകുന്ന കാലത്ത് പ്രകടനപരതയില്ലാതെ, പച്ചമണ്ണിൽ കാലൂന്നിയാണ് പരിസ്ഥിതിക്കുവേണ്ടി ഇദ്ദേഹം സംസാരിക്കുന്നത്. ശാസ്താംകോട്ടയും അഷ്ടമുടിയും അട്ടപ്പാടിയും മാത്രമല്ല, വികസ്വര രാജ്യങ്ങളുടെ ജൈവസമൃദ്ധിയും ചൂഷണത്തിനെതിരായ നിലപാടുകളുമെല്ലാം ഫെയ്സിയുടെ പരിഗണന വിഷയങ്ങൾതന്നെയാണ്.
അതുതന്നെയാണ് അന്തർദേശീയ തലത്തിൽതന്നെ ശ്രദ്ധേയ ഇടപെടലുകൾക്ക് അദ്ദേഹത്തെ പ്രാപ്തമാക്കുന്നതും. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാമിെൻറയും (യു.എൻ.ഡി.പി) ജൈക്കയുടെയും കൺസൽട്ടൻറായി പ്രവർത്തിക്കുകയാണിപ്പോൾ ഡോ. ഫെയ്സി. പല സംസ്ഥാനങ്ങളിലും ജപ്പാൻ ഇൻറർനാഷനൻ കോഒാപറേഷൻ ഏജൻസിയുടെ (ൈജക്ക) േഫാറസ്ട്രി സംബന്ധമായ വിഷയങ്ങളിലെ പ്ലാനുകൾക്ക് രൂപംനൽകലും നടപ്പാക്കലുമെല്ലാമാണ് പ്രവർത്തന ചുമതല.
ശാസ്താംകോട്ട തടാകയോരത്തെ കുട്ടിക്കാലം
കൊല്ലം ജില്ലയിലെ പോരുവഴി ജാസ്മിൻ നിവാസിൽ പരേതനായ റിട്ട. അഡീഷനൽ സെക്രട്ടറി ടി. ഷാഹുൽ ഹമീദിെൻറയും സൗദ ബീവിയുടെയും രണ്ടാമത്തെ മകനായാണ് ജനനം. പോരുവഴി സർക്കാർ സ്കൂളിലും ഭരണിക്കാവിലെ ജെ.എം.എച്ച്.എസ്.എസിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ശാസ്താംകോട്ട തടാകവും അവിടെ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളുമെല്ലാം ചെറുപ്പത്തിലേതന്നെ ശ്രദ്ധയാകർഷിച്ചു. ഇതായിരിക്കും പരിസ്ഥിതി വിഷയങ്ങളിൽ താൽപര്യമുണ്ടാകാനുള്ള ആദ്യ പ്രചോദനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ഗവ. ആർട്സ് കോളജിലായിരുന്നു പ്രീഡിഗ്രി. െകാല്ലം ഫാത്തിമമാതാ കോളജിൽ ബി.എസ്സിയും മദ്രാസ് യൂനിേവഴ്സിറ്റിയിൽ എം.എസ്സിയും. പിന്നീട് ട്രിച്ചി ഭാരതിദാസൻ യൂനിവേഴ്സിറ്റിയിൽ നിന്ന് 'ഇന്ത്യയുടെ ജൈവ വൈവിധ്യ പരിപാലനം' വിഷയത്തിൽ പിഎച്ച്.ഡി നേടി.
സൈലൻറ് വാലി വിദ്യാർഥി മൂവ്മെൻറിെൻറ അമരത്ത്
ഫാത്തിമമാത കോളജിൽ ബി.എസ്സിക്കു പഠിക്കുേമ്പാഴാണ് സൈലൻറ് വാലി പ്രക്ഷോഭം കത്തിപ്പടരുന്നത്. വിദ്യാർഥിയായിരുന്ന ഫെയ്സിക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. തന്നാൽ കഴിയുംവിധം പ്രക്ഷോഭത്തിൽ പങ്കാളിയാകണമെന്നു ദൃഢനിശ്ചയം ചെയ്തു. പ്രക്ഷോഭത്തിനായി വിദ്യാർഥികളെ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഫാത്തിമ കോളജിലെ വിദ്യാർഥികളെയും മറ്റു കലാലയങ്ങളിലെ വിദ്യാർഥികളെയും ഒരുമിച്ചുകൂട്ടിയാണ് ഫെയ്സിയുടെ നേതൃത്വത്തിൽ സൈലൻറ് വാലി വിദ്യാർഥി മൂവ്മെൻറിന് രൂപംനൽകുന്നത്. സൈലൻറ് വാലി സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത ചെറുപ്പക്കാരെയും വിദ്യാർഥികളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരളം മുഴുവൻ സഞ്ചരിക്കുന്ന വാഹനപ്രചാരണ ജാഥയായിരുന്നു ഇതിൽ ശ്രദ്ധയമായ സമരമുറ. കവലകളിലും കലാലയങ്ങളിലുമെല്ലാം വാഹനജാഥയെത്തി.
ആവേശത്തോടെയായിരുന്നു സ്വീകരണം. ചെറുപ്പത്തിെൻറ ചുറുചുറുക്കും പ്രകൃതിസംരക്ഷണത്തിെൻറ അനിവാര്യതയും ഒന്നിച്ചതോടെ പ്രചാരണജാഥയിലും ആവേശമിരമ്പി. ഉൗണിലും ഉറക്കിലുമെല്ലാം സൈലൻറ് വാലി നിറഞ്ഞുനിന്ന കാലം. കൊല്ലം ചിന്നക്കടയിൽ നിരവധി ജാഥകൾ നടന്നു. എൻ.കെ. പ്രേമചന്ദ്രനും ക്ലാസ്മേറ്റായ നടൻ സുരേഷ് ഗോപിയുമെല്ലാം ഇൗ ജാഥകളിൽ പെങ്കടുത്തതായി ഫെയ്സി ഒാർക്കുന്നു. പെയിൻറിങ് പ്രദർശനമായിരുന്നു മറ്റൊന്ന്. അന്ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ (ഇപ്പോൾ അയ്യൻകാളി ഹാൾ) മുതിർന്നവർ ചേർന്ന് സെമിനാർ നടത്താൻ തീരുമാനിച്ചു. കവികളടക്കം നിരവധി പ്രമുഖരെ ക്ഷണിച്ചിരുന്നു. പക്ഷേ, കോടതിയിൽനിന്ന് ഒാർഡർ വാങ്ങി ഇലക്ട്രിസിറ്റി ബോർഡ് അത് നിർത്തിവെപ്പിക്കുകയായിരുന്നു.
ഡോ. സാലിം അലിയുടെ കൂടെ...
എം.എസ്സിക്ക് ചേരുംമുമ്പ് ഒരു വർഷം ഡോ. സാലിം അലിയുടെ കൂടെ പക്ഷികളുടെ ദേശാടനത്തെപ്പറ്റി ഗവേഷണം നടത്തുന്ന േപ്രാജക്ടിെൻറ ഭാഗവുമായി. ഫീൽഡ് ബയോളജിസ്റ്റായായിരുന്നു സേവനം. ഫെയ്സിയുടെ താൽപര്യം കണ്ടാണ് ഡോ. സാലിം അലി അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. തമിഴ്നാടിെൻറ പോയൻറ് കാലിമീറിലായിരുന്നു അങ്ങനെ ഒരു വർഷം. പിന്നീടാണ് എം.എസ്സിക്കു ചേരാനായി മദ്രാസ് യൂനിവേഴ്സിറ്റിയിലേക്കു പോകുന്നത്.
അന്തർദേശീയ വേദികളിലെ മലയാളി ശബ്ദം
ലോകത്തുതന്നെ ഏറ്റവും വലിയ കൺസർവേഷൻ ഏജൻസിയാണ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്ചർ (െഎ.യു.സി.എൻ). െഎ.യു.സി.എന്നിെൻറ അനൗദ്യോഗിക യുവജന വിഭാഗമായിരുന്ന ഇൻറർനാഷനൽ ഫെഡറേഷൻ ഫോർ എൻവയൺമെൻറൽ സ്റ്റഡീസ് സെക്രട്ടറി ജനറലായായിരുന്നു ആദ്യ അന്തർദേശീയ ചുമതല. 1988ൽ ഫെയ്സി നേതൃത്വം നൽകുന്ന കാലയളവിലാണ് സംഘടന യു.എൻ.ഇ.പിയുടെ അന്തർദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.
പിന്നീട് സൗത്ത് ഇൗസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ പരിസ്ഥിതി സംഘടനകളുടെ കോഓഡിനേഷനും പ്രഭാഷണങ്ങൾ നടത്താനുമെല്ലാമായി യുനെസ്കോ ഫെേലാ ആയി പ്രവർത്തിച്ചു. തുടർന്ന് െഎ.യു.സി.എൻ കൺസൽട്ടൻറായി െനെറോബി, റിയാദ്, ദോഹ എന്നിവിടങ്ങളിലും. ഇന്ത്യൻ പ്ലാനിങ് കമീഷൻ കൺസൽട്ടൻറ്, ജൈവ വൈവിധ്യ കരാർ രൂപവത്കരണത്തിൽ വികസ്വര രാജ്യങ്ങളുടെ യു.എന്നിലെ െഎക്യേവദിയായ ജി77 രാജ്യങ്ങളുടെ ഉപദേഷ്ടാവ്, യുനെസ്കോയിൽ നടന്ന പ്രഥമ യുെനസ്കോ^യു.എൻ.ഇ.പി യൂത്ത് കോൺഫറൻസ് അധ്യക്ഷൻ തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങൾ വഹിച്ചു.
ജൈവചോരണ നീക്കങ്ങളെ ചെറുത്തുതോൽപിച്ച 'നെഗോഷിയേറ്റർ'
ജി77 രാജ്യങ്ങളുടെ ഉപദേഷ്ടാവും നെഗോഷിയേറ്ററും എന്ന നിലയിൽ ജൈവവൈവിധ്യ ഉച്ചകോടിയിലെ അമേരിക്കൽ താൽപര്യങ്ങളെ പ്രതിരോധിക്കുന്നതിലും ചെറുത്തുതോൽപിക്കുന്നതിലും നിർണായക പങ്കുവഹിക്കാനായി എന്നതാണ് ഡോ. എസ്. ഫെയ്സിയുടെ പരിസ്ഥിതി സംരക്ഷണ ദൗത്യങ്ങളിലെ ഏറ്റവും തിളക്കമാർന്ന ഇടപെടൽ. ജൈവവൈവിധ്യവും സമ്പന്നതയും പ്രകൃതിയുടെ പൊതുസമ്പത്താണെന്ന വാദം നിരത്തി ഏതു രാജ്യങ്ങളുടെ പ്രകൃതിസമ്പത്തിനുമേലും ആധിപത്യം സ്ഥാപിക്കാനാണ് അമേരിക്ക ശ്രമിച്ചത്. യു.എൻ രൂപവത്കരിച്ച ഇൻറർ ഗവൺമെൻറൽ നെഗോഷിയേഷൻ കമ്മിറ്റിയിലാണ് ഉടമ്പടി രൂപവത്കരണ ചർച്ചകൾ നടന്നത്. ചൂടേറിയ ചർച്ചകൾ നടന്ന ഇൗ യോഗങ്ങളിലെ ജി77െൻറ ഉപേദശകനായിരുന്നു ഫെയ്സി.
ജൈവസമ്പത്ത് കൈവശമുള്ള രാജ്യങ്ങളെ അവയുടെ ഉടമസ്ഥർ എന്നതിനപ്പുറം കേവലം 'പരിപാലക'രായി അവകാശങ്ങൾ പരിമിതപ്പെടുത്തി തങ്ങളുടെ അധികാരം സ്ഥാപിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യവും സ്വപ്നവും. എന്നാൽ, ഇൗ നീക്കങ്ങളെ അട്ടിമറിച്ച്, ൈജവവൈവിധ്യം അതത് രാജ്യങ്ങളുടെ ദേശീയ പരമാധികാരത്തിൽ പെടുന്നതാണെന്ന് നിയമപരമായി സ്ഥാപിക്കാനായെന്ന് ഫെയ്സി പറയുന്നു. ജൈവസമ്പത്തിെൻറ ലഭ്യത മറ്റു രാജ്യങ്ങൾക്ക് ലഭിക്കുന്നതിനു വേണ്ട മാനദണ്ഡങ്ങളും ഉടമ്പടിയിൽ ഉൾപ്പെടുത്തി.
അന്ന് 32 വയസ്സാണ് ഫെയ്സിയുടെ പ്രായം. ഇൗ ഉടമ്പടിയാണ് 2003ൽ നമ്മുടെ രാജ്യത്ത് ജൈവവൈവിധ്യ ആക്ടിന് രൂപംനൽകാൻ കാരണമാകുന്നത്. ഇതേത്തുടർന്ന് നാഷനൽ ബയോ ൈഡവേഴ്സിറ്റി അതോറിറ്റി, സ്റ്റേറ്റ് ൈജവ വൈവിധ്യ ബോർഡുകൾ എന്നിവ രൂപംകൊണ്ടു. 1992ലെ ഭൗമ ഉച്ചകോടിയുടെയും 2002 ജൊഹാനസ്ബർഗ് ഉച്ചകോടിയുടെയും തയാറെടുപ്പ് സമ്മേളനങ്ങളിലും ഫെയ്സി ജി77െൻറ സാേങ്കതിക ഉപദേഷ്ടാവായിരുന്നു.
എല്ലാവരും നിശ്ശബ്ദരായപ്പോൾ വിയോജിപ്പിെൻറ ശബ്ദമായി...
ഇന്ത്യയും ചൈനയുമാണ് കൂടുതൽ കാർബൺഡൈ ഒാക്സൈഡ് പുറന്തള്ളുന്നതെന്ന മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പരാമർശങ്ങൾക്കെതിരെ ഒറ്റക്ക് ശബ്ദമുയർത്തിയതായിരുന്നു മറ്റൊരു ശ്രദ്ധേയ ഇടപെടൽ. രാജ്യത്തെ ഒന്നാകെ അടച്ചാക്ഷേപിച്ചിട്ടും എല്ലാവരും മറുപടി പറയാൻ മടിച്ച സമയത്തായിരുന്നു ഇൗ ഇടപെടൽ. ട്രംപിന് മറുപടിയുമായി ഡെക്കാൻ ഹെറാൾഡിലാണ് ലേഖനമെഴുതിയത്. അേമരിക്കയാണ് ഏറ്റവുമധികം മലിനീകരണം നടത്തുന്നത് എന്നത് ശാസ്ത്രീയവും ആധികാരികവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചായിരുന്നു മറുപടി.
ഒരു ഇന്ത്യക്കാരൻ പ്രതിവർഷം പുറന്തള്ളുന്ന ആളോഹരി കാർബൺൈഡ ഒാക്സൈഡിെൻറ പത്തിരിട്ടിയാണ് ഒരു അമേരിക്കക്കാരേൻറത്. കഴിഞ്ഞ 70 വർഷമായി തുടരുന്ന പ്രക്രിയയാണിത്. എന്നിട്ട് ഇന്ത്യയെ കുറ്റം പറയുക എന്നത് അടിസ്ഥാനരഹിതമാണ്. ഇൗ വിവരങ്ങളെല്ലാം ഡെക്കാൻ ഹെറാൾഡിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഇൗ വിഷയത്തിൽ അമേരിക്കയിലെ പ്രസിദ്ധമായ 'കാപിറ്റലിസം നേച്ചർ സോഷ്യലിസം' എന്ന ജേണലിൽ അക്കാദമിക് പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതുപോലെ ഡബ്ല്യു.എച്ച്.ഒയെ തള്ളിപ്പറഞ്ഞുകൊണ്ട് അമേരിക്ക അതിൽനിന്ന് പിൻവാങ്ങിയപ്പോൾ ട്രംപ് ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് എഴുതിയതും ശ്രദ്ധേയമായിരുന്നു. കാലാവസ്ഥ ഉടമ്പടിയിൽ പിന്നീട് വെള്ളം ചേർത്തെന്ന് ഫെയ്സി പറയുന്നു.
കടലുണ്ടി^വള്ളിക്കുന്ന്: രാജ്യത്തെ ആദ്യ കമ്യൂണിറ്റി റിസർവ്
രാജ്യത്താദ്യമായി സ്ഥാപിതമായ കമ്യൂണിറ്റി റിസർവായ 'കടലുണ്ടി^വള്ളിക്കുന്ന്' യാഥാർഥ്യമാകുന്നത് ഡോ. ഫെയ്സിയുടെ മുൻൈകയിലാണ്. വിവിധ തരത്തിലുള്ള സംരക്ഷിത മേഖലകളിൽപെട്ട ഒരു വിഭാഗമാണ് കമ്യൂണിറ്റി റിസർവ്. പ്രാദേശികമായി ജനങ്ങളുടെ മുൻകൈയിലും നേതൃത്വത്തിലും ഭരണം നടത്തുന്ന സംരക്ഷിത മേഖലകളാണ് ഇവ. 2003ലാണ് വൈൽഡ് ലൈഫ് ആക്ടിൽ ഇതുസംബന്ധിച്ച വകുപ്പ് ഉൾപ്പെടുത്തിയത്. ഇതേത്തുടർന്നാണ് കടലുണ്ടി^വള്ളിക്കുന്ന് മേഖലയെ സംരക്ഷിത മേഖലയാക്കാനുള്ള ശ്രമങ്ങൾ നടന്നത്.
പശ്ചാത്തല ജോലികൾ നടത്തുകയും പരിശീലനം നൽകുകയും ചെയ്തായിരുന്നു തുടക്കം. 1.5 സ്ക്വയർ കിലോമീറ്റർ പരിധിയിലാണ് റിസർവ് സ്ഥിതിചെയ്യുന്നത്. തടാകവും നിരവധി കണ്ടൽക്കാടുകളുമുള്ള ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ വിരുന്നെത്തുന്ന മേഖല കൂടിയാണ്. രണ്ടു പഞ്ചായത്തിലെ പ്രദേശങ്ങളാണ് ഇതിൽ ഉൾെപ്പടുന്നത്. സാങ്ച്വറി, നാഷനൽ പാർക്ക് എന്നിവ ഫോറസ്റ്റ് വകുപ്പ് അവരുടെ ഏകാധിപത്യത്തിൻ കീഴിൽ ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നതാണെന്ന് ഫെയ്സി പറയുന്നു. കാടുകൾ വെട്ടിത്തെളിച്ചാണ് പ്ലാേൻറഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. കാടിൻറ നല്ലൊരു ഭാഗവും തേക്കിൻകാടുകളാണ്. സ്വാഭാവിക വനങ്ങൾ വെട്ടിയിട്ടാണ് ഇൗ തേക്കിൻക്കാടുകൾ സ്ഥാപിച്ചിട്ടുള്ളത്.
പ്ലാച്ചിമടയിലെ ഇടപെടലുകൾ
പ്ലാച്ചിമട ഹൈപവർ കമ്മിറ്റിയുടെ രൂപവത്കരണത്തിലേക്ക് വഴിയൊരുക്കിയതിലും ഫെയ്സിയുടെ നിസ്തുലമായ ഇടപെടലുകളുണ്ട്. താനന്ന് ഗ്രാണ്ട് വാട്ടർ അതോറിറ്റി എക്സ്പേർട്ട് അംഗമായി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്ന് ഫെയ്സി ഒാർക്കുന്നു. പ്ലാച്ചിമടയിലെ നഷ്ടപരിഹാര വിഷയം ഞാനന്ന് ഗ്രൗണ്ട് വാട്ടർ അതോറിറ്റിയിൽ കൊണ്ടുവന്നു. സബ്കമ്മിറ്റി രൂപവത്കരിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. വീണ്ടും വിഷയം ഗ്രൗണ്ട് വാട്ടർ അതോറിറ്റിയിൽ കൊണ്ടുവന്നു. അങ്ങനെയാണ് വിഷയം വിപുലമായി പഠിക്കാൻ ഹൈപവർ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനമുണ്ടായത്. തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്ലാച്ചിമട ഹൈപവർ കമ്മിറ്റിയുണ്ടായി.
പൊലൂഷൻ കൺട്രോൾ ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യവകുപ്പ്, ജലവിഭവം, കേന്ദ്ര ഭൂഗർഭ ജല ബോർഡ് എന്നിങ്ങനെ 12 ഏജൻസികളുടെ മേധാവികളും മൂന്ന് സ്വതന്ത്ര വിദഗ്ധന്മാരും അടങ്ങിയതായിരുന്നു കമ്മിറ്റി. പരിസ്ഥിതി വിഭാഗ വിദഗ്ധനായി തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒമ്പതു മാസത്തെ പ്രവർത്തനമായിരുന്നു. ശമ്പളമൊന്നുമില്ലാതെ മറ്റു ജോലിക്കൊന്നും പോകാതെയായിരുന്നു സേവനമനുഷ്ഠിച്ചത്. ഭയങ്കര സമ്മർദമായിരുന്നു.
തന്നെ നിരീക്ഷിക്കാൻപോലും കമ്പനി ആളുകളെ ചുമതലപ്പെടുത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ജലവിഭവമന്ത്രി എൻ.കെ. പ്രേമചന്ദ്രനുമെല്ലാം വലിയ പിന്തുണ നൽകി. റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെ നിയമവുണ്ടായി. നഷ്ടപരിഹാര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ൈട്രബ്യൂണലും. പക്ഷേ, കേന്ദ്രത്തിലേക്കയച്ചപ്പോൾ അവരതിനെ വീഴ്ത്തി. അട്ടപ്പാടിയിൽ ജപ്പാൻ സഹായത്തോടെ ഒരു പരിസ്ഥിതി പുനഃസ്ഥാപന പദ്ധിതിയുടെ പ്രോജക്ട് പ്ലാൻ പുനഃഘടന ചെയ്തതും ഫെയ്സിയാണ്. പദ്ധതി വിജയകരമായിരുന്നു. ഇവിടെ വറ്റിയ അരുവികളൊക്കെ പുനർജനിച്ചിട്ടുണ്ട്.
പ്രളയത്തിന് കാരണം ആഗോളതാപനം
കേരളത്തിൽ 2018ലുണ്ടായ പ്രളയത്തിന് ആഗോള താപനവുമായി ബന്ധമുണ്ടെന്ന് ഡോ. എസ്. ഫെയ്സി പറയുന്നു. നിർഭാഗ്യവശാൽ അതിവിടെ ചർച്ചചെയ്യപ്പെട്ടിട്ടില്ല. കാട് നശിച്ചതുകൊണ്ടാണ് ഇവിടെ പ്രളയമുണ്ടായത് എന്നു പറയുന്നതിന് ഒരടിസ്ഥാനവുമില്ല. കാലാവസ്ഥ വ്യതിയാനം ഒന്നുകൊണ്ട് മാത്രമാണ് അത്ര തീവ്രവും ശക്തവുമായ മഴയുണ്ടായത്. ആറു മാസംകൊണ്ട് പെയ്യേണ്ട മഴയാണ് ഏഴു ദിവസംകൊണ്ട് പെയ്തിറങ്ങിയത്. പല മാസങ്ങളിലെ പല ദിവസങ്ങളിലായി വിതരണം ചെയ്യേണ്ട മഴയാണ് ഒന്നിച്ച് ലഭിച്ചത്. അതുമാത്രമാണ് പ്രളയത്തിന് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ആ വർഷംതന്നെ ലേഖനം എഴുതിയിരുന്നു. കാലാവസ്ഥയെക്കുറിച്ച് പഠിക്കുന്ന യു.എന്നിനു കീഴിലുള്ള ഇൻറർഗവൺമെൻറൽ പാനൽ ഒാൺ െക്ലെമറ്റ് ചെയ്ഞ്ച് (െഎ.പി.സി.സി) 2007ലെ റിേപ്പാർട്ടിൽ പ്രളയങ്ങൾ കൂടുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു, വിശേഷിച്ചും ഏഷ്യൻ രാജ്യങ്ങളിൽ.
കാടിെൻറ വിസ്തൃതിയെക്കുറിച്ചുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ രണ്ടു വർഷം കൂടുേമ്പാഴുള്ള റിപ്പോർട്ടിൽ (2017) േകരളത്തിൽ 1000 സ്ക്വയർ കിലോമീറ്റർ കാട് കൂടിയിട്ടുണ്ട് എന്ന് പറയുന്നുണ്ട്. വനം ഉള്ള ജില്ലകളിൽ നീർത്തടങ്ങൾ ഒരു പതിറ്റാണ്ടുകൊണ്ട് 70 സ്ക്വയർ കിലോമീറ്റർ കൂടിയിട്ടുമുണ്ട്. നീർത്തടങ്ങൾ കുറഞ്ഞതുകൊണ്ടോ വനവിസ്തൃതി ചുരുങ്ങിയതുകൊണ്ടോ അല്ല പ്രളയമുണ്ടായതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ആഗോള താപനമാണ് പ്രധാന വില്ലൻ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും പ്രളയമുണ്ടാകും. വരരുത് എന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും യാഥാർഥ്യം മറ്റൊന്നാണ്.
പ്രകടനപരതയിൽ കാര്യമില്ല
കാലാവസ്ഥ പ്രതിസന്ധി അടുത്തൊന്നും തീരില്ല. വലിയ വ്യത്യാസങ്ങൾ പ്രകൃതിയിലുണ്ടാകും. കുറെ സ്പീഷീസ് നഷ്ടപ്പെടും. കടൽജല നിരപ്പുയരും. കുടിവെള്ളത്തിന് വലിയ ക്ഷാമം നേരിടും. പെട്രോളിയത്തിന് ഇനി 60 വർഷത്തെ കാലാവധിയേയുള്ളൂ. അതിനുമുമ്പ് ഫലപ്രദമായ ബദലുകളൊന്നും ഉണ്ടാകാനും പോകുന്നില്ല. മനുഷ്യന് ഇൗ മാറ്റങ്ങളെ അതിജീവിക്കാനുള്ള ശേഷി വളരെ കുറവാണ്. നമ്മൾ സ്വതന്ത്ര സ്പീഷീസ് അല്ല. സാേങ്കതികവിദ്യയെയും വൈദ്യശാസ്ത്രത്തെയും ആശ്രയിച്ച് മാത്രം ജീവിക്കാൻ കഴിയുന്നവരാണ് മനുഷ്യർ. മലയാളികളിൽ സാമാന്യം പരിസ്ഥിതി അവബോധമുള്ള ആളുകളുണ്ട്. എന്നാൽ, ഉപഭോഗസംസ്കാരം പുലർത്തുന്ന വേറൊരു വിഭാഗവുമുണ്ട്. പിന്നെ പരിസ്ഥിതിയുടെ പേരിൽ ഒരുതരം പ്രകടനപരതയുമുണ്ട്. ഇതിൽ വലിയ കാര്യമില്ലെന്നും ഡോ. ഫെയ്സി ചൂണ്ടിക്കാട്ടുന്നു.
പച്ചപ്പിനെ കാക്കാൻ വീടുകളിലൊരുങ്ങാം
പരിസ്ഥിതിയെ സംരക്ഷിക്കാൻ വീടുകളിൽതെന്ന ഇടപെടൽ നടത്താൻ കഴിയും. പ്രകൃതിവിഭവങ്ങളുടെ പരിമിതികളറിഞ്ഞും അതിനുള്ളിൽനിന്നും ജീവിക്കാൻ ശ്രമിക്കണം. സഹജീവികളോടും പ്രകൃതിയോടുമുള്ള നീതി ഉയർത്തിപ്പിടിക്കുകയും ഉറപ്പുവരുത്തുകയും വേണം. വിഭവങ്ങൾ ഉപയോഗിക്കുന്നതിലും മാലിന്യം ഉൽപാദിപ്പിക്കുന്നതിലും കാര്യമായ കുറവ് കൊണ്ടുവരണം. പരിസ്ഥിതിയെ കരുതലോടെ ഉപയോഗിക്കണം. എന്തു കാര്യം ചെയ്യുേമ്പാഴും അതിലൂടെ എന്ത് ആഘാതമാണ് പ്രകൃതിക്ക് ഉണ്ടാകുന്നതെന്ന വ്യക്തിപരമായ വിലയിരുത്തലുണ്ടാകണം. എല്ലാ കാര്യങ്ങളിലും പരിസ്ഥിതിക്ക് മുൻഗണന നൽകുന്നതും ലളിതമായ ജീവിതം ഭംഗിയുള്ള ജീവിതമാണെന്ന് ഉൾക്കൊള്ളുന്നതുമായ സംസ്കാരം വളർത്തിയെടുക്കണം. ഒരാൾ വിമാനത്തിൽ ഇവിടെനിന്ന് ഡൽഹിയിലേക്കു യാത്രചെയ്യുേമ്പാൾ ആളോഹരി 400 കിലോഗ്രാം കാർബൺൈഡ ഒാക്സൈഡാണ് ഉൽപാദിപ്പിക്കുന്നത്. പ്ലാസ്റ്റിക്കിന് പകരമായി തുണി ഉപയോഗിക്കാം. പ്ലാസ്റ്റിക്കിനെ പൂർണമായും ഒഴിവാക്കിയുള്ള ജീവിതവും സാധ്യമല്ല. അങ്ങനെ ഉണ്ടാകണമെങ്കിൽ നാഗരികതയിൽതന്നെ വ്യത്യാസങ്ങളുണ്ടാകണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.