Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightSpecialschevron_rightInteriviewschevron_rightഎ​െൻറ എ​ല്ലാ...

എ​െൻറ എ​ല്ലാ പാ​ട്ടു​ക​ളും സാ​ധാ​ര​ണ​ക്കാ​രെ മു​ന്നി​ൽക്ക​ണ്ടാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്- ഷാൻ റ​ഹ്​മാ​ൻ

text_fields
bookmark_border
interview with shan rahman
cancel
camera_alt

ഭാര്യ സൈ​റ​, മകൻ റ​യാ​ൻ എന്നിവർക്കൊപ്പം ഷാൻ റ​ഹ്​മാ​ൻ.​ ചി​​ത്ര​​ം: ആ​​ഷി​​ക്​ ഹ​​സ്സ​​ൻ

റ​ഹ്​മാ​ൻ സം​ഗീ​ത​ത്തോ​ടു​ള്ള പ്രണയംകൊണ്ട്​'പാട്ടിനുപോയ' ഷാൻ റ​ഹ്​മാ​ൻ അ​തി​മ​നോ​ഹ​ര ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ചുതു​ട​ങ്ങി​യി​ട്ട് 12 വ​ർ​ഷ​മാ​യി. ആ​ർ​ക്കും മൂ​ളാ​വു​ന്ന മാ​ജി​ക്ക​ൽ സം​ഗീ​തം​കൊ​ണ്ട് ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഷാ​ൻ റ​ഹ്​മാനും കു​ടും​ബ​വും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്നു...

'റാ​സ​ൽ​ഖൈ​മ​യി​ലെ ആ ​വ​ലി​യ വീ​ട്ടി​ൽ, ആ ​രാ​ജ​കു​മാ​ര​ൻ ഒ​റ്റ​ക്കാ​യി​രു​ന്നി​ല്ല. കൂ​ട്ടി​ന് ഒ​രു പി​യാ​നോ​യു​മു​ണ്ടാ​യി​രു​ന്നു...'

അ​നു​രാ​ഗ​ത്തി​ൻവേ​ള​യി​ൽ മ​ന​മി​ൽ പ്രേ​മാ​ർ​ദ്ര​മാ​യ് പാ​ടാ​ൻ മ​ല​യാ​ളി​ക്ക് മാ​ജി​ക് ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ഷാ​ൻ റ​ഹ്​മാ​നെക്കു​റി​ച്ച് ആ​രെ​ങ്കി​ലു​മൊ​രു ക​ഥ​യെ​ഴു​തി​യാ​ൽ അ​തി​ങ്ങനെ​യാ​കും തു​ട​ങ്ങു​ക. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല, റാ​സ​ൽ​ഖൈ​മ ഇ​ന്ത്യ​ൻ ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കുേ​മ്പാ​ൾ ഷാ​ൻ റ​ഹ്​മാ​ൻ ആ​ദ്യം ചേ​ർ​ന്ന​ത് ക​രാേ​ട്ട ക്ലാ​സി​ലാ​ണ്. ആ​ദ്യ ദി​വ​സ​ത്തെ കി​ക്കി​ൽത​ന്നെ 'തി​രി​ച്ച​ടി' നേ​രി​ട്ട​തോ​ടെ നേ​രെ തൊ​ട്ട​ടു​ത്തു​ള്ള പി​യാ​നോ ക്ലാ​സി​ലേ​ക്കു മാ​റി. ക​റു​പ്പിലും വെ​ളു​പ്പിലുമുള്ള പി​യാ​നോ ക​ട്ട​കളുടെ 'കട്ട ഫാൻ' ആയ​പ്പോ​ഴേ​ക്കും റാ​സ​ൽ​ഖൈ​മ​യി​ൽനി​ന്ന് ത​ല​ശ്ശേ​രി​ക്ക് പ​റ​ക്കേ​ണ്ടിവ​ന്നു.

അ​തേ​സ​മ​യ​ത്തുത​ന്നെ​യാ​ണ് മ​റ്റൊ​രു റ​ഹ്​മാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​സം​ഗീ​ത​ത്തി​​െൻറ സിം​ഹാ​സ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യും തു​ട​ങ്ങി​യ​ത്- സാ​ക്ഷാ​ൽ എ.​ആ​ർ.റ​ഹ്​മാ​ൻ. റോ​ജ​യി​ലെ​യും ജ​ൻറി​ൽ​മാ​നി​​െല​യും പാ​ട്ടു​ക​ൾ കേ​ട്ട​പ്പോ​ൾത​ന്നെ ഷാ​ൻ റ​ഹ്​മാ​ൻ ഉ​റ​പ്പി​ച്ചു; '​സം​ഗീ​ത​ത്തി​ൽ എ​നി​ക്ക് ത​ന​താ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം'. അ​ന്നു​വ​രെ ഇ​ഷ്​ട​പ്പെ​ട്ട പാ​ട്ടു​ക​ളു​ടെ നോ​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കി കീ​ബോ​ർ​ഡി​ൽ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​രു​ന്ന​ത്. സ്വ​ന്ത​മാ​യി പാ​ട്ടു​ക​ൾ​ക്ക് ഈ​ണംപ​ക​ര​ണ​മെ​ന്ന ആ​ഗ്ര​ഹം ഷാ​നി​ൽ നി​റ​ച്ച​ത് എ.​ആ​ർ. റ​ഹ്​മാ​നാ​ണ്. ആ ​ആ​ഗ്ര​ഹ​ത്തി​ൽ തു​ട​ങ്ങി​യ സം​ഗീ​തയാ​ത്ര തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലെയും മറാത്തിയിലെയും 50ലേ​റെ സി​നി​മ​ക​ൾ പി​ന്നി​ട്ട് ഒ​രു 'നീ​ല​ക്കു​റു​ഞ്ഞി​ക്കാ​ല​'ത്തി​െൻറ നി​റ​വി​ലാ​ണി​പ്പോ​ൾ. ഒ​പ്പം ലോ​കം മു​ഴു​വ​ൻ ഏ​റ്റു​പാ​ടി​യ ജി​മി​ക്കി ക​മ്മ​ലി​െൻറ​യും മാ​ണി​ക്യമ​ല​രാ​യ പൂ​വി​യു​ടെ​യും പെ​രു​മ​യും.


''സം​ഗീ​തസം​വി​ധാ​ന​രം​ഗ​ത്ത് 12 വ​ർ​ഷം ആ​യെ​ന്ന​ത് നി​ങ്ങളൊ​ക്കെ പ​റ​യുേ​മ്പാ​ഴാ​ണ് ഓ​ർ​ക്കു​ന്ന​തുത​ന്നെ. ദൈ​വാ​നു​ഗ്ര​ഹ​മാ​ണ് എ​ന്നെ ഇ​ത്ര​യുംകാ​ലം ഈ ​വ​ഴി​യി​ൽ ന​ട​ത്തി​ച്ച​ത്. മ​ല​ബാ​റി​ൽ ജ​നി​ച്ച ഒ​രു മുസ്​ലിം പ​യ്യ​ൻ സ്വാ​ഭാ​വി​ക​മാ​യും എ​ത്തി​പ്പെ​ടു​ക ഗ​ൾ​ഫി​ലാ​ണ്. ദു​ബൈ​യി​ൽ ഒ​രു ബി​സി​ന​സ്, അ​ത് വ​ള​രുേ​മ്പാ​ൾ അ​ജ്മാ​നി​ലോ ഷാ​ർ​ജ​യി​ലോ ഒ​രു ബ്രാ​ഞ്ച് കൂ​ടി. ഇ​തി​ൽനി​ന്ന് മാ​റി പാ​ട്ടിെൻറ വ​ഴി​യേ ന​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഉ​പ്പ അബ്​ദു​ൽ റ​ഹ്​മാ​നും ഉ​മ്മ ലൈ​ല​യും ന​ൽ​കി​യ പി​ന്തു​ണ വ​ള​രെ വ​ലു​താ​ണ്. 'മ​ക​ൻ അ​വ​െൻറ പാ​ട്ടി​നു പോ​യി ഭാ​വി ക​ള​യു​മോ?' എ​ന്ന് സം​ശ​യി​ച്ച​വ​രോ​ട് 'അ​വ​െൻറ ഇ​ഷ്​ടം ന​ട​ക്ക​ട്ടെ' എ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്. 'ചെ​മ്പി​നി​ല്ലാ​ത്ത ചൂ​ട് എ​ന്തി​നാ​ണ് അ​ട​പ്പി​ന്?' എ​ന്ന ചി​ന്ത എ​നി​ക്കു ത​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കാ​ത്ത​തി​നാ​ൽ മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ആ​കു​മെ​ന്ന് ക​രു​തി​യ​തേ​യി​ല്ല. ഇ​തി​ലേ​ക്ക് ന​യി​ച്ച​ത് എ.​ആ​ർ. റ​ഹ്​മാ​​​െൻറ പാ​ട്ടു​​കളാണ്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് ഷാ​ൻ റ​ഹ്​മാ​​നെ​ന്ന സം​ഗീ​തസം​വി​ധാ​യ​ക​െൻറ 12 വ​ർ​ഷ​ത്തെ ലൈ​ഫ് ഉ​ണ്ടാ​യ​ത്.'' -ഷാ​ൻ പ​റ​യു​ക​യാ​ണ്; ജീ​വി​തം, സം​ഗീ​തം, സൗ​ഹൃ​ദം, യാ​ത്ര...

മ​ല​യാ​ള​ത്തി​െൻറ എ.​ആ​ർ. റ​ഹ്​മാ​ൻ

എ.​ആ​ർ. റ​ഹ്​മാ​​നെ അ​നു​ക​രി​ച്ചാ​ണോ ഷാ​ൻ റ​ഹ്​മാ​ൻ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച​തെ​ന്നുവ​രെ ഷാ​നി​നോ​ട് ചോ​ദി​ച്ച​വ​രു​ണ്ട്. മ​ല​യാ​ള​ത്തി​െൻറ എ.​ആ​ർ. റ​ഹ്​മാ​ൻ എ​ന്ന വി​ളി​പ്പേ​രും സ്വ​ന്തം. അ​തി​ൽ സ​ന്തോ​ഷി​ക്കുേ​മ്പാ​ഴും ഷാ​നി​നെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നൊ​രു കാ​ര്യ​മു​ണ്ട്- എ.​ആ​ർ. റ​ഹ്​മാ​​നെ ഇ​തു​വ​രെ പ​രി​ച​യ​പ്പെ​ടാ​ൻ പ​റ്റി​യി​ട്ടി​ല്ല. എ.​ആ​റിെൻറ ഭാ​ര്യ​സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​യ ന​ട​ൻ റ​ഹ്​മാ​നുമാ​യി ന​ല്ല അ​ടു​പ്പ​മു​ണ്ട് ഷാ​നി​ന്. 'റ​ഹ്​മാ​നി​ക്ക​യോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്നെ അ​ദ്ദേ​ഹ​ത്തി​െൻറ​യ​ടു​ത്ത് എ​ന്നെ​ങ്കി​ലും കൊ​ണ്ടു​പോ​ക​ണ​മെ​ന്ന്. എ​വി​ടെ​യാ​ണെ​ങ്കി​ലും ഒ​ന്നു​പ​റ​ഞ്ഞാ​ൽ മ​തി, ഓ​ടി​യെ​ത്താ​മെ​ന്ന്. സം​ഗീ​ത​വ​ഴി​യി​ലെ ഏ​തെ​ങ്കി​ലു​മൊ​രു തി​രി​വി​ൽ​വെ​ച്ച് അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​മു​ട്ടു​മെ​ന്നുത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. സ​മ​യ​മാ​കുേ​മ്പാ​ൾ അ​ത് ന​ട​ക്കും'- ഷാ​നി​ൽ 13 വ​യ​സ്സു​ള്ള ആ '​ഫാ​ൻ ബോ​യ്' ഇ​ന്നു​മു​ണ്ട്. റ​ഹ്​മാ​​െൻറ പാ​ട്ടു​ക​ൾ കാ​സ​റ്റി​ൽ റെ​ക്കോ​​ഡ് ചെ​യ്ത് വാ​ങ്ങി നി​ര​ന്ത​രം കേ​ട്ട് നോ​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കി​യാ​ണ് ഷാ​ൻ ത​ന്നി​ലെ സം​ഗീ​തപ്ര​തി​ഭ​യെ മി​നു​ക്കി​യെ​ടു​ത്ത​ത്. പി​ന്നെ ഇൻറ​ർ​നെ​റ്റിെൻറ​യും യൂട്യൂ​ബി​െൻറ​യു​മൊ​ക്കെ കാ​ല​മാ​യ​പ്പോ​ൾ 'ക്ലാ​സ്' അ​വിേ​ട​ക്കു മാ​റ്റി.

അ​ങ്ങ​നെ സം​ഗീ​തസം​വി​ധാ​ന​ത്തി​ലും സൗ​ണ്ട് എ​ൻ​ജി​നീ​യ​റി​ങ്ങി​ലു​മൊ​ക്കെ ഹ​രം​പി​ടി​ച്ചുന​ട​ന്ന സ​മ​യ​ത്തൊ​രു മ്യൂ​സി​ക് ഷോ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് വി​നീ​ത് ശ്രീ​നി​വാ​സനെ പ​രി​ച​യ​പ്പെ​ട്ട​ത്. ആ ​സൗ​ഹൃ​ദം ഷാ​നി​നെ സി​നി​മ​യി​ലെ​ത്തി​ച്ചു. ജോ​ണി ആൻറ​ണി​യു​ടെ മ​മ്മൂ​ട്ടി ചി​ത്രം 'ഈ ​പ​ട്ട​ണ​ത്തി​ൽ ഭൂ​തം' ആ​യി​രു​ന്നു ആ​ദ്യ ചി​ത്രം. വി​നീ​തും ഷാ​നും ആ​ദ്യ​മാ​യൊ​ന്നി​ച്ച 'കോ​ഫി@​എം.​ജി റോ​ഡ്' എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ഹി​റ്റാ​യി​രു​ന്നു. 'മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി'​ലൂ​ടെ വി​നീ​ത് ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​െൻറ വേ​ഷ​മ​ണി​ഞ്ഞ​പ്പോ​ഴും സം​ഗീ​തം മ​റ്റാ​രു​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും 'ത​ട്ട​ത്തി​ൻ മ​റ​യ​ത്തി'​ലെ ന​വീ​ന​ത്വ​ത്തി​െൻറ ഭം​ഗി​യും മെ​ല​ഡി​യു​ടെ ശാ​ലീ​ന​ത​യു​മു​ള്ള ഒ​രു​പി​ടി ഈ​ണ​ങ്ങ​ളാ​ണ് ഷാ​നി​നെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്. ഇ​നി ഷാ​നിെൻറ പാ​ട്ടു​ക​ളു​ടെ കാ​ല​മാ​ണെ​ന്ന് സം​ഗീ​താ​സ്വാ​ദ​ക​ർ വി​ധി​യെ​ഴു​തി. എ​ന്നാ​ൽ, ഗി​ന്ന​സ് പ​ക്രു​വിെൻറ 'കു​ട്ടി​യും കോ​ലും' വ​രെ എ​ട്ടു​മാ​സ​ത്തോ​ളം കാ​ത്തി​രി​ക്കേ​ണ്ടിവ​ന്നു 'സം​ഗീ​തം-​ഷാ​ൻ റ​ഹ്​മാ​ൻ' എ​ന്ന ടൈ​റ്റി​ൽ കാ​ർ​ഡ് വീ​ണ്ടും സ്ക്രീ​നി​ൽ തെ​ളി​യാ​ൻ.


അ​താ​യി​രു​ന്നു ശ​രി​ക്കും 'ലോ​ക്ഡൗ​ൺ കാ​ലം'

എ​ട്ടു മാ​സ​ത്തോ​ളം സി​നി​മ​യി​ലേ​ക്ക് വി​ളി​യും കാ​ത്തി​രു​ന്ന ആ ​കാ​ല​ത്തെ ത​​െൻറ ലോ​ക്ഡൗ​ൺ കാ​ല​മെ​ന്നാ​ണ് ഷാ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് കോ​വി​ഡ് വ​ന്ന​പ്പോ​ഴു​ള്ള ലോ​ക്ഡൗ​ണൊ​ന്നും ഒ​രു പ്ര​ശ്ന​മാ​യി​ല്ലെ​ന്നും ഷാ​ൻ ക​ളി​യാ​യി പ​റ​യും. ഈ ​അ​നി​ശ്ചി​താ​വ​സ്ഥ ഷാ​നിെൻറ ക​രി​യ​റി​ൽ പ​ല​യി​ട​ത്തും കാ​ണാം. 'ഏ​തു േജാ​ലി​യി​ലു​മു​ണ്ട് ഈ ​അ​നി​ശ്ചി​താ​വ​സ്ഥ. അ​താ​ലോ​ചി​ച്ച് ടെ​ൻ​ഷ​ൻ അ​ടി​ച്ചി​രു​ന്നി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. സി​നി​മ​ക​ളി​ല്ലാ​ത്ത സ​മ​യ​ത്തും എ​നി​ക്ക് വെ​റു​െത ഇ​രി​ക്കേ​ണ്ടിവ​ന്നി​ട്ടി​ല്ല. പ​ര​സ്യ ജി​ംഗി​ളു​ക​ൾ, ടി.​വി ഷോ ​അ​ങ്ങനെ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ദൈ​വം കൊ​ണ്ടു​വ​ന്നുത​രും. ജീ​വി​ത​ത്തി​ൽ ഇ​ങ്ങനെ​യും ഒ​രു വ​ശ​മു​ണ്ട്, ന​മ്മ​ൾ അ​തി​നെ ത​ര​ണംചെ​യ്തേ പ​റ്റൂ എ​ന്നൊ​ക്കെ പ​ഠി​പ്പി​ച്ച നാ​ളു​ക​ളാ​ണ​ത്'- ഷാ​ൻ പ​റ​ഞ്ഞു.

ഒ​രു ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ ത​നി​ക്ക് ശാ​സ്ത്രീ​യസം​ഗീ​തം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് 'അ​ര​വി​ന്ദ​െൻറ അ​തി​ഥി​ക​ളി'​ലൂ​ടെ ഷാ​ൻ തെ​ളി​യി​ക്കു​ക​യും ചെ​യ്തു. 'ര​വീ​ന്ദ്ര​ൻ മാ​ഷും ജോ​ൺ​സൺ മാ​ഷുമൊക്കെ മാ​സ് ആ​യി ക്ലാ​സി​ക് ചെ​യ്ത​വ​രാ​ണ​്​. അ​വ​രു​ടെ പാ​ട്ടു​ക​ൾ എ​ത്ര ക്ലാ​സി​ക്ക​ൽ ആ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. എ​െൻറ എ​ല്ലാ പാ​ട്ടു​ക​ളും സാ​ധാ​ര​ണ​ക്കാ​രെ മു​ന്നി​ൽക്ക​ണ്ടാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്'- ഷാനിെൻറ സമീപനവും ആ ​പാ​ട്ടു​ക​ൾപോ​ലെത്ത​ന്നെ ല​ളി​തം.


യാ​ത്ര ഇ​ഷ്​ട​പ്പെ​ടാ​ത്ത കാ​ർപ്രേമി!

2009ൽ ​സി​നി​മ ക​രി​യ​ർ തു​ട​ങ്ങി​യ സ​മ​യ​ത്തുത​ന്നെ​യാ​യി​രു​ന്നു കൊ​ച്ചി​ക്കാ​രി സൈ​റ​യു​മാ​യു​ള്ള ഷാ​നി​െൻറ വി​വാ​ഹ​വും. സം​ഗീ​തം പ​ഠി​ക്കാ​ത്തൊ​രു സം​ഗീ​ത​ജ്ഞ​നും ഇൻറീ​രി​യ​ർ ഡി​സൈ​നി​ങ് പ​ഠി​ക്കാ​ത്തൊ​രു ഇ​ൻറീ​രി​യ​ർ ഡി​സൈ​ന​റു​മാ​ണ് ത​​െൻറ വീ​ട്ടി​ലു​ള്ള​തെ​ന്ന് ഷാ​ൻ പ​റ​യും. എം.​ബി.​എ (എ​ച്ച്.​ആ​ർ) പ​ഠി​ച്ച സൈ​റ​യും കൈ​വെ​ക്കു​ന്ന​തൊ​ക്കെ ഹി​റ്റ് ത​ന്നെ. കൊ​ച്ചി​യി​ൽ കാ​ക്ക​നാ​ട്ടു​ള്ള ഇ​വ​രു​ടെ ഫ്ലാ​റ്റി​െൻറ ഉ​ള്ള​ല​ങ്കാ​രം ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ന​ട​ൻ അ​ജു വ​ർ​ഗീ​സി​െൻറ ഭാ​ര്യ അ​ഗ​സ്​റ്റീന​യു​ടെ കി​ഡ്സ് ബു​ട്ടീ​ക് ആ​യി​രു​ന്നു 'സൈ​റ ഷാ​ൻ ഡി​സൈ​ൻ​സി'​െൻറ ആ​ദ്യ േപ്രാ​ജ​ക്ട്. ഇ​ട​ക്ക് കോവിഡ് വി​ല്ല​നാ​യെ​ങ്കി​ലും അ​ഞ്ചോ​ളം പ്രോ​ജ​ക്ടു​ക​ൾ ഇ​പ്പോ​ൾ സൈ​റ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.

അ​ടു​ത്തി​ടെവ​രെ സ്​റ്റുഡി​യോ​യും വീ​ട്ടി​ൽത​ന്നെ​യാ​യി​രു​ന്ന​തി​നാ​ൽ ഷാ​നി​െൻറ തി​ര​ക്കു​ക​ൾ കു​ടും​ബജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യിേ​ട്ട​യി​ല്ലെ​ന്ന് സൈ​റ പ​റ​യു​ന്നു. സം​ഗീ​തം, കു​ടും​ബം എ​ന്നി​വ ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഷാ​നി​െൻറ ക്രേ​സ് കാ​റു​ക​ളാ​ണ്. അ​തി​ങ്ങ​നെ ഇ​ട​ക്കി​ടെ മാ​റ്റു​ന്ന​താ​ണ് സൈ​റ, ഷാ​നി​ന് ന​ൽ​കു​ന്ന ഏ​ക മൈ​ന​സ് മാ​ർ​ക്ക്. മി​നി കൂ​പ്പ​റും ബി.​എം.​ഡ​ബ്ല്യു​വും ക​ട​ന്ന് ഇ​പ്പോ​ൾ റേ​ഞ്ച് റോ​വ​റി​ലെ​ത്തിനി​ൽ​ക്കു​ക​യാ​ണ് ഷാ​നി​െൻറ വാ​ഹ​ന​പ്രേ​മം. ഇ​ത്ര​യും വ​ലി​യ വ​ണ്ടി​യൊ​ക്കെ വാ​ങ്ങി​യി​ട്ട് അ​ധി​കം യാ​ത്ര പോ​കാ​ത്ത​താ​ണ് സൈ​റ​യു​ടെ പ​രി​ഭ​വ​ത്തി​ന് കാ​ര​ണം. പ​ത്തു മി​നി​റ്റ് മാ​ത്രം ഡ്രൈ​വു​ള്ള സ്​റ്റുഡി​യോ​യി​ലേ​ക്കാ​ണ് ഷാ​ൻ ആ​കെ കാ​റോ​ടി​ക്കു​ക. പി​ന്നെ അ​പൂ​ർ​വ​മാ​യി കോ​ഴി​ക്കോ​ട​ൻ യാ​ത്ര​ക​ളും. 'വീ​ട്ടി​ൽ ഞ​ങ്ങ​ൾ​ക്കൊ​പ്പം ഇ​രി​ക്കാ​നാ​ണ് ഇ​ക്ക കൂ​ടു​ത​ൽ ഇ​ഷ്​ടപ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ട് യാ​ത്ര പോ​കാ​ത്ത​തി​ൽ അ​ധി​കം പ​രി​ഭ​വ​വു​മി​ല്ല. പ​ക്ഷേ, ഡ്രൈ​വ് അ​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ മ​ക​ൻ റ​യാ​നു​മൊ​ത്ത് ഞ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. ഈ ​കോവിഡ് കാ​ല​ത്ത് മി​സ് ചെ​യ്യു​ന്ന​തും അ​ത്ത​രം യാ​ത്ര​ക​ളാ​ണ്'- സൈ​റ പ​റ​യു​ന്നു.

ദു​ബൈ ഇ​ഷ്​ട ലൊ​ക്കേ​ഷ​ൻ

പത്തുവയസ്സുകാരൻ റ​യാ​നാ​ണ് വീ​ട്ടി​ലെ സൂ​പ്പ​ർ സ്​റ്റാ​ർ. അ​വ​​െൻറ സ​ന്തോ​ഷ​വും താ​ൽ​പ​ര്യ​വും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള യാ​ത്ര​ക​ളാ​ണ് ഷാ​നും സൈ​റ​യും പ്ലാ​ൻ ചെ​യ്യു​ക. ദു​ബൈ​യാ​ണ് ഇഷ്​ട ലൊ​ക്കേ​ഷ​ൻ. മൂ​ന്ന​ര മ​ണി​ക്കൂ​ർകൊ​ണ്ട് എ​ത്താം എ​ന്ന​തി​നാ​ൽ ഒ​ന്നും ആ​ലോ​ചി​ക്കാ​തെ പോ​യി വാ​രാ​ന്ത്യം ആ​ഘോ​ഷി​ച്ചി​ട്ട് വ​രാ​വു​ന്ന സ്ഥ​ല​മാ​ണ് ദു​ബൈ. ക​ഴി​ഞ്ഞ വ​ർ​ഷം സ്കോ​ട്​ല​ൻ​ഡി​ലു​ള്ള സൈ​റ​യു​ടെ സ​ഹോ​ദ​രി​യു​ടെ അ​ടു​ത്തേ​ക്ക് ഒ​രു യൂ​റോ​പ് ട്രി​പ്പ് പ്ലാ​ൻ ചെ​യ്തി​രു​ന്നു. കോവിഡ് മൂ​ലം അ​ത് മു​ട​ങ്ങി​യ​തി​െൻറ വി​ഷ​മം റ​യാ​ന് ഇ​നി​യും മാ​റി​യി​ട്ടി​ല്ല. ദു​ബൈ​യി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​യാ​ത്ര​യും ഹോ​​േങ്കാങ്ങിലെ ഡി​സ്നി ലാ​ന്‍ഡി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്ര​യു​മാ​ണ് റ​യാ​​ന്​ അ​വി​സ്മ​ര​ണീ​യം.

വി​നീ​ത് തരുന്ന 'പ​ണി​ക​ൾ'

യാ​ത്രചെ​യ്യാ​ൻ മ​ടി​യു​ള്ള ത​ന്നെ വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​റ്റി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു ഷാ​ൻ. ചെ​ന്നൈ​യി​ൽ 'ആ​ന അ​ല​റ​ലോ​ടല​റ​ൽ' എ​ന്ന സി​നി​മ​യു​ടെ റെ​ക്കോ​​ഡി​ങ് ക​ഴി​ഞ്ഞ സ​മ​യം. 'ന​മു​ക്കൊ​ന്ന് മൂ​കാം​ബി​ക വ​രെ പോ​കാ'​മെ​ന്നാ​യി വി​നീ​ത്. ഷാ​നി​നാ​ണെ​ങ്കി​ൽ തീ​രെ താ​ൽ​പ​ര്യ​മി​ല്ല. വി​നീ​ത് ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച​തി​ലും കാ​ര്യ​മു​ണ്ട്. അ​ടു​ത്ത സി​നി​മ​യാ​യ 'അ​ര​വി​ന്ദ​െൻറ അ​തി​ഥി​ക​ളു'​ടെ ക​ഥ ന​ട​ക്കു​ന്ന​ത് മൂ​കാം​ബി​ക​യി​ലാ​ണ്. നേ​ര​ത്തേ ഒ​ന്നു​പോ​യി ക​ണ്ടാ​ൽ ഈ​ണ​മി​ടുേ​മ്പാ​ൾ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് വി​നീ​ത് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

യൂ​ട്യൂബി​ൽ നോ​ക്കി മൂ​കാം​ബി​ക​യെക്കു​റി​ച്ച് പ​ഠി​ച്ചോ​ളാ​മെ​ന്നാ​യി​രു​ന്നു ഷാ​നി​െൻറ മ​റു​പ​ടി. അ​ങ്ങ​നെ ര​ണ്ടു​നാ​ൾ ക​ഴി​ഞ്ഞ് ഇ​രു​വ​രും െകാ​ച്ചി​യി​ലേ​ക്ക് വി​മാ​നം ക​യ​റാ​ൻ ഹോ​ട്ട​ലി​ൽനി​ന്ന് പു​റ​പ്പെ​ട്ടു. വ​ഴി​ക്കു​വെ​ച്ചാ​ണ് വി​നീ​ത് പ​റ​യു​ന്ന​ത് കൊ​ച്ചി​ക്ക​ല്ല മം​ഗ​ലാ​പു​ര​ത്തേ​ക്കാ​ണ് യാ​ത്ര​യെ​ന്ന്. അ​പ്പോ​ഴാ​ണ് താ​ൻ 'പെ​ട്ടു​പോ​യ' വി​വ​രം ഷാ​ൻ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. പ​ക്ഷേ, മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് മൂ​കാം​ബി​ക​യി​ലെ​ത്തി​യശേ​ഷം അ​വി​ടെ ചെ​ല​വ​ഴി​ച്ച നാ​ളു​ക​ൾ ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്നും ഷാ​ൻ പ​റ​യു​ന്നു. ആ ​ദി​വ​സ​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ൾ 'അ​ര​വി​ന്ദ​​െൻറ അ​തി​ഥി​ക​ളി'​ലെ പാ​ട്ടു​ക​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​ക​യും ചെ​യ്തു.

'വി​നീ​തി​നെപ്പോ​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​ണ് എ​​െൻറ അ​നു​ഗ്ര​ഹം. അ​വ​രു​ടെ വ​ർ​ക്ക് ചെ​യ്​തു ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ന്നെ ൈമ​ൻ​ഡ് ചെ​യ്യേ​ണ്ട കാ​ര്യംത​ന്നെ പ​ല​ർ​ക്കു​മി​ല്ല. പ​ക്ഷേ, ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും പാ​ട്ടി​െൻറ പി​ന്നാ​ലെ തി​ര​ക്കി​ലാ​യി​രി​ക്കു​മെ​ന്ന് അ​റി​യു​ന്ന അ​വ​ർ എ​െൻറ സ്ട്രെ​സ് കു​റ​ക്കാ​നാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്ന​ത്. അ​ത് എ​നി​ക്ക് ന​ൽ​കു​ന്ന എ​ന​ർ​ജി വ​ള​രെ വ​ലു​താ​ണ്. ആ​ദ്യം ക​ണ്ട വി​നീ​തും ഷാ​നുംത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ ഇ​പ്പോ​ഴും. സി​നി​മ​ക്കും പാ​ട്ടി​നും അ​പ്പു​റ​മാ​ണ് ‍ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം. ഞ​ാനൊ​രു ഈ​ണ​മി​ട്ടാ​ൽ അ​ത് വി​നീ​തി​ന് ഇ​ഷ്​ട​മാ​യി​ല്ലെ​ങ്കി​ൽ അ​ഞ്ചു മി​നിറ്റി​നു​ള്ളി​ൽ കാൾ വ​രും. ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വി​ളി​യേ വ​ന്നി​ല്ലെ​ങ്കി​ൽ ഉ​റ​പ്പി​ക്കാം, വി​നീ​ത് വ​രി​ക​ൾ എ​ഴു​തു​ക​യാ​െ​ണന്ന്​. ഞ​ങ്ങ​ൾ എ​പ്പോ​ഴും കാ​ണു​ക​യും എ​ന്നും വി​ളി​ക്കു​ക​യും ഒ​ന്നു​മി​ല്ല. പ​ക്ഷേ, ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന് എ​ന്നും ഒ​രു​മി​ച്ചു​ണ്ട്' - 'ഒ​രു അ​ഡാ​ർ ലവ്​ ​സ്​റ്റോ​റി'​യാ​ണ് ഷാ​നി​​െൻറയും വിനീതി​െൻറയും സൗ​ഹൃ​ദ​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaan Rahmanmusic
News Summary - Tuning in with Shaan Rahman
Next Story