Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightTravelchevron_rightമഞ്ഞണിഞ്ഞ മാമലകൾ,...

മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ... കശ്​മീർ ഗ്രേറ്റ്​ ലേക്​സ്​ ട്രക്കിങ്​ ദിനങ്ങൾ വായിക്കാം

text_fields
bookmark_border
മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ... കശ്​മീർ ഗ്രേറ്റ്​ ലേക്​സ്​ ട്രക്കിങ്​ ദിനങ്ങൾ വായിക്കാം
cancel

മഞ്ഞണിഞ്ഞ മാമലകൾ, പർവതങ്ങൾ ഒളിപ്പിച്ച മഹാതടാകങ്ങൾ, പൈൻ മരക്കാടുകൾ, ആപ്പിളും കുങ്കുമപ്പൂക്കളും നിറഞ്ഞ താഴ്വരകൾ...എത്ര കണ്ടാലും മതിയാവില്ല കശ്മീരിെൻറ മായിക സൗന്ദര്യം. സ​മു​ദ്രനി​ര​പ്പി​ൽ​നി​ന്ന്​ 6000 അ​ടി മു​ത​ൽ 14,000 അ​ടി വ​രെ ഉ​യ​ര​ത്തി​ലു​ള്ള താ​ഴ്വ​ര​ക​ളും ദു​ർ​ഘ​ട​ മ​ല​മ്പാ​ത​ക​ളും താണ്ടി നടന്നനുഭവിച്ചറിഞ്ഞക​ശ്മീ​ർ േഗ്ര​റ്റ് ലേ​ക്സ്​ ട്ര​ക്കിങ് ദിനങ്ങളിലൂടെ...

താ​ഴ്വ​ര​യി​ലെ പൂ​ക്ക​ൾമൂ​ട​ൽ​മ​ഞ്ഞ് വ​ക​ഞ്ഞു​മാ​റ്റി ഞ​ങ്ങ​ളു​ടെ ​ൈഫ്ല​റ്റ് ശ്രീ​ന​ഗ​റി​ൽ ഇ​റ​ങ്ങു​മ്പോ​ൾ സ​മ​യം രാ​വി​ലെ 7.30. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള രാ​ഷ്​​​ട്രീ​യ അ​സ്​​ഥി​ര​ത​യു​ടെ ഭാ​രം പേ​റു​ന്ന ദേ​ശ​ത്തെ​ക്കു​റി​ച്ച് ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ച്ച ആ​ഘാ ഷാ​ഹി​ദ് അ​ലി​യു​ടെ 'പോ​സ്​​റ്റ് കാ​ർ​ഡ് ഫ്രം ​ക​ശ്മീ​ർ' എ​ന്ന ക​വി​ത​യാ​ണ് മ​ന​സ്സി​ൽ പെ​ട്ടെ​ന്ന് ഓ​ടി​യെ​ത്തി​യ​ത്. യാ​ത്ര​ക​ൾ ഒ​രു​പാ​ടൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ന്നി​ൽ ​വ​ന്ന ഏ​ഴു ​ദി​വ​സം നീ​ളു​ന്ന ക​ശ്മീ​ർ േഗ്ര​റ്റ് ലേ​ക്സ്​ ട്ര​ക്കിങ്ങിെ​ൻ​റ ​ഭാ​ഗ​മാ​കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ഉ​ള്ളി​ൽ ആ​ധി​യും ഒ​പ്പം ആ​വേ​ശ​വു​മാ​യി​രു​ന്നു. പ്ര​കൃ​തി​സു​ന്ദ​ര​മാ​യ സോ​നാ​മാ​ർ​ഗി​ൽനി​ന്നു തു​ട​ങ്ങി​ ച​രി​ത്ര​മു​റ​ങ്ങു​ന്ന നാ​രാ​നാ​ഗ് വ​രെ എ​ത്തു​ന്ന എ​ൺ​പ​തോ​ളം കി​ലോ​മീ​റ്റ​ർ നീ​ണ്ട ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ൾ താ​ണ്ടി​യു​ള്ള ശ്ര​മ​ക​ര​മാ​യ കാ​ൽ​ന​ട​യാ​ത്ര. മ​ല​മ​ട​ക്കു​ക​ളി​ൽ ഹി​മ​വാ​ൻ ഒ​ളി​പ്പി​ച്ചു​വെ​ച്ച അ​തി​സു​ന്ദ​രി​ക​ളാ​യ മ​ഹാ​ത​ടാ​ക​ങ്ങ​ൾ. സ​മു​ദ്രനി​ര​പ്പി​ൽ​നി​ന്ന്​ ആ​റാ​യി​രം അ​ടി മു​ത​ൽ പ​തി​നാ​ലാ​യി​രം അ​ടി വ​രെ ഉ​യ​ര​ത്തി​ലു​ള്ള ഹ​രി​താ​ഭ​മാ​യ താ​ഴ്വ​ര​ക​ളും ദു​ർ​ഘ​ട​മാ​യ മ​ല​മ്പാ​ത​ക​ളും.

സ്​​പ്രി​ങ്​​സ്​​ ടോ​സ്​​റ്റ്മാ​സ്​​റ്റേ​ഴ്സ്​ ക്ല​ബിെ​ൻ​റ ഒ​രു മീ​റ്റി​ങ്ങി​ൽ​നി​ന്ന്​ യാ​ദൃ​ച്ഛി​ക​മാ​യി ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര. ത​യാ​റെ​ടു​പ്പി​ന് ല​ഭി​ച്ച​ത് വെ​റും മൂ​ന്നാ​ഴ്ച. ട്ര​ക്കി​ങ്ങി​ൽ മു​ൻ​പ​രി​ച​യം കാ​ര്യ​മാ​യി​ട്ടി​ല്ലാ​ത്ത​വ​രാ​ണ് ഞാ​നു​ൾ​പ്പെ​ടെ പ​ല​രും. വ്യ​ത്യ​സ്​​ത മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള 16 ​പേ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഡോ​ക്ട​ർ​മാ​രും വ​ക്കീ​ലും കോ​ള​ജ് അ​ധ്യാ​പ​ക​രും സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലും ബി​സി​ന​സു​കാ​രും അ​ട​ങ്ങി​യ സം​ഘ​ത്തി​ൽ മൂ​ന്നു​പേ​ർ സ്​​ത്രീ​ക​ളാ​യി​രു​ന്നു. ത​യാ​റെ​ടു​പ്പി​​െൻറ ഭാ​ഗ​മാ​യി ​അ​ത്യാ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും ഫി​റ്റ്ന​സിനാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ക​ശ്മീ​രി​ൽ വേ​ന​ൽ​ക്കാ​ല​മാ​ണെ​ങ്കി​ലും ഞ​ങ്ങ​ൾ​ക്ക് പോ​കേ​ണ്ട​ത് ഹൈ​ ആ​ൾ​ട്ടി​റ്റ്യൂ​ഡി​ലേ​ക്കാ​യ​തി​നാ​ൽ ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​സ്​​ത്ര​ങ്ങ​ളും അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും ക​രു​തി​യി​രു​ന്നു.

ട്രക്കിങ് ടീം അം​ഗ​ങ്ങ​ൾ: ഇ​ട​ത്തു​നി​ന്ന് സ​ജാ​ദ് ടി.​കെ, ഡോ. ​ഫൈ​സ​ൽ പി (ലേഖകൻ), ​ഡോ. ശ്രീ​കു​മാ​ർ ​മേ​നോ​ൻ, അ​ഡ്വ. പി. ​ഉ​സ്​​മാ​ൻ,അ​ബ്ദു​ൽ ​സ​ലാം, പ്ര​ഫ. സു​ഹാ​ന ​മെ​ഹ​ർ, ശ​ബ്ന സ​ജാ​ദ്, ഷ​ജ്ന സി​യാ​ദ്, ഡോ. ​സ​ജീ​ർ, ഡോ. ​ബി​ബി​ൻ, താ​രീ​ഖ് മു​ഹ​മ്മ​ദ്, ന​സീ​ർ അ​ഷ്റ​ഫ്. താ​ഴെ​ ഡോ. ദി​നേ​ശ് പി.​എ​സ്, ഫ​സ​ലു​റ​ഹ്മാ​ൻ, ഡോ. ​സി​യാ​ദ് കെ.​എ, ഡോ. ​ജോ​ഗ് ആ​ൻറ​ണി, മു​ഷ്താഖ്​

സു​ര​ക്ഷപ​രി​ശോ​ധ​ന​ക്കു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സോ​നാ​മാ​ർ​ഗി​ലേ​ക്കു​ള്ള വാ​നും ൈഡ്ര​വ​റും കാ​ത്തു​നി​ന്നി​രു​ന്നു. ശ്രീ​ന​ഗ​ർ എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്ന് മൂ​ന്നു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ൽ എ​ത്തു​ന്ന സോ​നാ​മാ​ർ​ഗ്​ ആ​യി​രു​ന്നു ബേ​സ്​​ക്യാ​മ്പ്. ഇ​ടു​ങ്ങി​യ ന​ഗ​ര​വ​ഴി​ക​ൾ പി​ന്നി​ട്ട് സോ​നാ​മാ​ർ​ഗ്​ അ​ടു​ക്കും​തോ​റും കാ​ഴ്ച​ക​ൾ കൂ​ടു​ത​ൽ പ​ച്ച​പ്പു​ള്ള​താ​വാ​ൻ തു​ട​ങ്ങി. പൈ​ൻ​മ​ര​ങ്ങ​ളും ആ​പ്പി​ൾതോ​ട്ട​ങ്ങ​ളും ചി​നാ​ർ​മ​ര​ങ്ങ​ളും മ​നോ​ഹ​ര​ങ്ങ​ളാ​യ അ​രു​വി​ക​ളും കാ​ഴ്ച​ക​ളി​ൽ ദൃ​ശ്യ​മാ​യി​ക്കൊ​ണ്ടേ​യി​രു​ന്നു. സോ​നാ​മാ​ർ​ഗി​ലെ ഹോ​ട്ട​ൽ അ​ക്ബ​റി​ലെ​ത്തു​മ്പോ​ൾ സ​മ​യം പ​ന്ത്ര​ണ്ട്. ക​ശ്മീ​രി കഹ്​വ ന​ൽ​കി​യാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ഞ​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്. പ​ച്ച​പു​ത​ച്ച മ​നോ​ഹ​ര​മാ​യ മ​ല​മ്പ്ര​ദേ​ശ​മാ​ണ് സോ​നാ​മാ​ർ​ഗ്. ഗാ​ന്ധ​ർ​ബ​ൽ ജി​ല്ല​യി​ലെ ഈ ​പ്ര​ദേ​ശ​ത്തിെ​ൻ​റ പേ​രി​ന് ക​ശ്മീ​രി ഭാ​ഷ​യി​ൽ സ്വ​ർ​ണ​ത്തി​​െൻറ താ​ഴ്വ​ര എ​ന്നാ​ണ്​ അ​ർ​ഥം. അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്കും മ​ഹാ​ത​ടാ​ക​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ തു​ട​ങ്ങു​ന്ന​ത് ഇ​വി​ടെനി​ന്നാ​ണ്. ഒ​രു കൊ​ച്ചു ടൗ​ൺ​ഷി​പ്പും മാ​ർ​ക്ക​റ്റു​മു​ള്ള ഈ ​പ്ര​ദേ​ശം ശൈ​ത്യ​കാ​ല​ത്ത് പൂ​ർ​ണ​മാ​യും അ​ട​ക്ക​ും.

വൈ​കീ​ട്ട് ട്ര​ക്കി​ങ്​ ഗ്രൂ​പ്പിെ​ൻ​റ ചു​മ​ത​ല​യു​ള്ള രാ​ഹു​ൽ ഞ​ങ്ങ​ൾ​ക്കു വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ആ​ദ്യ ദി​വ​സ​ത്തെ ബേ​സ്​ ക്യാ​മ്പി​ലെ താ​മ​സ​ത്തി​നു പ​ക​ര​മാ​ണ് ഞ​ങ്ങ​ൾ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യും പി​റ്റേദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണം ക​രു​താ​നു​ള്ള ടി​ഫി​ൻ ബോ​ക്സു​ക​ൾ കൈ​പ്പ​റ്റു​ക​യും ചെ​യ്തു. ഇ​നി​യു​ള്ള ആ​റു ദി​വ​സം പു​റം ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ടെ​ൻ​റു ജീ​വി​തം. ഒ​രു ടെ​ൻ​റി​ൽ ര​ണ്ടു​പേ​ർ. രാ​ത്രി ഉ​റ​ങ്ങാ​ൻ സ്ലീ​പ്പി​ങ്​ ബാ​ഗ്. പ്ര​ഭാ​ത​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ര​ണ്ടു ചെ​റി​യ ഹ​ട്ടു​ക​ൾ. രാ​വി​ലെ 5.30​ന് ടെ​ൻ​റ്​ ടീ. 6.30​ന് പ്ര​ഭാ​തഭ​ക്ഷ​ണം. ഡേ ​ബാ​ഗി​ൽ ആ​വ​ശ്യ​മാ​യ വെള്ള​വും ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​യി കൃ​ത്യം ഏഴു മ​ണി​ക്ക് മ​ല​ക​യ​റാ​ൻ തു​ട​ങ്ങ​ണം. ടീം ​പു​റ​പ്പെ​ട്ടുക​ഴി​ഞ്ഞാ​ൽ ടെ​ൻ​റ്​ പൊ​ളി​ച്ച് കു​തി​ര​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ അ​ടു​ത്ത സ്​​ഥ​ലം ല​ക്ഷ്യ​മാ​ക്കി ഞ​ങ്ങ​ളു​ടെ സ​ഹാ​യി​ക​ൾ യാ​ത്ര​യാ​കും.

ജൂ​ലൈ മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള സ​മ​യ​മാ​ണ് ക​ശ്മീ​ർ േഗ്ര​റ്റ് ലേ​ക്സ്​ ട്ര​ക്കി​ങ്ങി​ന് ഏ​റെ അ​നു​യോ​ജ്യം. അ​തി​നു മു​മ്പും ശേ​ഷ​വും മ​ഞ്ഞുവീ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ യാ​ത്ര ദു​ർ​ഘ​ട​മാ​വു​ക​യും പ​ല​വ​ഴി​ക​ളും ഗ​താ​ഗ​തയോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്യും. പൂ​ക്ക​ളു​ടെ വ​ർ​ണവൈ​വി​ധ്യ​ം ആ​സ്വ​ദി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ ആ​ഗ​സ്​​റ്റ് മാ​സ​വും മ​ഴ​യൊ​ഴി​ഞ്ഞ തെ​ളി​ഞ്ഞ കാ​ഴ്ച​ക​ൾ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർക്ക് സെ​പ്​​റ്റം​ബ​ർ മാ​സ​വും തി​ര​ഞ്ഞെ​ടു​ക്കാം. നി​ലാ​വിെ​ൻ​റ ഭം​ഗി ആ​സ്വ​ദി​ക്കാ​ൻത​ക്ക​വ​ണ്ണം പൗ​ർ​ണ​മി​യോ​ട​ടു​ത്ത ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ഞ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ച്ച്നൈ പാ​സിലേക്ക്

ട്ര​ക്കി​​ങ്ങി​െൻറ ര​ണ്ടാം ദി​നം ഭ​ക്ഷ​ണം ക​ഴി​ച്ചെ​ന്നു വ​രു​ത്തി ഞ​ങ്ങ​ൾ സോ​നാ​മാ​ർ​ഗി​ലെ സി​ത്ക​രി എ​ന്ന സ്​​ഥ​ല​ത്തെ​ത്തി. ട്ര​ക്കിങ്​​ തു​ട​ങ്ങു​ന്ന​ത് ഇ​വി​ടെനി​ന്നാ​ണ്. മു​ഷ്താ​ക്കും ഇം​തി​യാ​സും അ​ട​ങ്ങു​ന്ന ടീ​മാ​ണ് ഇ​നി ഞ​ങ്ങ​ളെ ന​യി​ക്കു​ക. ടി​ഫി​ൻ​ബോ​ക്സും പ​ഴ​ങ്ങ​ളും ചോ​ക്ല​റ്റു​ക​ളു​മാ​യി നി​ച്ച്നൈ പാ​സ്​ ല​ക്ഷ്യ​മാ​ക്കി മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ൾ ക​യ​റാ​ൻ തു​ട​ങ്ങി. 13 കി​ലോ​മീ​റ്റ​റോ​ളം ചെ​ങ്കു​ത്താ​യ ഒ​രു ക​യ​റ്റ​വും പി​ന്നീ​ട് ഒ​രി​റ​ക്ക​വും ക​ഴി​ഞ്ഞ് വൈ​കീ​ട്ട് മൂ​ന്നു മ​ണി​ക്ക് ടെ​ൻ​റി​ലെ​ത്തു​മ്പോ​ൾ ഞ​ങ്ങ​ളി​ൽ പ​ല​രും ത​ള​ർ​ന്ന് അ​വ​ശ​രാ​യി​രു​ന്നു. എ.​എം.​എ​സ് (അക്യൂട്ട് മൗണ്ടൻ സിക്നെസ്) കാ​ര​ണം, പ​ല​രെ​യും ത​ല​വേ​ദ​ന​യും അ​തി​സാ​ര​വും മ​റ്റ്​ അ​സ്വ​സ്​​ഥ​ത​ക​ളും അ​ല​ട്ടാ​ൻ തു​ട​ങ്ങി. ടീ​മി​ലെ ആ​റു​പേ​ർ ഡോ​ക്ട​ർ​മാ​ർ ആ​യി​രു​ന്ന​തി​നാ​ൽ അ​വ​രു​ടെ ജാ​ഗ്ര​ത ഞ​ങ്ങ​ൾ​ക്ക് കാ​വ​ലാ​യി. പ​ക്ഷേ, ആ​ദ്യ ദി​നം പ​ല​ർ​ക്കും ഉ​റ​ക്കം നഷ്​ട​മാ​യി.

ഹി​മാ​നി​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ


തെളിനീർ തടാകം

മൂ​ന്നാം ദി​നം വി​ഖ്യാ​ത​മാ​യ വി​ഷ​ൻ​സ​ർ എ​ന്ന മ​ഹാ​ത​ടാ​കം ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു യാ​ത്ര. ഐ​തി​ഹ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ള്ള ഈ ​ത​ടാ​കം ക​ശ്മീ​രി ഭാ​ഷ​യി​ൽ വി​ഷ്ണു​വി​െൻറ ത​ടാ​ക​മെ​ന്നാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്. പ​ണ്ഡി​റ്റു​ക​ൾ ഏ​റെ ആ​ത്മീയ പ്രാ​ധാ​ന്യം ക​ൽ​പി​ക്കു​ന്ന ഈ ​ത​ടാ​ക​ത്തി​നു ചു​റ്റു​മു​ള്ള വ​ശ്യ​മാ​യ താ​ഴ്വ​ര​ക​ൾ ചെ​മ്മ​രി​യാ​ട്ടി​ൻകൂ​ട്ട​ങ്ങ​ളു​ടെ മേ​ച്ചി​ൽപു​റ​ങ്ങ​ളാ​ണ്. ചെ​റി​യ കു​ന്നു​ക​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ആ​ട്ടി​ട​യ​ന്മാ​ർ താ​ൽ​ക്കാ​ലി​ക ​വീ​ടു​ക​ൾ നി​ർ​മി​ക്കു​ക​യും ശൈ​ത്യ​കാ​ലം വ​രു​മ്പോ​ൾ ആ​ട്ടി​ൻ​പ​റ്റ​ങ്ങ​ളെ​യു​മാ​യി തി​രി​ച്ചു​പോ​കാ​റു​മാ​ണ് പ​തി​വ്. അ​ന്നു വൈ​കീ​ട്ട് വി​ഷ​ൻ​സ​റി​ൽനി​ന്ന്​ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള കി​ഷ​ൻ​സ​ർ എ​ന്ന മ​ഹാ​ത​ടാ​കം സ​ന്ദ​ർ​ശി​ച്ചു. കൃ​ഷ്ണ​െ​ൻ​റ ത​ടാ​ക​മെ​ന്ന് സം​സ്​​കൃ​ത​ത്തി​ലും ക​ശ്മീ​രിഭാ​ഷ​യി​ലും അ​റി​യ​പ്പെ​ടു​ന്ന കി​ഷ​ൻ​സ​ർ മ​റ്റൊ​രു കാ​ഴ്ച​ാവി​രു​ന്നൊ​രു​ക്കി. ട്രൗ​ട്ട് മ​ത്സ്യ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു ഈ ​ര​ണ്ടു ത​ടാ​ക​ങ്ങ​ളും. അ​ത്താ​ഴ​ത്തിന് ട്രൗ​ട്ടിെ​ൻ​റ രു​ചി​യ​റി​യാ​നും അ​വ​സ​രം ല​ഭി​ച്ചു. വൈ​കി​മാ​ത്രം ഇ​രു​ട്ടു വ​രു​ക​യും പ​ല​പ്പോ​ഴും പ​ക​ൽ​പോ​ലെ നി​ലാ​വ് വി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ രാ​ത്രി വ​ല്ലാ​ത്തൊ​രു അ​നു​ഭൂ​തി പ​ക​ർ​ന്നു. ടെ​ൻ​റി​ന​ടു​ത്ത് ക​ല്ലു​ക​ൾ അ​ടു​ക്കി​വെ​ച്ച് പ്ലാ​സ്​​റ്റി​ക് ഷീ​റ്റു​ക​ൾകൊ​ണ്ട് മ​റ​ച്ച് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​നി​ന്ന പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ച്ച​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

ഗ​ഡ്സ​ർ ത​ടാ​ക​ക്കരയിൽ

നാ​ലാം ദി​വ​സം ദു​ർ​ഘ​ട​മാ​യ ഗ​ഡ്സ​ർ​പാ​സി​ലൂ​ടെ പ​തി​വ് ന​ട​ത്തം ആ​രം​ഭി​ച്ചു. നി​ഗൂ​ഢ​മാ​യ പ്ര​കൃ​തി​യു​ടെ വ​ശ്യ​ത ഒ​ളി​പ്പി​ച്ചു​വെ​ച്ച ഗ​ഡ്സ​ർ ത​ടാ​ക​മാ​യി​രു​ന്നു ഇ​ന്ന​ത്തെ ആ​ക​ർ​ഷ​ണം. രാ​വി​ലെ​യും വൈ​കീ​ട്ടും നി​റം​മാ​റു​ന്ന ഈ ​ത​ടാ​ക​ത്തിെ​ൻ​റ ആ​ഴ​വും പ​ര​പ്പും മ​നോ​ഹാ​രി​ത​യും ഒ​ന്നു വേ​റെത​ന്നെ. ഗ​ഡ്സ​ർ ത​ടാ​ക​ത്തി​ന് മ​ത്സ്യ​ങ്ങ​ളു​ടെ ത​ടാ​ക​മെ​ന്നും മ​ര​ണ​ത്തി

െ​ൻ​റ ത​ടാ​ക​മെ​ന്നു​മൊ​ക്കെ പേ​രു​ക​ളു​ണ്ട്. ആ​ട്ടി​ട​യ​ന്മാ​ർ ഈ ​ത​ടാ​ക​ത്തി​ന​രി​കെ ആ​ടു​ക​ളെ മേ​ക്കാ​ൻ ധൈ​ര്യ​പ്പെ​ടാ​റി​ല്ല. ഗ​ഡ്സ​റി​ന​ടു​ത്ത് അ​ൽ​പം വി​ശ്ര​മി​ച്ച​തി​നുശേ​ഷം മാ​ത്ര​മേ ഞ​ങ്ങ​ൾ യാ​ത്ര തു​ട​ർ​ന്നു​ള്ളൂ.

അ​ഞ്ചാം ദി​വ​സം ക്യാ​മ്പ് സൈ​റ്റി​നു പി​ന്നി​ലു​ള്ള അ​തി​മ​നോ​ഹ​ര​മാ​യ ഹി​മാ​നിക​ൾ​ക്കു മു​ക​ളി​ലൂ​ടെ ചു​വ​ടുവെ​ച്ചാ​യി​രു​ന്നു തു​ട​ക്കം. ചെ​ങ്കു​ത്താ​യ മ​ല​ക​യ​റി താ​ഴേ​ക്കു നോ​ക്കു​മ്പോ​ൾ ര​ണ്ട​റ്റ​ങ്ങ​ളി​ൽ അ​രു​വി​ക്കു കു​റു​കെ പ്ര​കൃ​തി നി​ർ​മി​ച്ച ഹി​മാ​നി​ക​ളു​ടെ ​പാ​ല​ങ്ങ​ൾ. നോ​ക്കി നി​ൽ​ക്കെ അ​തി​െൻറ ഒ​രു​വ​ശം പൊ​ട്ടി അ​രു​വി​യി​ലേ​ക്ക് പ​തി​ച്ചു. ഒ​രി​റ​ക്കം ക​ഴി​ഞ്ഞ് ദീ​ർ​ഘ​ദൂ​രം ന​ട​ന്ന് എത്തി​യ​ത് പ​ച്ച​പു​ത​ച്ച മ​ല​മു​ക​ളി​ലാ​ണ്. എ​തി​രെ ദീ​ർ​ഘ​ശീ​ർ​ഷ​നാ​യി ഹ​ർ​മു​ഖ്പീ​ക്ക്. തൊ​ട്ടു​താ​ഴെ ന​ന്ദ്കോ​ൾ ത​ടാ​കം, ഏ​ക​ദേ​ശം ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​ശാ​ല​മാ​യി കി​ട​ക്കു​ന്ന ഗം​ഗ്ബാ​ൽ ത​ടാ​കം. ഏ​റെ ഉ​യ​ര​ത്തി​ൽ മ​നു​ഷ്യ​ർ അ​ധി​ക​മൊ​ന്നും എ​ത്തി​പ്പെ​ടാ​ത്ത കോ​ൾ​സ​ർ​ത​ടാ​കം കാ​ണാം. കോ​ൾ​സ​ർ ത​ടാ​കം സ​ന്ദ​ർ​ശി​ച്ച പ​ല​രും തി​രി​ച്ചു​വ​ന്നി​ട്ടി​ല്ലെ​ന്നും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന ത​ടാ​ക​മാ​ണെ​ന്നും കേട്ടിട്ടുണ്ട്

താ​ഴ്വ​ര​യി​ലെ പൂ​ക്ക​ൾ

ഗംഗാബൽ തടത്തിൽ

ഹ​ർ​മു​ഖി​നു ചു​റ്റു​മു​ള്ള താ​ഴ്വ​ര​ക​ളി​ൽ പ​ര​ശു​രാ​മ​ൻ ധ്യാ​നി​ച്ചി​രു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം.​ ന​ന്ദ്കോ​ൾ ത​ടാ​ക​ത്തി​നു ചു​റ്റും ജൈ​വ​വൈ​വി​ധ്യ​ത്തിെ​ൻ​റ ക​ല​വ​റ​യാ​ണ്. അ​ന്ന് രാ​ത്രി​യും ആ​റാം ദി​വ​സ​വും പൂ​ർ​ണ​മാ​യും ഗം​ഗാ​ബ​ലിെൻറ ചാ​രെ​യാ​യി​രു​ന്നു ടെ​ൻ​റ്. ഗം​ഗാ​ബ​ലി​ൽനി​ന്നൊ​ഴു​കു​ന്ന അ​രു​വി​ക്കു കു​റു​കെ​യി​ട്ട പാ​ലം ക​ട​ന്ന് ഒ​രു മ​ല​മ​ട​ക്കി​ലാ​യി​രു​ന്നു അ​വ​സാ​ന ദി​ന​ത്തി​നു മു​മ്പ് സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള ബ​ഫ​ർ​ഡേ ചെ​ല​വ​ഴി​ച്ച​ത്. പ​ക​ൽ വി​ശ്ര​മ​വും ഉ​ച്ച​ക്കു ശേ​ഷം ഗം​ഗാ​ബ​ൽ ത​ടാ​ക​വും അ​ൽ​പം സ​മ​യ​മെ​ടു​ത്തു ക​ൺ​നി​റ​യെ ​ആ​സ്വ​ദി​ച്ചു. രാ​ത്രി ന​ട​ന്ന ക്യാ​മ്പ് ഫ​യ​ർ ക​ശ്മീ​രി നൃ​ത്ത​ച്ചു​വ​ടു​ക​ൾകൊ​ണ്ട് മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു.

ഏ​ഴാം ദി​വ​സം തി​രി​ച്ചുപോ​രു​ന്ന​തി​നു​ള്ള ഒ​രു​ക്ക​മാ​യി​രു​ന്നു. മ​നോ​ഹ​ര​മാ​യ കു​ന്നി​ൻപു​റ​ത്തെ പ​ട്ടാ​ള ക്യാ​മ്പി​ൽനി​ന്ന് പ​രി​ശോ​ധ​ന​ക​ഴി​ഞ്ഞ് നാ​രാ​നാ​ഗി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ ഒ​രു മാ​ഗി​പോ​യ​ൻ​റി​ൽവെ​ച്ച് എ​ല്ലാ​വ​ർ​ക്കും വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​യ​ത് വ​ല്ലാ​ത്ത ഒ​രാ​ശ്വാ​സ​മാ​യി​രു​ന്നു. യാ​ത്ര തു​ട​ങ്ങി ആ​റു​ ദി​വ​സ​ത്തി​നു​ശേ​ഷം വീ​ട്ടി​ലേ​ക്കൊ​രു ഫോ​ൺ​കാ​ൾ. ച​രി​ത്ര​പ്ര​ധാ​ന​മാ​യ നാ​രാ​നാ​ഗി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച് മു​ഷ്താ​ഖി​നോ​ടും ഇം​തി​യാ​സി​നോ​ടും ന​ന്ദി പ​റ​ഞ്ഞ് വാ​നി​ൽ ക​യ​റു​മ്പോ​ൾ ന​ഷ്​​ട​ബോ​ധം തോ​ന്നി. ഒ​പ്പം അ​പ​ക​ട​ങ്ങ​ളേ​തു​മി​ല്ലാ​തെ തി​രി​ച്ചെ​ത്തി​യ​തി​ൽ ആ​ശ്വാ​സ​വും.

ആ​ട്ടി​ട​യ​ന്മാ​രു​ടെ വീ​ടു​ക​ൾ

എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത കാ​ഴ്ച​ക​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളുടെ​യും ഏ​ഴു ദി​ന​ങ്ങ​ളാ​യി​രു​ന്നു സോ​നാ​മാ​ർ​ഗി​ൽനി​ന്ന്​ നാ​രാ​നാ​ഗി​ലേ​ക്കു​ള്ള യാ​ത്ര. ഓ​രോ ദി​വ​സ​വും പു​തു​മ​ക​ൾ നി​റ​ഞ്ഞ പ്ര​കൃ​തി​യു​ടെ വി​രു​ന്നൂ​ട്ട​ൽ. പ​ച്ച​യു​ടെ​യും നീ​ല​യു​ടെ​യും വ​ർ​ണവൈ​വി​ധ്യ​ങ്ങ​ൾ. ചൂ​ടിെ​ൻ​റ​യും അ​തി​ശൈ​ത്യ​ത്തിെ​ൻ​റ​യും ഋ​തു​പ്പ​ക​ർ​ച്ച​ക​ൾ. ജൈ​വ​വൈ​വി​ധ്യ​ത്തിെ​ൻ​റ കാ​ണാ​ക്കാ​ഴ്ച​ക​ൾ. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഏ​തൊ​രാ​ളും ക​ണ്ടി​രി​ക്കേ​ണ്ട​താ​ണ് ഭൂ​മി​യി​ലെ പ​റു​ദീ​സ​യി​ലെ ഈ ​മ​ഹാ​ത​ടാ​ക​ങ്ങ​ൾ.

കശ്മീർ േഗ്രറ്റ് ലേക്​സ്​​ ട്രെക്കിങ്

ഏഴുദിനങ്ങൾ നീണ്ടുനിൽക്കുന്നതാണ് കശ്മീർ േഗ്രറ്റ്​ ലേക്​സ്​​ െട്രക്ക് (KGL Trek). െട്രയിനിലോ വിമാനത്തിലോ ശ്രീനഗറിലെത്താം; അവിടെനിന്ന്​ റോഡുമാർഗം മൂന്നു മണിക്കൂർ സഞ്ചരിച്ചാൽ സോനാമാർഗിലും. Indiahikes, Himalaya Trekkers, BMC Adventures, Bikat Adventures, Trek the Himalayas എന്നിവയാണ് പ്രമുഖ ട്രക്കിങ്​ ഗ്രൂപ്പുകൾ. ഒറ്റക്കും സംഘമായും ട്രക്കിങ്ങിൽ പങ്കെടുക്കാം. ട്രക്കിങ്​ ഫീ 13,000 മുതൽ 18,000 വരെ. ഭക്ഷണം, ടെൻറ്​, ബാക്ക്പാക്ക് ഓഫ്​ലോഡിങ്​ എന്നിവ ഇതിൽ ഉൾപ്പെടും. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് കശ്മീർ െട്രക്കിങ്ങിന് അനുയോജ്യമായ സമയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamTravel Newskashmir travelogueKashmir truckingIndia Tourist DestinationsIndia Travel
Next Story