Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
indigo
cancel
Homechevron_rightTravelchevron_rightTravel Newschevron_rightകാൺപുർ, ഇ​ന്ദോർ...

കാൺപുർ, ഇ​ന്ദോർ നഗരങ്ങളിൽനിന്ന്​ പുതിയ സർവിസുകൾ​ ആരംഭിച്ച്​ ഇൻഡിഗോ

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപുരിൽനിന്ന്​ മൂന്ന്​ നഗരങ്ങളിലേക്ക്​ വിമാന സർവിസ്​ ആരംഭിച്ച്​ ഇൻഡിഗോ എയർലൈൻസ്​. മുബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കാണ്​ ആറ് വിമാന സർവിസുകൾ ആരംഭിച്ചത്​.

ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സർവിസ്​ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സർവിസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഇൻഡിഗോ എയർലൈൻസ്​ സർവിസ്​ ആരംഭിക്കുന്ന 71ാമത്തെ ആഭ്യന്തര നഗരമാണ് കാൺപുർ.

കാൺപുരിന്​ പുറമെ മധ്യപ്രദേശിലെ ഇന്ദോറിൽനിന്നും ഇൻഡിഗോ പുതിയ റൂട്ടുകളിൽ സർവിസ്​ ആരംഭിച്ചിട്ടുണ്ട്​. അല്ലഹബാദ്​, ജോദ്​പുർ, സൂറത്ത്​ എന്നിവിടങ്ങളിലേക്കാണ്​ സർവിസ്​. പുതിയ വ്യോമയാന പാത സാമ്പത്തിക-വ്യാപാര മേഖലക്ക്​ സഹായകരമാകുമെന്ന്​ ഇൻഡിഗോ എയർലൈൻസ് ചീഫ് സ്റ്റാറ്റർജി ഓഫിസർ സഞ്ജയ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo
News Summary - Indigo launches new services in Kanpur and Indore
Next Story