നടന്ന് നടന്ന് ഹിമാലയം പിടിക്കാൻ യുവ ഫോട്ടോഗ്രാഫർ
text_fieldsകോട്ടക്കൽ: ദൈവത്തിെൻറ സ്വന്തം നാട്ടിൽനിന്ന് നടന്ന് രാജ്യം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് യുവ ഫോട്ടോഗ്രാഫറായ എടരിക്കോട് സ്വദേശി ശിവയെന്ന ശിവദാസൻ കളരിക്കൽ. തിരക്കുള്ള കാലഘട്ടത്തിൽ എല്ലാവരും ശാരീരികക്ഷമത ഉറപ്പുവരുത്തുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
18,380 അടി ഉയരത്തിലുള്ള ലഡാക്കിലെ കർദുംഗലയിലേക്കാണ് സാഹസികയാത്ര. ദിവസവും രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് നടത്തം. പത്ത് സംസ്ഥാനങ്ങൾ താണ്ടി നാല് മാസത്തിനകം ലഡാക്കിൽ എത്തും. തിരിച്ചുള്ള യാത്രയും നടന്നാണ്.
നേരത്തെ ഡൽഹിയിൽനിന്ന് ലഡാക്കിലേക്ക് നടന്നുപോയതിെൻറ ഊർജവുമായാണ് പുതിയ യാത്രക്ക് തുടക്കമിട്ടത്. അന്ന് സഹോദരിമാരായ പ്രജ്ഞയും ശിൽപയും മറ്റു കുടുംബാംഗങ്ങളുമാണ് അറിഞ്ഞിരുന്നത്. പക്ഷേ ഇത്തവണ നാടിെൻറ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും സഹകരണത്തോടും കൂടിയാണ് യാത്ര തിരിച്ചിരിക്കുന്നത്. കാഴ്ചയൊരുക്കുന്ന ചിത്രങ്ങൾ കാമറയിൽ പകർത്തിയും ആസ്വദിച്ചുമാണ് യാത്ര. സ്വന്തം ക്ലബായ അരീക്കൽ യങ് വോയ്സ് സാംസ്കാരിക വേദിയുടെ സഹായത്തോടെ ആരംഭിച്ച യാത്രയുടെ ഫ്ലാഗ് ഓഫ് ക്ലബ് പ്രസിഡൻറ് ബൈജു പാറേങ്ങൽ നിർവഹിച്ചു. പ്രശോഭ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷിനി ടീച്ചർ, വി.ടി. രാധാകൃഷ്ണൻ, അറക്കൽ കൃഷ്ണൻ, കെ.സി. ഉണ്ണികൃഷ്ണൻ, സന്തോഷ്, സെയ്ഫുദ്ദീൻ, ജിതിൻ കലാഭവൻ, സായി അൻവർ, ബഷീർ കോഴിക്ക എന്നിവർ സംസാരിച്ചു. ശ്രീകാന്ത് സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.