വിവാഹത്തിന് തിളങ്ങാൻ ഫ്ലവർ ഗേൾസ്
text_fieldsപാശ്ചാത്യരീതിയാണെങ്കിലും ഇന്ന് നമ്മുടെ നാട്ടിലും ഏറെ പ്രചാരമുള്ളതാണ് മണവാട്ടിയെ അനുഗമിക്കുന്ന സുന്ദരികളായ ചെറിയ പെൺകുട്ടികൾ. വധുവിന്റെ അടുത്ത ബന്ധുക്കളായിരിക്കും ഫ്ലവർ ഗേൾസ് ആവാറുള്ളത്. മൂന്നുമുതൽ എട്ടുവരെ വയസ്സുള്ള കുഞ്ഞുങ്ങളാണ് സാധാരണ ഫ്ലവർ ഗേൾസ് ആവാറുള്ളത്. ഏറ്റവും ചെറിയ ഫ്ലവർ ഗേൾസ് ആയിരിക്കും വധുവിന്റെ തൊട്ടടുത്തായി നിൽക്കുക. വലുപ്പമനുസരിച്ച് പിന്നിലായി മറ്റു കുട്ടികളും. വധുവിന്റെ വസ്ത്രത്തിനു യോജിച്ച വസ്ത്രമിട്ടോ കൈയിൽ ബൊക്കെയോ തലയിൽ ഫ്ലവർ ബാൻഡുമൊക്കെയായി (Tiara )ഇവർ തിളങ്ങിനിൽക്കാറുണ്ട്.
വധുവിന്റെ വസ്ത്രത്തിന്റെ തലം കൈയിലേന്തിയോ പരസ്പരം കൈകൾ കോർത്തോ ബലൂണുകൾ കൈകളിൽ പിടിച്ചോ തുണികൊണ്ടുള്ള പന്തലിൽ വധുവിനെ ആനയിച്ചോ ആണ് ഇവർ വേദിയിലേക്ക് വരാറുള്ളത്. വിവാഹദിനത്തിൽ ഏറെ സമയം ധരിക്കേണ്ട വസ്ത്രമായതിനാൽ കുഞ്ഞുങ്ങൾക്ക് സൗകര്യമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ഒരുപാട് സ്റ്റിഫ് ആയി നിൽക്കാത്തതും, ഹെവി വർക് ഉള്ളതും ഒഴിവാക്കണം.
ഷിഫോൺ, ഓർഗൻസാ, ടള്ളേനെറ്റ് തുടങ്ങിയവയാണ് പൊതുവെ കാണാറുള്ളത്. മുട്ടിന് അൽപംതാഴെ വരെയുള്ളതോ, തറ വരെ ഉള്ളതോ ആയ ഡിസൈൻ തെരഞ്ഞെടുക്കാം. സൈസ് കൂടുതലുള്ള വസ്ത്രങ്ങൾ പാടെ ഉപേക്ഷിക്കണം. ബ്രൈഡൽ സ്റ്റോറുകളിലോ കസ്റ്റമൈസ് ചെയ്തതോ ഓൺലൈൻ വഴിയോ ഇത്തരം വസ്ത്രങ്ങൾ വാങ്ങാം.
ആവശ്യമുള്ള സാധനങ്ങൾ
മറൂൺ, പച്ച നിറമുള്ള സാറ്റിൻ ഫാബ്രിക്. ഫ്ലവർ മേക്കിങ്ങിന് ഉപയോഗിക്കുന്ന ഗ്രീൻ സ്റ്റിക്കീ ടേപ്പ്, ബോണിങ് വയർ (ഗൗൺസ് സ്റ്റിഫ് ആയി നിക്കാൻ യൂസ് ചെയ്യുന്ന പ്ലാസ്റ്റിക് വയർ റാണിത് ). ടെയ്ലറിങ് സാധനങ്ങൾ ലഭിക്കുന്ന കടകളിൽ ലഭ്യമാണ്. ഇതിനു പകരം ഫ്ലവർ മേക്കിങ്ങിന് ഉപയോഗിക്കുന്ന മെറ്റൽ വയർ ആയാലും മതിയാകും
Step-1
ആവശ്യമുള്ള വട്ടത്തിൽ ബോണിങ് വയർ മുറിച്ചെടുക്കുക
Step-2
സൂചിയും നൂലും ഉപയോഗിച്ച് രണ്ടറ്റവും കൂട്ടി തുന്നുക. ഇപ്പോൾ ടിയാറയുടെ ബേസ് (Tiara Base) തയാറായിക്കഴിഞ്ഞു.
Step-3
ടിയാറ ബേസ് ടേപ് ഉപയോഗിച്ച് ചുറ്റിയെടുക്കുക. ഒരു ഭാഗം നേരിയ പശയുള്ളതുകൊണ്ട് നല്ല രീതിയിൽ കവർ ചെയ്തെടുക്കാൻ എളുപ്പം സാധിക്കും
Step -4
ഗ്രീൻ ടേപ് ചുറ്റിയശേഷം ഉള്ള ടിയാറ ബേസ്
Step-5
വൃത്താകൃതിയിൽ ആവശ്യമുള്ള വലുപ്പത്തിൽ മറൂൺ നിറമുള്ള ഫാബ്രിക്കും പച്ച നിറത്തിൽ ഉള്ള ഫാബ്രിക്കും കൊണ്ട് ഇലയും വെട്ടി എടുക്കുക. ഒരു പൂവ് ഉണ്ടാക്കാൻ മൂന്ന് ലെയർ മറൂൺ തുണിയും രണ്ട് ഇലകളും ആവശ്യമുണ്ട്.
step-6
ചിത്രത്തിൽ കാണുന്നപോലെ നാലു ഭാഗത്തും ഇതളുകൾക്കുവേണ്ടി മുറിച്ചെടുക്കുക.
Step -7
മെഴുകുതിരി ഉപയോഗിച്ച് ഇലകളുടെയും പൂക്കളുടെയും അരിക് ഉരക്കുക
Step -8
ഷുഗർ ബീഡ്സ് (Sugar beads) നടുവിൽ വരുന്ന പോലെ ലെയർ ആയി പൂവുകളും ഇലകളും തയാറാക്കി തുന്നുക.
Step -9
ടിയാറ ബേസിൽ പൂവ് സൂചി, നൂല് ഉപയോഗിച്ച് തുന്നിച്ചേർക്കുക.
മോഡൽ ധരിച്ചിരിക്കുന്നത് സെൽഫ് കളർ ത്രഡ്, സ്വീക്വിൻ വർക് ഉള്ള ടള്ളേ ഗൗൺ
Models: Ishal, Riti
Photo :Anshad Guruvayoor
Designer: Jasmin kassim-fashion designer dubai
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.