ഡാലിയ അഴകിൽ വീട്ടിൽ തയാറാക്കാം മനോഹരമായ ബ്രൂച്ച്
text_fieldsസ്വെറ്ററിലോ ജാക്കറ്റിലോ ഉറപ്പിച്ചുനിർത്തുന്ന മനോഹരമായ ബ്രൂച്ചുകൾ ഒരുകാലത്ത് പ്രായമായ സ്ത്രീകൾ അലങ്കാരമായി ഉപയോഗിച്ചിരുന്നു. എന്നാൽ, പ്രായഭേദമന്യേ ബ്രൂച്ചുകൾ ഇന്ന് ഫാഷനായി മാറിയതോടെ ട്രെൻഡിങ്ങുമായി. വളരെ ആകർഷണീയമായ വൈവിധ്യമാർന്ന ബ്രൂച്ചുകൾ വിപണിയിൽ ലഭ്യമാണ്.
തൊപ്പികൾ, സ്വെറ്ററുകൾ, ബാഗുകൾ, ജാക്കറ്റുകൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ എന്നിവക്കെല്ലാം ബ്രൂച്ചുകൾ അലങ്കാരമാണ്.വീട്ടിൽ എളുപ്പം തയാറാക്കാൻ കഴിയുന്ന മനോഹരമായ ഒരു ഫ്ലവർ ബ്രൂച്ച് നമുക്കു പരിചയപ്പെടാം. ബ്രൂച്ച് പിൻ (Brooch pin) -കടകളിൽ ലഭ്യമാണ്, അൽപം പശ, സാറ്റിൻ റിബൺ, വശങ്ങൾ ഉരുക്കാൻ മെഴുകുതിരി, സൂചി, നൂൽ എന്നിവ മാത്രം ഉണ്ടായാൽ ഏതു നിറത്തിലുള്ള ബ്രൂച്ചും ചുരുങ്ങിയ സമയംകൊണ്ട് വീട്ടിൽ ഉണ്ടാക്കാം.
(തയാറാക്കുന്ന രീതി: ഇടത്തുനിന്ന് വലത്തോട്ട് 1,2,3,4,5,6 എന്ന ക്രമത്തിൽ)
Step. 1:
5സെ.മീ നീളവും 2.5 സെ.മീ വീതിയും ഉള്ള റിബൺ കഷണങ്ങൾ 100 എണ്ണമെങ്കിലും മുറിച്ച് എടുക്കുക.
Step. 2:
ചിത്രത്തിൽ കാണുന്നപോലെ വിരൽ ആകൃതിയിൽ മുറിച്ചു ഷേപ്പ് ആക്കുക
Step. 3:
വിരൽ ആകൃതിയിൽ മുറിച്ച റിബൺ വശങ്ങൾ ഉരുക്കി എടുക്കുക. നൂൽ ഇളകി പോരാതെ ഇരിക്കാൻ വേണ്ടിയാണിത്
Step. 4:
സൂചിയും നൂലും ഉപയോഗിച്ച് കോർത്തെടുക്കുക. അതേ നിറമുള്ള നൂൽ ഉപയോഗിക്കുക
Step. 5:
അല്പം പശ ഇടയിൽ തേച്ചു ചുറ്റി എടുക്കുക. പശതേക്കാൻ ഗൺ ഉപയോഗിക്കാവുന്നതാണ്.
Step. 6:
ബ്രൂച്ചിന്‍റെ (brooch) ഫ്ലവർ തയാറായി
Step. 7 :
ഇനി ഫ്ലവറിനു താഴെ വൃത്തം അകൃതിയിൽ കമ്പിളി മുറിച്ചതോ ലെയ്സ് (lace) പോലെ ഉള്ള എന്തെങ്കിലും ഒട്ടിക്കുക. ബ്രൂച്ച് പിൻ ഉറപ്പിക്കാൻ സമപ്രതലം ആവശ്യമുള്ളതുകൊണ്ടാണ്
Step .8:
ബ്രൂച്ച് പിൻ ഉറപ്പിക്കുക
(മോഡൽ: ഭദ്ര, ചിത്രങ്ങൾ: ഷിനു സോപാനം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.