ലോകത്തിലെ ഏറ്റവും വലിയ കവിളുമായി മോഡൽ; തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കവിളുകളുള്ള ഉക്രൈനിയൻ മോഡലിന്‍റെ ചിത്രങ്ങൾ വൈറലാകുന്നു. സൗന്ദര്യം വർധിപ്പിക്കുന്നതായി മുഖത്ത് ശസ്ത്രക്രിയകൾ നടത്തിയ ശേഷമാണ് മാറ്റം.
അനസ്തേഷ്യ െപാക്രേചുകിന്‍റെ കവിളുകളും ചുണ്ടുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ആറുവർഷമായി നടത്തുന്ന നിരന്തര ശസ്ത്രക്രിയയിലൂടെയും ചികിത്സയിലൂടെയുമാണ് 32കാരി പുതിയ മേക്കോവർ സ്വന്തമാക്കിയത്. ഏകദേശം 1.5ലക്ഷം രൂപ ഇതിനായി ഇവർ ചിലവാക്കി. ഇൻസ്റ്റഗ്രാമിൽ രണ്ടുലക്ഷം ഫോളോവേഴ്സുള്ള അനസ്തേഷ്യയെ മുൻരൂപവുമായി താരതമ്യം ചെയ്യുേമ്പാൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.
അനസ്തേഷ്യയുടെ പിങ്ക് നിറത്തിലുള്ള മുടിയും കണ്ണുകളിലെ ലെൻസും മേക്കപ്പും ഒപ്പം ആരാധകർ ചർച്ചചെയ്യുന്നു. അനസ്തേഷ്യയുടെ 26ാം വയസിലെ ചിത്രവും 32ാം വയസിലെ ചിത്രവും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മുഖത്ത് നിരവധി കുത്തിവെപ്പുകൾ എടുത്തതോടെ കവിളുകളിൽ മാറ്റം കണ്ടുവരാൻ തുടങ്ങി. മാറ്റം വളരെയധികം ഇഷ്ടമായെന്നും അനസ്തേഷ്യ പറഞ്ഞു. മറ്റുള്ളവർ വിചിത്രമായാണ് ഇതിനെ കാണുന്നതെന്ന് അറിയാം. എങ്കിലും അതൊന്നും കാര്യമായെടുക്കാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.