Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLakshadweepchevron_rightടെന്‍റ്​ സിറ്റി...

ടെന്‍റ്​ സിറ്റി പദ്ധതിക്കുവേണ്ടി തെങ്ങുകൾ നശിപ്പിച്ചതായി പരാതി; ല‍ക്ഷദ്വീപിൽ വിവാദം

text_fields
bookmark_border
coconut tree
cancel

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ തി​ന്ന​ക്ക​ര ദ്വീ​പി​ൽ ടെ​ന്‍റ്​ സി​റ്റി പ​ദ്ധ​തി​ക്കു​വേ​ണ്ടി ഭൂ​വു​ട​മ​ക​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന് പ​രാ​തി. കോ​ട​തി​യി​ൽ കേ​സി​ലി​രി​ക്കു​ന്ന ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് തെ​ങ്ങു​ക​ൾ വെ​ട്ടി​യും തീ​യി​ട്ടും ന​ശി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

അ​ഗ​ത്തി ദ്വീ​പി​ലും മ​റ്റു​മു​ള്ള ആ​ളു​ക​ൾ കൃ​ഷി​ചെ​യ്യു​ന്ന പ​ണ്ടാ​ര ഭൂ​മി​യാ​ണി​ത്. ഇ​ത് സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ടെ​ന്‍റ്​ സി​റ്റി നി​ർ​മി​ക്കാ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ഭൂ​വു​ട​മ​യാ​യ വ്യ​ക്തി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​രാ​ൻ വ്യ​ക്ത​മാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്ത​താ​ണെ​ന്ന് ഭൂ​വു​ട​മ​യാ​യ ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കും. പ്ര​ദേ​ശ​ത്ത് നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ടു. തി​ന്ന​ക്ക​ര​യി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ അ​റി​യി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. സ്ഥ​ല​ത്തെ​ത്തി പ​ണി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ങ്ങ​ൾ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ഭൂ​മി​യി​ൽ മാ​ത്രം 110ഓ​ളം തെ​ങ്ങു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക്ക് തീ​റെ​ഴു​താ​ൻ പോ​കു​ക​യാ​ണ് തി​ന്ന​ക്ക​ര ദ്വീ​പെ​ന്ന് എ​ൻ.​സി.​പി-​എ​സ് ല​ക്ഷ​ദ്വീ​പ് ഘ​ട​കം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ജ​ബ്ബാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Complaint that coconut trees were destroyed for Tent City project; Controversy in Lakshadweep
Next Story