ലക്ഷദ്വീപിൽനിന്ന് ഹജ്ജ് സർവിസ് തുടങ്ങും -എ.പി. അബ്ദുല്ലക്കുട്ടി
text_fieldsനെടുമ്പാശ്ശേരി: ലക്ഷദ്വീപിൽനിന്ന് ഹജ്ജ് സർവിസ് ആരംഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി. ലക്ഷദ്വീപിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ പരിമിതിയുണ്ട്. വിമാനത്താവള വികസനത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത് സാധ്യമായില്ലെങ്കിൽ ഹജ്ജിന്റെ നടപടിക്രമങ്ങളെല്ലാം ലക്ഷദ്വീപിൽ പൂർത്തിയാക്കി തീർഥാടകരെ നെടുമ്പാശ്ശേരിയിലെത്തിച്ച് അവിടെനിന്ന് യാത്രയാക്കും -അദ്ദേഹം പറഞ്ഞു.
നിലവിൽ കപ്പലിലും ബസിലും മറ്റുമായി ലക്ഷദ്വീപിൽനിന്നുള്ളവർ ഏറെ കഷ്ടപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത് ഹജ് യാത്ര ചെയ്യുന്നവരാണ് ദ്വീപുകാർ. കടലിലും,കരയിലും ആകാശത്തും യാത്ര ചെയ്യണം. ഹജ്ജ് എമ്പാർക്കേഷൻ പോയന്‍റ് കൂട്ടിയത് സർക്കാറിന്റെ ചെലവ് വർധിക്കാനിടയാക്കിയെന്ന ആക്ഷേപത്തിൽ കഴമ്പില്ല. ഹജ്ജ് ക്യാമ്പിലെ ഭക്ഷണമുൾപ്പെടെ പല ചെലവും സ്പോൺഷിപ്പാണ്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ പലതും കേരളത്തിൽ അമിതമായ നിരക്ക് ഈടാക്കുന്നുണ്ടെന്നത് സത്യമാണ്. കൂടുതൽ പേരെ ഹജ്ജ് കമ്മിറ്റി വഴി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.