ലക്ഷദ്വീപിലെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം ഈ മാസത്തോടെ അവസാനിക്കും
text_fieldsകൊച്ചി: ലക്ഷദ്വീപിലെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം നിർത്തുന്നു. ജൂലൈ ഒന്ന് മുതൽ മണ്ണെണ്ണ വിതരണം നിർത്താൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിറങ്ങി.
ഇത് സംബന്ധിച്ച് ലക്ഷദ്വീപ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ദ്വീപിലെ നൂറുശതമാനം കുടുംബങ്ങളിലും പാചകവാതകവും വൈദ്യുതിയും എത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു. എന്നാൽ, കാലാവസ്ഥ പ്രശ്നങ്ങൾ മൂലം എപ്പോഴും വൈദ്യുതി മുടങ്ങുന്ന പ്രദേശമാണ് ലക്ഷദ്വീപ്.
ഈ സമയത്ത് മണ്ണെണ്ണ വിളക്കാണ് ഇവർ ഉപയോഗിക്കുന്നത്. അതിനാൽതന്നെ മണ്ണെണ്ണ നിർത്തലാക്കുന്നത് ലക്ഷദ്വീപ് ജനങ്ങളെ കാര്യമായി ബാധിക്കുമെന്ന് ദ്വീപ് വാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.