'അച്ഛെൻറ കല്യാണം കഴിഞ്ഞു; അദ്ദേഹം വീണ്ടും പ്രണയം കണ്ടെത്തിയതിൽ സന്തോഷം'
text_fieldsകൊൽക്കത്ത: 'എെൻറ പിതാവ് കഴിഞ്ഞ ദിവസം വീണ്ടും വിവാഹിതനായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, സന്തോഷപ്രദവവും രസകരവുമായ ചടങ്ങായിരുന്നു അത്. അമ്മ മരിച്ച് പത്തുവർഷം ഒറ്റക്ക് കഴിഞ്ഞശേഷം അദ്ദേഹം വീണ്ടും സ്നേഹം കണ്ടെത്തിയതിൽ എനിക്കേറെ സന്തോഷമുണ്ട്' -കൊൽക്കത്ത സ്വദേശിയായ ഷയോൺ പാലിെൻറ ഈ ട്വിറ്റർ പോസ്റ്റിനെ വാഴ്ത്തുകയാണ് എല്ലാവരും. സ്വന്തം പിതാവ് വീണ്ടും വിവാഹിതനായ ചടങ്ങിെൻറ ചിത്രസഹിതമാണ് ഷയോണിെൻറ േപാസ്റ്റ്.
മാതാപിതാക്കളുടെ രണ്ടാം വിവാഹത്തെ ഉള്‍കൊള്ളാന്‍ മടിക്കുള്ള മക്കളേറെയുള്ള നാട്ടിലാണ് അച്ഛൻ പ്രണയിച്ച് വീണ്ടും വിവാഹം കഴിക്കുന്നതിനെ പ്രകീർത്തിച്ച് ഷയോണിെൻറ ട്വീറ്റ്. മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കുന്ന കാലത്ത് ആളുകൾ പ്രിയപ്പെട്ടവരിൽനിന്ന് പിരിഞ്ഞിരിക്കുേമ്പാഴാണ് 66കാരനായ തരുൺ കാന്തി പാൽ 63കാരിയായ സ്വപ്ന റോയിയെ വിവാഹം കഴിച്ചത്. പത്തുവർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ വിധവയായി കഴിയുകയായിരുന്നു സ്വപ്ന. ഇതിനിടയിലാണ് തരുൺ കാന്തി പാലും സ്വപ്നയും മുമ്പ് പ്രണയത്തിലായത്.
ഭട്നഗറിലെ ഒരേ ഗ്രാമത്തിലാണ് ഇരുവരും താമസിക്കുന്നത്. രണ്ടു വർഷംമുമ്പുവരെ ഇരുവരും തമ്മിൽ കണ്ടിരുന്നില്ലെന്ന് ഷയോൺ പറഞ്ഞു. രണ്ടു വർഷം മുമ്പ് രാമകൃഷ്ണ മിഷൻ മഠത്തിലെ ഒരു ആഘോഷത്തിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്. അതിനുശേഷം ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. എെൻറ അമ്മ മരിച്ചശേഷം അച്ഛന് വ്യക്തിപരമായ ഏറെ അടുപ്പം തോന്നിയത് അവരുമായിട്ടായിരുന്നു. ഞാൻ വിദേശത്തായിരിക്കുകയും കൂട്ടുകാരെ കണ്ടുമുട്ടാൻ പറ്റാതിരിക്കുകയും ചെയ്യുന്ന വേളയിൽ ഏകനായിരുന്നു അച്ഛൻ. ഈ ലോക്ഡൗൺ കാലത്ത് ഇരുവർക്കുമിടയിൽ പ്രണയം ശക്തമായ ശേഷം അവരാണ് അച്ഛനോട് വിവാഹത്തെക്കുറിച്ച് പറയുന്നത്. അച്ഛനും സമ്മതമായിരുന്നു. ഇനിയുള്ള കാലം എത്രയുംപെട്ടെന്ന് ഒന്നിച്ചു കഴിയാമെന്ന അവരുടെ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുകയായിരുന്നു.' -പ്രണയം ഏത് പ്രായത്തിലും തോന്നാമെന്ന് ചൂണ്ടിക്കാട്ടി ഷയോൺ പറഞ്ഞു. കനഡയിൽ ജോലി നോക്കുകയാണ് ഷയോൺ. പിതാവിെൻറ ആഗ്രഹത്തിന് നിറഞ്ഞ മനേസാടെ ഒപ്പം നിൽക്കുന്ന ഷയോണിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്.
കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിൽ തരുൺ കാന്തിപാലും സ്വപ്നയും രേഖകളിൽ ഒപ്പുചാർത്തുകയും മോതിരം കൈമാറുകയും ചെയ്തു. തങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണയുള്ളതിനാൽ രണ്ടുപേരും ഏറെ സന്തുഷ്ടരാണ്. ഒറ്റെപ്പട്ട ചിലർ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും അവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് ഷയോൺ പറഞ്ഞു. സ്വപ്നയുടെ പെൺമക്കൾ ആദ്യം ചെറിയ സന്ദേഹം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവരും അനുകൂലമായി.
സാമുഹിക മാധ്യമങ്ങളിൽ തങ്ങളുടെ വിവാഹവാർത്ത വൈറലായതോടെ ഈ നവദമ്പതികൾക്കും ചിലതു പറയാനുണ്ട്. 'ജീവിതം ദൈർഘ്യമേറിയ യാത്രയാണ്. ആ യാത്രയിൽ ആരെയെങ്കിലും കൂെടക്കൂട്ടണം. ഒരു പങ്കാളി എന്തെങ്കിലും കാരണത്താൽ ഇടക്കുവെച്ച് പോയാൽ, പൂർത്തിയാവാത്ത യാത്രയിൽ തനിക്കുപറ്റിയ മറ്റൊരാളെ പങ്കാളിയായി തെരഞ്ഞെടുക്കണം. പ്രായമാകുേമ്പാൾ തങ്ങളെ സഹായിക്കാനും വികാരങ്ങൾ പങ്കുവെക്കാനും ആരുമില്ലാതാകുേമ്പാൾ ഒരാൾക്ക് പങ്കാളിയുടെ ആവശ്യം ബോധ്യമാകും. എല്ലാ വ്യക്തികൾക്കും അവരവരുടെ ജീവിതത്തെ സ്വന്തം വഴിയിലും വിശ്വാസത്തിലും നയിക്കാൻ അവകാശമുണ്ട്. തെൻറ വിധി അവർ സ്വയം തീരുമാനിക്കുകയാണ് വേണ്ടത്, മറ്റാരുമല്ല' -തരൂൺ കാന്തിപാൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.