'കുഞ്ഞൻ വാഹന'ങ്ങളുമായി ആദിത്യൻ
text_fieldsകോവിഡ്കാലത്തെ വിരസതയകറ്റാനാണ് ആദിത്യൻ വാഹനങ്ങളുടെ കുഞ്ഞൻ മാതൃകകൾ ഉണ്ടാക്കാൻ തുടങ്ങിയത്. ആദ്യമുണ്ടാക്കിയത് ഒരു ചുവന്ന ജീപ്പായിരുന്നു. ഇതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു. കൂട്ടുകാരെൻറ കഴിവുകണ്ട് ഇഷ്ടപ്പെട്ട കുട്ടികൾ പലരും ആ വിഡിയോ ക്ലാസ് ഗ്രൂപ്പുകളിലടക്കം പങ്കുവെച്ചതോടെയാണ് ആദിത്യൻ ഹീറോ ആയി മാറിയത്.
ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മലയാളിയുടെ സ്വന്തം കെ.എസ്.ആർ.ടി.സി ബസിെൻറ മിനിയേച്ചർ ഉണ്ടാക്കി നോക്കിയത്. നിറത്തിലും രൂപത്തിലും ഒറിജിനലിനോട് കിടപിടിക്കുന്ന സൗന്ദര്യമായിരുന്നു മിനിയേച്ചറുകളുടെ പ്രത്യേകത. വാഹനങ്ങൾക്കകത്തെ സീറ്റുകൾേപാലും സൂക്ഷ്മതയോടെയാണ് നിർമിച്ചിരിക്കുന്നത്.
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്ക്കൂളിലെ ജൂനിയർ റെഡ്േക്രാസ് യൂനിറ്റിലെ കാഡറ്റാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ. പ്രവൃത്തി പരിചയമേളയിൽ ജില്ലതലത്തിൽ വരെ മത്സരിച്ച് കഴിവുതെളിയിച്ചിട്ടുണ്ട്. ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിൽ നേരത്തേതന്നെ പ്രാവീണ്യം തെളിയിച്ചിട്ടുമുണ്ട്.
ഒരാഴ്ചയോളം എടുത്താണ് ഒരുവാഹനം നിർമിക്കുന്നത്. ഫുട്ബാൾ കളിക്കിടെ കൈക്ക് പരിേക്കറ്റതുമൂലം പലതിെൻറയും നിർമാണം പാതിവഴിയിലായിരിക്കുകയാണ്. സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാർക്കും അധ്യാപകർക്കുമായി കുഞ്ഞൻ വാഹനങ്ങളുടെ പ്രദർശനം നടത്തണമെന്നാണ് ആദിത്യെൻറ ആഗ്രഹം. എടവനക്കാട് മുറിക്കൽ അനിലിെൻറയും കവിതയുടെയും ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.