മുസ്രിസ് പൈതൃകം കണ്ടറിയാൻ കൊല്ലത്തു നിന്ന് സൈക്കിൾ ചവിട്ടി എ.എസ്.ഐയും മകളും
text_fieldsമുസ്രിസ് സൈക്ലിങ് സീരീസിെൻറ ഭാമായ ദശദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് സമാപിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറോളം റൈഡർമാർ പങ്കെടുത്തു. ദിവസേന അമ്പതോളം റൈഡർമാർ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി സൈക്കിളിൽ സഞ്ചരിച്ച് ആദ്യ അഞ്ച് ദിവസം മുസ്രിസ് ബീച്ചിലും അവസാന അഞ്ച് ദിവസം പറവൂർ പാലിയം കൊട്ടാരത്തിലും രാവിലെ കേന്ദ്രീകരിക്കുന്നു.
തുടർന്ന് മുസ്രിസ് പദ്ധതി പ്രദേശത്തെ വിവിധ മ്യൂസിയങ്ങളായ പറവൂർ ജൂത സിനഗോഗ്, ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം, പള്ളിപ്പുറം കോട്ട, എറിയാട് അബ്ദുറഹിമാൻ സ്മാരകം, കോട്ടപ്പുറം കോട്ട, കോട്ടപ്പുറം വാട്ടർഫ്രണ്ട്, മറ്റ് സ്മാരകങ്ങളും സൈക്കിൾ സവാരിയിലൂടെ സന്ദർശിക്കുകയും വൈകീട്ടോടെ തിരികെ പോവുകയും ചെയ്യുന്ന രീതിയിൽ ആയിരുന്നു മുസ്രിസ് ഹെറിറ്റേജ് സൈക്ലിങ്.
സൈക്ലിങ് സീരീസിൽ പങ്കെടുത്ത റൈഡർമാരുടെ കൂട്ടത്തിൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ അഡീഷനൽ എസ്.ഐ ഷാജഹാനും മകളുമാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഏറ്റവും അകലെനിന്ന് പങ്കെടുത്തത് ഈ പിതാവും മകളുമാണ്. 2019ൽ സൈക്കിൾ റൈഡിൽ 14 ജില്ലയിലൂടെ 18 ദിവസംകൊണ്ട് 1700 കി.മീ. സഞ്ചരിച്ച് ഹെൽമറ്റ് ബോധവത്കരണത്തിന് ജീവൻരക്ഷാ യാത്ര നടത്തി ഷാജഹാൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഫെബ്രുവരിയിൽ പൊന്നാനിയിൽ തുടങ്ങി മുസ്രിസ് പൈതൃക മേഖലയിലൂടെ സൈക്കിൾ ചവിട്ടി ആലപ്പുഴ പൈതൃക പദ്ധതി വരെ പോകുന്ന സൈക്ലിങ് പരിപാടി സംഘടിപ്പിക്കുമെന്ന് മുസ്രിസ്-ആലപ്പുഴ പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.