കുഞ്ഞൻ ചർക്കയിലൂടെ ബിജു നേട്ടങ്ങളുടെ നെറുകയിൽ
text_fieldsഏറ്റവും ചെറിയ വർക്കിങ് ചർക്ക നിർമിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി വഴിത്തല തച്ചനാനിക്കൽ ബിജു നാരായണൻ. 4.43 മില്ലിമീറ്റർ നീളവും 4.20 മില്ലിമീറ്റർ വീതിയും 4.16 മില്ലിമീറ്റർ പൊക്കവുമുള്ള ചർക്ക തേക്കുതടിയിൽ നിർമിച്ചാണ് ബിജു ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിലാകട്ടെ വലിയ സാധാരണ ചര്‍ക്കയിലെന്നപോലെതന്നെ സുന്ദരമായി നൂല്‍ നൂല്‍ക്കാനുമാകുമെന്നതാണ് പ്രത്യേകത. ഗാന്ധിയുടെ ആദര്‍ശങ്ങളെ ഇഷ്ടപ്പെടുന്ന ബിജു തെൻറ മക്കള്‍ക്ക് പഠനാവശ്യത്തിന് ചര്‍ക്കയുടെ മിനിയേച്ചറുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. എങ്കില്‍ അതിലും ചെറുതൊരെണ്ണം നിര്‍മിച്ചു കൂടേ എന്ന ചിന്തയാണ് ചെറിയ ചര്‍ക്കയുടെ നിര്‍മാണത്തിലേക്ക് വഴി തെളിച്ചത്. അളവില്‍ ചെറുതാണെങ്കിലും ചര്‍ക്കയുടെ എല്ലാ ഭാഗങ്ങളും ഇതിലുണ്ട്.
കൈകൊണ്ട് കറക്കി നൂല്‍ നൂല്‍ക്കുകയുമാകാം. ഇതുകൂടാതെ തടിയിലും ഇരുമ്പിലുമായി അഞ്ച് സെൻറിമീറ്റര്‍ നീളമുള്ള മറ്റ് രണ്ട് ചര്‍ക്കകളും ബിജു നിര്‍മിച്ചിട്ടുണ്ട്. തേക്കുതടിയിൽ തീർത്ത വിവിധ അളവിലുള്ള എട്ട് വർക്കിങ് സ്പിന്നിങ് വീലാണ് ഏഷ്യ ബുക്ക് സർട്ടിഫൈ ചെയ്തത്.
ഇലക്ട്രോണിക്സ് ജോലികൾ ചെയ്യുന്ന ബിജു വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ് കോളജിൽ വാഹനങ്ങളുടെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിക്കുന്നതിനുള്ള സ്റ്റാർട്ടപ് തുടങ്ങിയിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: അരവിന്ദ്, അശ്വതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.