ജപ്പാൻ യൂനിവേഴ്സിറ്റിയുടെ പുസ്തകത്തിൽ മലയാളിയുടെ കാലിഗ്രഫി
text_fieldsദുബൈ: അക്ഷരങ്ങളെയും രൂപങ്ങളെയും മനോഹരമായി അണിയിച്ചൊരുക്കി വിസ്മയം തീർക്കുന്നതിൽ ലോക റെക്കോഡുകൾ സ്വന്തമാക്കിയ മലയാളി കാലിഗ്രഫി ആർട്ടിസ്റ്റ് അപൂർവ നേട്ടത്തിെൻറ നെറുകയിൽ. ആയിരക്കണക്കിന് കാലിഗ്രഫിയിലൂടെ സ്വന്തം കൈയൊപ്പ് ചാർത്തിയ ഖലീലുള്ള ഷംനാടിെൻറ രചന ഉൾപ്പെടുത്തി ജപ്പാനിലെ യൂനിവേഴ്സിറ്റി പുസ്തകം പ്രസിദ്ധീകരിക്കുന്നു.
ജപ്പാനിലെ കീയോ യൂനിവേഴ്സിറ്റിയാണ്, 35 വർഷമായി കാലിഗ്രഫി രംഗത്തെ സജീവ സാന്നിധ്യമായ ഇദ്ദേഹത്തിെൻറ രചന ഉൾപ്പെടുത്തിയുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജനുവരിയിൽ പ്രകാശനം ചെയ്യുന്ന 'ലിബറൽ ഇസ്ലാം'എന്ന പേരിൽ ജപ്പാൻ ഭാഷയിലുള്ള പുസ്തകത്തിൽ ഖലീലുള്ളയുടെ ഫാല്‍ക്കണ്‍ രൂപത്തിലുള്ള ബിസ്മി കാലിഗ്രഫിയാണ് ഇടം നേടിയിരിക്കുന്നത്.
ജപ്പാനിലെ പ്രമുഖ എഴുത്തുകാരി 'ഡോ. റീകോ ഒകാവ'രചിക്കുന്ന പുസ്തകത്തിെൻറ എഡിറ്ററായ യുസുകെ ഹിറാഹര രചനക്കായി നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഖലീലുള്ള പറഞ്ഞു. കാലിഗ്രഫി ജീവിതത്തില്‍ ഒരുപാട് പുരസ്കാരങ്ങളും റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും അതിലും എത്രയോ വലിയ അംഗീകാരമാണ് ജപ്പാന് യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ഇൗ അംഗീകാരത്തെ കാണുന്നതെന്ന് ഖലീലുള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.